Home2025-26
  Archive     2022-23   2023-24   2024-25   2025-26  


പ്രവേശനോത്സവം

ചെല്ലാനം: സെന്റ് മേരീസ് ഹൈസ്ക്കൂളിലെ പ്രവേശനോത്സവം ഫാ. വർഗീസ് ചെറു തീയിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി റാണി അഗസ്റ്റിൻ ടീച്ചർ സ്വാഗതം പറയുകയുണ്ടായി. PTA പ്രസിഡന്റ് ഡാനിയൽ ആന്റണി അധ്യക്ഷതവഹിച്ചു. കഴിഞ്ഞ വർഷം SSLC മുഴുവൻ A+ നേടിയ കുട്ടികളെയും USS സ്കോളർഷിപ്പ് നേടിയ കുട്ടികളെയും ആദരിച്ചു. മുൻ ഹെഡ്മിസ്ട്രസ് മിനിടീച്ചർ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.ഡി പ്രസാദ്, വാർഡ് മെമ്പർ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

സമഗ്ര ഗുണമേന്മ പദ്ധതി:

ലഹരി ഉപയോഗത്തിനെതിരെ

3/6/2025 ന് ലഹരി ഉപയോഗത്തിനെതിരെ

സിവിൽ എക്സൈസ് ഓഫീസർ ശ്രീ. പ്രശോബ് എം. പി കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ്‌ എടുക്കുകയുണ്ടായി.

* സമഗ്ര ഗുണമേന്മ പദ്ധതി : ട്രാഫിക് നിയമങ്ങൾ 4-06-2025

4.6. 2025 നു ട്രാഫിക് നിയമങ്ങൾ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സ്കൂൾ വാഹന സഞ്ചാരം അറിയേണ്ട കാര്യങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ച് ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ ശ്രീ. ഫുൾജെൻ കെ ജെ കുട്ടികൾക്ക് ക്ലാസ് എടുക്കുകയുണ്ടായി. യുപിയിലെയും ഹൈസ്കൂളിലെയും കുട്ടികൾ ക്ലാസിൽ പങ്കെടുത്തു



സമഗ്ര ഗുണമേന്മ പദ്ധതി : പരിസര ശുചിത്വം, വ്യക്തി ശുചിത്വം 5-06-2025

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 5/6/25ന് വ്യക്തി ശുചിത്വം, പരിസര ശുചിത്വo എന്ന വിഷയത്തിൽ ചെല്ലാനo ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ.ബൈജു V. S കുട്ടികൾക്ക് ബോധവത്കരണ നൽകി

പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതിക്കൊപ്പം : പരിസ്ഥിതി ദിന ആഘോഷം

ചെല്ലാനം: സെന്റ് മേരീസ് ഹൈസ്കൂളിലെ പരിസ്ഥിതി ദിനം മാങ്കോസ്റ്റിൻതൈകൾ നട്ടു കൊണ്ട് ആഘോഷിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.റാണി അഗസ്റ്റിൻ, വാർഡ് മെമ്പർ ശ്രീ. കൃഷ്ണകുമാർ കെ.കെ,  പി ടി എ പ്രസിഡന്റ് ശ്രീ. ഡാനിയൽ ആന്റണി എന്നിവർ ചേർന്ന് സ്കൂൾ പരിസരത്ത് തൈകൾ നട്ടുപിടിപ്പിച്ചു.NCC, സ്കൗട്ട്  എന്നിവയിലെ അംഗങ്ങൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. പരിസ്ഥിതി ദിന പോസ്റ്ററുകൾ പല കാർഡുകൾ കുട്ടികൾ നിർമ്മിച്ചു പ്രദർശിപ്പിച്ചു. ചെല്ലാനം ടൂറിസം കാർഷിക സൊസൈറ്റിയിലെ അംഗങ്ങൾ ആയ അസ്വക്കേറ്റ് കെ. എക്സ് ജൂലപ്പൻ, ശ്രീ രവി എന്നിവർ സ്കൂളിൽ വന്ന് കുട്ടികൾക്കുവേണ്ടി നാടൻ പച്ചക്കറി വിത്തുകൾ നൽകി കൊണ്ട് കൃഷി പാഠങ്ങൾ പകർന്നു നൽകി. കൃഷിഭവനിൽ നിന്നു നൽകിയ പച്ചക്കറി തൈകളും കുട്ടികൾക്ക് നൽകി.

ജൂൺ 19 വായന ദിനാചരണം

ചെല്ലാനം: വായനയുടെ പ്രധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും,ഗ്രാമീണ വായനശാലയുടെയും നേതൃത്വത്തിൽ വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി. വായനദിനത്തിൽ യുപി ഹാളിൽ ചേർന്ന യോഗത്തിൽ പ്രധാന അധ്യാപിക റാണി ടീച്ചർ സ്വാഗതം പറഞ്ഞു. ലോക്കൽ മാനേജർ ഫാ. വർഗീസ് ചെറുതീയിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ശ്രീ. ഡാനിയൽ ആന്റണി അധ്യക്ഷ പ്രസംഗം നടത്തി.പിൻപണിക്കരെ കുറിച്ച് അനുസ്മരണം പ്രഭാഷണം ഒരു വീഡിയോ പ്രദർശനം എന്നിവ കെ.ബി. ആന്റണി സാർ നടത്തി. വായന ശീലം കുട്ടികളിൽ വളർത്താൻ പുസ്തകങ്ങൾ വായനശാല വിദ്യാലയത്തിനു നൽകി. ഉത്തം കുമാർ, ജോഷി, തങ്കച്ചൻ എന്നിവർ വിദ്യാർഥികൾക്കായി ദിനപത്രംസ്പോൺസർചെയ്തു. പതിപ്പ് കുട്ടികൾക്ക് നൽകുകയുണ്ടായി. കഥപാത്രങ്ങളിലൂടെ പുസ്തകപരിചയം, വായനാ ദിനപോസ്റ്റർ മത്സരം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, വായന മത്സരങ്ങൾ എന്നിവ നടത്തി. വിദ്യാരംഗം കോർഡിനേറ്റർ മെറീന നന്ദി പറഞ്ഞു.

