കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസം
2025 26 അധ്യയന വർഷത്തിൽ എട്ടാം തരത്തിൽ നിന്നും ഒമ്പതാം തരത്തിലേക്ക് പ്രമോഷൻ ലഭിച്ച കുട്ടികൾക്ക് സംസ്ഥാനതലത്തിൽ തീരുമാനമുണ്ടായതിന്റെ അടിസ്ഥാനത്തിൽ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ മെയ് 30ന് പ്രത്യേക സ്റ്റാഫ് മീറ്റിംഗ് ചേരുകയും പരിശീലനത്തിന്റെ വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. ഗണിത അധ്യാപികയായ സിന്ധു ടീച്ചർക്കും നോഡൽ ഓഫീസർ ആയി ഷജില എം നെയും തിരഞ്ഞെടുത്തു.
പ്രവേശനോത്സവം
കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അദ്ബുൽ മജീദ് ഉദ്‌ഘാടനം ചെയ്തു. 2024 -25 വർഷം എസ് എസ് എൽ സി ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 25 കുട്ടികൾക്കും പ്ലസ്‌ടു വിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 16 കുട്ടികൾക്കുമുള്ള മൊമെന്റോ സ്കൂൾ മാനേജർ മുഹമ്മദ് ഷാഹർ വിതരണം ചെയ്തു. ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി ഹരീഷ്, ഹൈസ്കൂൾ എസ് ആർ ജി കൺവീനർ നസീർ, മദർ പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ നന്ദിയും പറഞ്ഞു.
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
സമഗ്ര ഗുണമേന്മ പദ്ധതി
നല്ല പാഠം നല്ല മനുഷ്യനാവുക " എന്ന മുഖവുരയോടെ ജൂൺ 2 മുതൽ 13 വരെ കുട്ടികളിലെ ശാരീരികവും മാനസികവും ആയ വളർച്ചയും ആരോഗ്യവും ഉറപ്പിക്കുന്നതിനുള്ള ക്ലാസുകൾ നടന്നു. ഇതിലുപരി സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങൾ കുട്ടികൾ മുറുകെ പിടിക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ക്ലാസ്സുകളും ഇതിൽ ഉൾപ്പെട്ടു . കുട്ടികളെ ആരോഗ്യവാന്മാരും മൂല്യബോധമുള്ളവരും ആക്കുക എന്ന ലക്ഷ്യം ഇതിലൂടെ സാക്ഷാൽക്കരിക്കപ്പെടും എന്നതിൽ സംശയമില്ല .അത്തരത്തിൽ മേഖലകൾ തിരിച്ചാണ് ഓരോ ക്ലാസും ചുറ്റുപാടുകളിൽ പതിഞ്ഞിരിക്കുന്ന വിപത്തുകൾ തിരിച്ചറിയാനും തെറ്റുകളിൽ നിന്നും തിന്മകളിൽ നിന്നും സധൈര്യം പിന്മാറാനും പരസ്പര സഹകരണവും ബഹുമാനവും സൂക്ഷിച്ചു് ഒരു നല്ല ഭാവിക് വേണ്ടി പ്രവർത്തിക്കാനും ഉതകുന്നതായിരുന്നു ഓരോ ക്ലാസിനും വേണ്ടി അധ്യാപകർ തയ്യാറാക്കിയ മൊഡ്യൂളുകൾ . ഓരോ കുട്ടിയിലൂടെ, ഓരോ വ്യക്തിയിലൂടെ ഒരു രാജ്യം തന്നെ എങ്ങിനെ നന്നാക്കാം എന്നതായിരുന്നു ഇതിലെ ലക്ഷ്യവും സന്ദേശവും .
ജൂൺ 3 : പൊതുകാര്യങ്ങൾ, മയക്കുമരുന്ന് / ലഹരി ഉപയോഗത്തിനെതിരെ
സമയം 2 മണിമുതൽ 3 വരെ.
ചുമതല
സരിത കെ (എച്ച് എസ് ടി ഇംഗ്ലീഷ് )
രേഷ്മ (എച്ച് എസ് ടി മലയാളം)
" ലഹരി വഴി തനിവഴി " എന്ന ഒരു ലഘുനാടകം അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ മുപ്പത് ഡിവിഷനുകളിൽ കുട്ടികൾ അവതരിപ്പിച്ചു. നാടകം ആസ്വദിച്ചതിന് ശേഷം ക്ലാസ്സ് ടീച്ചറുമായി കുട്ടികൾ സംവദിച്ചു .വളരെ നല്ല പ്രതികരണമാണ് ഉണ്ടായത്. ലഹരിയിൽ വിപത്ത് , അതിനെതിരെയുള്ള പോരാട്ടം, നിയമനടപടികൾ ഇവയെല്ലാം കുട്ടികൾ കൃത്യമായി ഉൾക്കൊണ്ടു . ക്ലാസുകൾ തോറും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു,
ജൂൺ 4 : റോഡ് നിയമങ്ങൾ , സുരക്ഷ
സമയം : 2 മണിമുതൽ 3 വരെ.
