(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സഖീ നിനക്കായ് ......
സഖീ ....നീയെന്നിൽ നിന്നും
അടർന്നു വീണ ആ നിമിഷം ...
മോഹങ്ങളും ആശകളും ഇല്ലാത്ത
പാഴ്ഭൂമിയായ് മാറി ഞാൻ ....
എങ്ങോട്ടെന്നറിയാതെ ഒഴുകി അകലുന്ന
നദിയായി മാറി ഞാൻ .....
എങ്കിലും ഞാൻ കാത്തിരിക്കും .....
ഈ ഒഴുക്കിലെവിടെയെങ്കിലും നീയുമെന്നോടൊപ്പം ചെരുമെന്ൻ.....
ഒടുവിലൊരു സ്നേഹസമുദ്രമായ് മാറുവാൻ
മറക്കില്ലൊരിക്കലും ഞാൻ സഖീ ....
നീ മാത്രമാനെന്നുമെൻ മനസ്സിൽ ,
നിന്നോർമകളാണെൻ ശ്വാസവും.
കാത്തിരിക്കും നിനക്കായി ഞാൻ ,
വേനലിലും .... വസന്തത്തിലും ..... മഹാമാരിയിലും ....
ഓർക്കുമോ സഖീ നീയെന്നെ
ഒടുവിലെ ശ്വാസത്തിലെങ്കിലും ?
കാത്തിരിക്കും സഖീ നിന്നെ ഞാൻ
ഒരേകാന്തനായ് ....
ചൈതന്യ സി .വി
8 ഇരിട്ടി ഹൈ സ്കൂൾ ഇരിട്ടി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 30/ 07/ 2025 >> രചനാവിഭാഗം - കവിത