ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./പ്രവർത്തനങ്ങൾ/2025-26

23:41, 17 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9497323715 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ആഗസ്റ്റ് 1 ന്  "ലഹരിക്കെതിരെ യുവശക്തി"- എന്ന പേരിൽ 5 മുതൽ 12-ാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക്  കോട്ടയം, എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ശ്രീ വി എൻ പ്രദീപ് കുമാർ ബോധവൽക്കരണ ക്ലാസ്സ് നൽകി.
ജൂലൈ 18 ാം തീയതി സ്കൂൾ വിദ്യാരംഗം കലാ - സാഹിത്യവേദി ഉദ്ഘാടനം പ്രശസ്ത കഥകളി നടൻ ശ്രീ കുടമാളൂർ മുരളീകൃഷ്ണൻ സാർ നിർവ്വഹിച്ചു. ശേഷം 10-ാം ക്ലാസ്സിലെ കുട്ടികൾക്കായി കഥകളി ശില്പശാലയും നടത്തി
ജൂലൈ 5 ബഷീർ അനുസ്മരണദിനത്തിൽ "ബഷീറും, കഥാപാത്രങ്ങളും " കുട്ടികൾ വേഷമണിഞ്ഞു. ബഷീറും, കഥാപാത്രങ്ങളും കുട്ടികൾ വരച്ച മത്സര ചിത്രങ്ങളുടെ പ്രദർശനം, ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ ക്വിസ് എന്നിവ നടത്തി
ഇത്തിത്താനം HSS വായനദിനവും, വായനവാരാഘോഷവും ഉദ്ഘാടനം ജൂൺ 19 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ശാസ്ത്ര സാഹിത്യ പ്രചാരകനും, ശ്രീ. പി.എൻ പണിക്കരുടെ ദേശക്കാരനും, അദ്ദേഹവുമായി നേരിട്ട് ഇടപെട്ട് പ്രവർത്തിച്ചിട്ടുള്ള വ്യക്തിയുമായ ശ്രീ. ബി ആനന്ദക്കുട്ടൻ അവർകളാണ് ഉദ്ഘാടനവും, മുഖ്യപ്രഭാഷണവും നിർവ്വഹിച്ചത്. വായനയുടേയും, എഴുത്തിന്റേയും അനന്തസാധ്യതകളെക്കുറിച്ച് ഒന്നര മണിക്കൂർ ക്ലാസ്സ് നൽകി. ചോദ്യോത്തര രൂപത്തിൽ നടന്ന ക്ലാസ്സിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് സമ്മാനങ്ങൾ നൽകി. കുട്ടികൾ തന്നെയാണ് യോഗത്തിന് സ്വാഗതവും, ആശംസയും, കൃതജ്ഞതയും അറിയിച്ചത്. കുട്ടികളുടെ വായനദിന ഗാനങ്ങളും ഉണ്ടായിരുന്നു.
ഇത്തിത്താനം HSS സ്കൂൾ പ്രവേശനോത്സവം ജൂൺ 4 -ാം തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക് PTA പ്രസിഡന്റ് ശ്രീ. വിജോജ് കെ വിജയന്റെ അദ്ധ്യക്ഷതയിൽ നടന്നു. H.M. അശ്വതി ടീച്ചർ സ്വാഗതവും, പ്രിൻസിപ്പൽ ശ്രീ. വി. ജെ. വിജയകുമാർ സാർ ആശംസയും, അദ്ധ്യാപക പ്രതിനിധിയായ ശ്രീ ബിനു സോമൻ കൃതജ്‌ഞതയും നിർവ്വഹിച്ച യോഗം ,നമ്മുടെ പൂർവ്വ വിദ്യാർത്ഥിനികൾ Dr. അപർണ്ണ എം നായരും, Adv. അമൃത പി. രാജുവും , 8-ാം ക്ലാസ്സിൽ പുതുതായെത്തിയ ഭിന്നശേഷി വിദ്യാർത്ഥി അദ്വൈത് പ്രതീഷും ചേർന്ന് ഉദ്ഘാടനം ചെയ്തു.