സംസ്ഥാനതലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 45 കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 21 കുട്ടികൾ അംഗത്വം നേടുകയും ചെയ്തു.
ആദ്യ മീറ്റിംഗ്
2024-27 ബാച്ചിൻറെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വച്ച് നടക്കുകയുണ്ടായി. 21 അംഗങ്ങൾ നിന്ന് മുഹമ്മദ് ഷുഐബ് ആർ, മുഹമ്മദ് സ്വാലിഹ് എന്നിവരെ എന്നിവരെ യഥാക്രമം ലീഡറായും ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.
പ്രിലിമിനറി ക്യാമ്പ്
2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ക്യാമ്പ് 12/08/2024 ന് കൈറ്റ് മാസ്റ്റർശ്രീമതി രമാദേവി ടീച്ചറിൻറെ നേതൃത്വത്തിൽ 9.30 മുതൽ 4.45 വരെനടത്തുകയുണ്ടായി പ്രസ്‌തുത ക്യാമ്പിൽ രക്ഷിതാക്കൾക്ക്ഒരു ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
സ്കൂൾ തല ക്യാമ്പ്
ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിൻറെ സ്കൂൾ തല ക്യാമ്പിൻറെ ഒന്നാം ഘട്ടം 2025 മേയ് 28 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ ഐ ടി ലാബിൽ വച്ച് നടത്തുകയുണ്ടായി. MCHSS കോട്ടുകാൽ സ്കൂളിലെ കൈറ്റ് മിസ്ട്രസ് ആയ Smt. Reji ക്യാമ്പിന് നേതൃത്വം നൽകി. സോഷ്യൽ മീഡിയ പ്ലേറ്റ്‌ഫോമുകൾ പരിചയപ്പെടുന്നതിനും റീലുകൾ നിർമിക്കുന്നതിനും Kdenlive സോഫ്റ്റ് വെയർ ഉപയോഗിച്ച് പ്രമോഷണൽ വീഡിയോ തയ്യാറാക്കുന്നതിനും കുട്ടികൾക്ക് പരിശീലനം ലഭിച്ചു.
അഭിരുചി പരീക്ഷ പരിശീലനം
അഭിരുചി പരീക്ഷ പരിശീലനം
2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-2028 ബാച്ചിലേക്ക് അംഗത്വം നേടാൻ അപേക്ഷ നൽകിയ കുട്ടികൾക്ക് അഭിരുചി പരീക്ഷാ പരിശീലനം നൽകി. കൈറ്റ് മെൻറർമാരുടെ സാന്നിധ്യത്തിൽ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തിയ പരിശീലനത്തിൽ എട്ടാം ക്ലാസിലെ 64 കുട്ടികൾ പങ്കെടുത്തു. വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന അഭിരുചി പരീക്ഷയെ സംബന്ധിച്ച ക്ലാസുകൾ കുട്ടികൾക്ക് നൽകി. ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബാച്ച് ലീഡർ വിശദീകരിച്ചു.
ഡിജിറ്റൽ വായനാമത്സരം
digital reading competition
വായനാ മാസാചരണത്തോടനുബന്ധിച്ച് 2024-25 ബാച്ച്ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഹുസ്ന ഫാത്തിമ, നാദിയ എന്നിവർ ഹൈ സ്കൂൾ വിഭാഗം കുട്ടികൾക്ക് 28/6/2025 ന് ഡിജിറ്റൽ reading competition നടത്തി. 27 കുട്ടികൾ പങ്കെടുത്തു.മലയാളം അധ്യാപകരായ മിനിജ ടീച്ചർ അനു ടീച്ചർ എന്നിവർ വിധികർത്താക്കളായി. 9 A യിലെ ആതിര ഒന്നാം സ്ഥാനവും 10 Cസിയിലെ ഫാത്തിമ J രണ്ടാം സ്ഥാ/'നവും കരസ്ഥമാക്കി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് സമ്മാനം നൽകി.
മറ്റു കുട്ടികൾക്കുള്ള പരിശീലനം
Awareness class
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് അംഗങ്ങളായ ശുഐബ്, സഹിൻ എന്നിവർ 30/07/25 ബുധനാഴ്ച സ്കൂളിലെ ഏഴാം ക്ലാസിലെ കുട്ടികൾക്ക് ഹൈസ്കൂൾ ഐടി ലാബിൽ വച്ച് കമ്പ്യൂട്ടർ പരിശീലനം നൽകി.പ്രസ്തുത പരിപാടിയുടെ ഡോക്യുമെന്റേഷൻ kdenlive software ഉപയോഗിച്ച് ചെയ്തു.
Little NEWS
2024-27 ബാച്ച് അംഗങ്ങളായ ശുഐബ്, സഹിൻ, അൻഷിദ, സ്വാലിഹ്, അഫീഫ എന്നിവർ ചേർന്ന് 'ലിറ്റിൽ news' എന്ന പേരിൽ ചാനൽ വാർത്ത തയ്യാറാക്കി. സ്കൂൾ ഐടി ലാബിലും ഗ്രൗണ്ടിലും ലൈബ്രറിയുടെ മുന്നിലുമായി ചിത്രീകരിച്ച വിഷ്വലുകൾ kdenlive സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചെയ്താണ് വീഡിയോ തയ്യാറാക്കിയത്. ശുഐബ്, സഹിൻ എന്നിവർ ചേർന്നാണ് ഡോക്യുമെന്റേഷൻ നടത്തിയത്. 2025-28 ബാച്ചിലെ അജ്‌സൽ, അഫ്രീന എന്നിവരും വീഡിയോയുടെ ഭാഗമായി. വാർത്തയുടെ സ്ക്രിപ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്നും വീഡിയോ ചിത്രീകരിക്കുന്നതെങ്ങനെയെന്നും എഡിറ്റ് ചെയ്യേണ്ടത് എങ്ങനെയെന്നും കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ഈ പരിപാടിയിലൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സാധിച്ചു.