ജി. വി. എച്. എസ്. എസ്. മലമ്പുഴ/പത്രവാർത്തകൾ/2025-26

18:40, 30 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MAYA CT (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഏകദിന അവധിക്കാല ക്യാമ്പ്

ജി.വി.എച്ച്.എസ്സ്.എസ്സ് മലമ്പുഴ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഏകദിന അവധിക്കാല ക്യാമ്പ് 28/5/2025 ചൊവ്വാഴ്ച സംഘടിപ്പിച്ചു.റീൽസ് നിർമ്മാണം, പ്രോമോ വീഡിയോ നിർമാണം, ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിങ് എന്നീ മേഖലകളിലെ സാധ്യതകളിൽ വിദ്യാർത്ഥികളിൽ താല്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിയത്. ഹെഡ് മിസ്ട്രെസ് ശ്രീമതി. ഒ. സ്വപ്നകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജി എച്ച് എസ്സ് ഉമ്മിണിയിലെ ലിറ്റിൽ കൈറ്റ് മിസ്ട്രെസ് അധ്യാപിക ശ്രീമതി. ധന്യ. പി, ജി വി എച്ച് എസ്സ് എസ്സ് മലമ്പുഴ സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രെസ് അധ്യാപിക ശ്രീമതി. സിന്ധു. വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ് ലീഡർ കുമാരി. ദുർഗരാജ് പരിപാടിക്ക് നന്ദി പറഞ്ഞു.34 കുട്ടികളായിരുന്നു ക്യാമ്പിൽ പങ്കെടുത്തത്.