ചുമതല
ഷജില എം (എച്ച് എസ് ടി സോഷ്യൽ സയൻസ്)
നസീർ എൻ (എച്ച് എസ് ടി അറബിക് )
കുട്ടികളുടെ മുന്നറിവുകൾ പരിശോധിച്ച് ഐ സി ടി സഹായത്തോടെ ട്രാഫിക് സിഗ്നലുകൾ കാണിച്ചു കൊടുത്തു . നസീർ മാഷ് തയ്യാറാക്കിയ ട്രഫിക് ബോധവത്കരണ അനിമേഷൻ വീഡിയോ കാണിച്ചു . തുടർന്ന് അധ്യാപകരുമായി കുട്ടികൾ സംവദിച്ചു . ഇതിൽ നിന്നും റോഡ് നിയമങ്ങൾ ലൈസൻസിന്റെ പ്രാധാന്യം അമിതവേഗ നിയന്ത്രണം ലൈസൻസില്ലാതെ വാഹനമോടിച്ചാലുള്ള ശിക്ഷാ നടപടികൾ ഇവയെ കുറിച്ചും കുട്ടികൾ ബോധവാൻമാരായി എന്ന് അധ്യാപകർ ഉറപ്പ് വരുത്തി.
ജൂൺ 5 :വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം
സമയം: 2 മണിമുതൽ 3 വരെ.
ചുമതല
ശരണ്യ കെ (എച്ച് എസ് ടി നാച്ചുറൽ സയൻസ്)
ദീപ പി കെ (എച്ച് എസ് ടി നാച്ചുറൽ സയൻസ്)
പരിസ്ഥിതി ദിനത്തോടനുബന്ധമായാണ് ക്ലാസ്സുകൾ നടത്തിയത് . എല്ലാ ഡിവിഷനുകളിലും നസീർ മാഷ് തയ്യാറാക്കിയ അനിമേഷൻ വീഡിയോ, കൊതുക് പരത്തുന്ന രോഗങ്ങളുടെ സ്ലൈഡ് പ്രദർശനം, സൗന്ദര്യ വൽക്കരണ ഭാഗമായി ചെടിനടൽ, പരിസര ശുചിത്വത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് - ക്ലാസ്സുകൾ തോറും ബോധവത്കരണം എന്നീ പ്രവർത്തനങ്ങൾ നടന്നു, ക്ലാസ്സ് തല ചർച്ചകളിൽ കുട്ടികളുടെ സജീവ പങ്കാളിത്തമുണ്ടായി .
ജൂൺ 9 :ആരോഗ്യം, വ്യായാമം,കായിക ക്ഷമത
സമയം: 2 മണിമുതൽ 3 വരെ.
ചുമതല
സരിത കെ (എച്ച് എസ് ടി ഇംഗ്ലീഷ്)
ഷാജേഷ് കെ (പി ഇ ടി)
കുട്ടികളുടെ ആരോഗ്യം, കായികക്ഷമത, വ്യായാമത്തിന്റെ പ്രാധാന്യം ഇവ വ്യക്തമാക്കുന്ന അനിമേഷൻ വിഡിയോയും ക്ലാസ്സുകളും ഓരോ ഡിവിഷനിലെ നടത്തി. ഇന്ന് കുട്ടികളിൽ കണ്ടുവരുന്ന അലസത മുതൽ ജീവിത ശൈലി രോഗങ്ങൾ വരെ ചർച്ച ചെയ്യപ്പെട്ടു. വ്യായാമത്തിന്റെ ആവശ്യകതയും ആരോഗ്യപരമായ ഭക്ഷണ രീതിയും ചർച്ചയായി വന്നു. തുടർന്ന് എല്ലാ ക്ലാസ്സുകളിലും പ്രോജെക്ടറിന്റെ സഹായത്തോടെ അധ്യാപകരുടെ നേതൃത്വത്തിൽ സുംബാ ഡാൻസും നടത്തി. കുട്ടികൾ ഏറെ ആവേശത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
ജൂൺ 10 : ഡിജിറ്റൽ അച്ചടക്കം
സമയം: 2 മണിമുതൽ 3 വരെ.