പിടിഎ പൊതുയോഗം 8-7-2025

ചെല്ലാനം: ജൂലൈ എട്ടാം തീയതി വിദ്യാലയത്തിൽ പിടിഎ പൊതുയോഗം നടത്തപ്പെട്ടു. ക്ലാസ് പിടിഎ 1 മണിക്ക് നടന്നു. ശേഷം പാരീഷ്ഹാളിൽ ഈശ്വര പ്രാർഥനയോടെ പൊതുയോഗം ആരംഭിച്ചു. യോഗത്തിൽ പ്രധാന അധ്യാപിക റാണി അഗസ്റ്റിൻ ടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് ഡാനിയൽ ആന്റണി അധ്യക്ഷ പ്രസംഗം നടത്തി. ലോക്കൽ മാനേജർ സിബിച്ചൻ ചെറുതീയിൽ യോഗം ഉദ്ഘാടനം ചെയ്തു. മാതാപിതാക്കർക്കായി ശീമതി.ദിൽനാസ് നയിച്ച ബോധവൽക്കരണ ക്ലാസ് ഉണ്ടായിരുന്നു. സീനിയർ അസിസ്റ്റന്റ് റാണി ജോസഫ് ടീച്ചർ പിടിഎ പ്രവർത്ത റിപ്പോർട്ട് അവതരിപ്പിച്ചു. റീബ ടീച്ചർ കണക്ക് അവതരിപ്പിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലൂടെ പുതിയ പിടിഎ അംഗങ്ങളെ തെരഞ്ഞെടുത്തു. അന്നമ്മ ഷാർലറ്റ് പിടിഎ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. സെൽമ ടീച്ചർ നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെ യോഗ നടപടികൾ അവസാനിച്ചു

വിദ്യാരംഗം കലാ സാഹിത്യവേദി ഉപജില്ലാ സെമിനാറിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ആൻ എയ്ഞ്ചൽ

ചെല്ലാനം:വിദ്യാരംഗം കലാസാഹിത്യ വേദി മട്ടാഞ്ചേരി ഉപജില്ല തലത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ സാഹിത്യ സെമിനാറിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നു പങ്കെടുത്ത ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആൻ എയ്ഞ്ചൽ  കെ ജി

രണ്ടാം സ്ഥാനം നേടി.

സ്കൂൾ സുരക്ഷാസമിതി യോഗം -31/07/25

ചെല്ലാനം  സെന്റ്. മേരീസ്‌ ഹൈസ്കൂൾ, എൽ. പി. സ്കൂൾ സംയുക്തമായി സ്കൂൾ സുരക്ഷസമിതി യോഗം ജൂലൈ 31നു  നടത്തി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വാർഡ് മെമ്പർ, പി. ടി.എ, എം.പി.ടി.എ പ്രസിഡന്റ്‌, അധ്യാപക വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു സുരക്ഷായുമായി ബന്ധപ്പെട്ട് വിലയേറിയ അഭിപ്രായങ്ങൾ അവതരിപ്പിച്ചു.

കലാരവം സ്കൂൾ കലോത്സവം 2025

കലാരവം, സ്കൂൾ കലോത്സവത്തിനു തിരി തെളിഞ്ഞു

കലയുടെ ആരവങ്ങൾ ഉയർത്തി കൊണ്ട് ഈ വർഷത്തെ സ്കൂൾ കലോത്സവം ചെല്ലാനം സെന്റ് മേരീസ് ഹൈസ്കൂളിൽ  ജൂലൈ 31, ആഗസ്ത് 1 തീയതികളിൽ നടത്തപ്പെട്ടു. പ്രാർഥനയോടെ കാര്യപരിപാടികൾ തുടങ്ങി. പ്രധാന അധ്യാപക റാണി ടീച്ചർ സ്വാഗതംപറഞ്ഞു.. പിടി എ പ്രസിഡന്റ് അന്നമ്മ ഷാർലൈറ്റ് അധ്യക്ഷ പ്രസംഗം നടത്തി. ഫാ.സിബിച്ചൻ ചെറുതീയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീമതി.ലിൻറ ടീച്ചർ ആശംസ പ്രഭാഷണം നടത്തി. പ്രോഗ്രാം കൺവീനർ ജോമോൻ സാർ നന്ദി പറഞ്ഞു കൊണ്ട് കാര്യപരിപാടികൾ അവസാനിച്ചു. തുടർന്ന് രണ്ടു ദിവസം വിവിധ പരിപാടികൾ ഹൗസുകളുടെ നേതൃത്വത്തിൽ കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ

സ്കൂൾ പാർലമെന്റ് ഇലക്ഷൻ  ജൂലൈ 23നു സ്കൂളിൽ നടത്തി. വോൾഗ ടീച്ചറും, റാണി ടീച്ചറും നേതൃത്വം നൽകി.

ഓരോ ക്ലാസിൽ നിന്നും ഒന്നിലധികം കുട്ടികളെ സ്ഥാനർഥികളായി നിർത്തി. കൂടുതൽ വോട്ട് കരസ്ഥമാക്കിയ കുട്ടിയെ ക്ലാസ് ലീഡറായി തെരഞ്ഞെടുത്തു. മരിയ സെറിൻ സ്കൂൾ ലീഡറായി തെരഞ്ഞെടു ക്കപ്പെട്ടു