എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/പ്രവർത്തനങ്ങൾ/2025-26
==പ്രവേശനോൽസവം 2025==
| Home | 2025-26 |
ളാക്കാട്ടൂർ എം.ജിഎം എൻ.എസ്.എസ് എച്ച്.എസ്.എസ് സ്കൂളിലെ 2025 വർഷത്തെ പ്രവേശനോത്സവം അതിവിപുലമായി ജൂൺ രണ്ടാം തീയതി രാവിലെ 10 മണി മുതൽ ആരംഭിച്ചു. സ്കൂൾ മാനേജർ ശ്രീ. രാമചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സ്വപ്ന ബി നായർ സ്വാഗത പ്രസംഗം നടത്തി. പ്രവേശനോത്സവ ഉദ്ഘാടനം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ആയ ശ്രീ. അഡ്വക്കേറ്റ് റെജി സഖറിയ നിർവഹിച്ചു.
എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി അമ്പിളി മാത്യു ഉപഹാരം നൽകി ആദരിച്ചു.
മൂന്നാം വാർഡ് മെമ്പർ ശ്രീമതി മഞ്ജു കൃഷ്ണ കുമാർ, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. കെ. കെ ഗോപകുമാർ, പി. റ്റി.എ പ്രസിഡൻ്റ് ശ്രീമതി സന്ധ്യാ ജി നായർ, പി.റ്റി.എ വൈസ് പ്രസിഡൻ്റ് ശ്രീ. അശോക് കുമാർ എന്നിവർ ആശംസാ പ്രസംഗം നടത്തി. സ്കൂളിൽ പുതിയതായി പ്രവേശനം നേടിയ വിദ്യാർഥികളെ ക്ലാസ് ടീച്ചർ പ്രശസ്തരുടെ പുസ്തകം നൽകിയാണ് ക്ലാസിലേക്ക് സ്വീകരിച്ചത്. സ്കൂൾ ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട്,ഗൈഡ് , റെഡ് ക്രോസ് ക്ലബ് വിദ്യാർത്ഥികളുടെ നേതൃത്ത്വത്തിൽ എല്ലാ കുട്ടികൾക്കും മധുര പലഹാര വിതരണം നടത്തി. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിപാടിയുടെ ഡോക്യുമെൻ്റേഷൻ നടത്തുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഉച്ചക്ക് പ്രവേശനോത്സവ പരിപാടി അവസാനിച്ചു .