ചുമതല
ജാബിർ എൽ (ഐ സി ടി കോർഡിനേറ്റർ)
മുഹ്സീന സി കെ (എച്ച് എസ് ടി ഇംഗ്ലീഷ്)
സ്കൂളിലെ മുഴുവൻ ക്ലാസ്സുകളിലെ ക്ലാസ്സ് ടീച്ചറിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ അച്ചടക്കത്തിന്റെ അനിമേഷൻ വീഡിയോ പ്രദർശനവും സ്ലൈഡ് പ്രസന്റേഷൻ എന്നിവ നടത്തി. സോഷ്യൽ മീഡിയയുടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെയും ശരിയായ ഉപയോഗത്തെ കുറിച്ചും ഗുണദോശങ്ങളെ കുറിച്ചും ബോധവത്കരണം നടത്തി. ഓൺലൈൻ ഗ്രൂമിങ് , സൈബർ ബുള്ളിയിങ് തുടങ്ങിയ കെണികളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും സാധിച്ചു. തുടർന്ന് സൈബർ കുറ്റകൃത്യങ്ങൾ ഒന്നും തന്നെ ചെയ്യില്ലെന്നും മറ്റുള്ളവരെ ചെയ്യാൻ പ്രേരിപ്പിക്കില്ല എന്നും കുട്ടികൾ തീരുമാനിച്ചു.
ജൂൺ 11 : പൊതുമുതൽ സംരക്ഷണം
സമയം: 2 മണിമുതൽ 3 വരെ.
ചുമതല
റാഷിദ് എം (യു പി എസ് ടി അറബിക് )
സായൂജ് ടി ടി (യു പി എസ് ടി) പൊതുമുതൽ സംരക്ഷണവുമായി ബന്ധപ്പെട്ട് ചാർജുള്ള വളരെ ലളിതവും കാര്യമാത്ര പ്രസക്തവുമായ മൊഡ്യൂൾ എല്ലാ ക്ലാസ്സ് ടീച്ചർമാർക്കും നൽകി. പൊതുമുതൽ എന്താണെന്നും ഏതൊക്കെയെന്നും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്തെന്നും ക്ലാസ്സുകളിലൂടെ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. പൊതുമുതൽ സംരക്ഷണം ഓരോ പൗരന്റെയും ധർമമാണെന്ന ബോധം കുട്ടികളിലെത്തിയെന്ന് സംവാദത്തിലൂടെ അദ്ധ്യാപകർക്ക് ബോധ്യപ്പെട്ടു.
ജൂൺ 12 : പരസ്പര സഹകരണത്തിന്റെ പ്രാധാന്യം, റാഗിങ്ങ്, വൈകാരിക നിയന്ത്രണമില്ലായിമ
സമയം: 2 മണിമുതൽ 3 വരെ.
ചുമതല
അഫ്സൽ പി എം (എച്ച് എസ് ടി സോഷ്യൽ സയൻസ്)
കുട്ടികൾക്ക് ക്ലാസ്സ് നല്കാൻ വ്യക്തമായ ഒരു മൊഡ്യൂൾ ക്ലാസ്സ് ടീച്ചേഴ്സിന് നൽകി.ഇതിൽ പരസ്പര സഹകരണം ആവശ്യമായ കളികൾ, അതിലൂടെ നേടുന്ന വിജയം, പരസ്പര സഹായ മനോഭാവം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ, പരസ്പര സഹകരണത്താൽ വിജയം കണ്ട ചരിത്രങ്ങൾ കഥകൾ ഇവ ഉൾപ്പെടുത്തിയ ക്ലാസ് നടന്നു. കുട്ടികളിലെ വൈകാരിക നിയന്ത്രണമില്ലായ്മ എന്നതിനെ കുറിച്ച് സജീവമായ ചർച്ചകൾ നടന്നു.അമിത ദേഷ്യം ഉത്കണ്ഠ, അമിതമായ സങ്കടം, ഇവയെല്ലാം തങ്ങൾക്കുണ്ടെന്നവർ സമ്മതിച്ചു . സാഹചര്യ സമ്മർദ്ദങ്ങളിലും വൈകാരിക നിയന്ത്രണത്തിന്റെ ആവശ്യകത അധ്യാപകർ ബോധ്യപ്പെടുത്തി . റാഗിങ്ങ് , ഇതിന്റെ നിയമപരമായ വശങ്ങൾ, പരിധിവിടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇവയും സജീവമായി ചർച്ച ചെയ്യപ്പെട്ടു. കുട്ടികളിൽ നിന്നുള്ള നല്ല പ്രതികരണങ്ങളിലൂടെ കാര്യങ്ങൾ അവർ ഉൾകൊണ്ടുവെന്നു അദ്ധ്യാപകർ ഉറപ്പു വരുത്തി.
ജൂൺ 3 മുതൽ 12 വരെ നടന്ന ഓരോ മേഘാലയിലുമുള്ള ക്ലാസ്സിന്റെ കുട്ടികളുടെ പ്രതികരണം ഡിവിഷൻ തിരിച്ചു സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഓരോ വിഷയത്തിലും അദ്ധ്യാപകർ തന്ന ക്രോഡീകരണവും ഇതിലുൾപ്പെടുത്തിയിട്ടുണ്ട് . ഇത്തരം ക്ലാസ്സുകൾ കുട്ടികൾക്ക് എല്ലാ അർത്ഥത്തിലും ഉപകാരപ്രദമായിരുന്നു എന്നതിൽ സംശയമില്ല .കൃത്യമായ ഇടവേളകളിൽ ഇത്തരം ക്ലാസ്സുകൾ സംഘടപ്പിക്കുന്നത് ഗുണകരമാണെന്ന് മൊത്തമായി അദ്ധ്യാപകരും കുട്ടികളും അഭിപ്രായപ്പെട്ടു.
ജൂൺ 5 പരിസ്ഥിതി ദിനം
രാവിലെ കൃത്യം 10 മണിക്ക് സ്കൂൾ അങ്കണത്തിൽ അസംബ്ലി ചേർന്നു. അതോടൊപ്പം പ്രതിജ്ഞയും ചൊല്ലി. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ശുചീകരണ ഡ്രൈവ് നടത്തി. സയൻസ് ക്ലബ്ബ് ഭിന്നശേഷി കുട്ടികളെ ഉൾപ്പെടുത്തി ചെടി നടൽ സംഘടിപ്പിച്ചു. അവരോടൊപ്പം കുട്ടികളും അണിചേർന്നു. സയൻസ് ക്ലബ് ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂളിൽ ആരാധ്യ 9 ബി, റിസ്വാന 9 എ, പ്രാർത്ഥന പ്രദീപ് 9 സി എന്നിവരെ വിജയകളായി തെരഞ്ഞെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീജ വിജയികൾക്ക് സമ്മാനം നൽകി. ഗൈഡ്സ് കേഡറ്റുകൾ പരിസരം വൃത്തിയാക്കുകയും ചെടിനടുകയും ചെയ്തു. ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണം നടത്തിയ പി പി ഫാറൂഖ്ഫസൽ 9 ബി , ഫാറൂക്ക് 9 എ എന്നിവരെ വിജയികളായി തെരഞ്ഞെടുത്തു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം
19-06-2025: വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തന ഉദ്ഘാടനം ശ്രീ നസീർ നിർവഹിച്ചു. ഹൈസ്കൂൾ കുട്ടികൾ പങ്കെടുത്തു. കുട്ടികൾ നാടൻപാട്ട് കാവ്യാലാപനം എന്നിവ അവതരിപ്പിച്ചു. യുപിതലത്തിൽ മുഹമ്മദ് അമീൻ സി കെ 5 ബി, മുഹമ്മദ് 5 സി, ഹൈസ്കൂൾ തലത്തിൽ പ്രാർത്ഥന പ്രദീപ് 9 ബി, ദുൽഖിഫിലിം 9 c എന്നിവരെ സ്കൂൾതല കൺവീനർമാരായും തെരഞ്ഞെടുത്തു.
ഉറുദു മെഗാ ക്വിസ്സ്
10-07-2025: ഉറുദു ക്ലബ്ബിൻറെ നേതൃത്വത്തിൽ എസ് എം സർവ്വർ ജന്മദിനത്തോഅനുബന്ധിച്ച് മെഗാ ക്വിസ്സിൽ ഹൈസ്കൂൾ തലത്തിൽ മുഹമ്മദ് സ്വാലിഹ് സഹാൻ താജുദ്ദീൻ രൂപതലത്തിൽ ആയിഷ റിയ സൈഫുദ്ദീൻ എന്നിവരെയും തെരഞ്ഞെടുത്തു സമഗ്ര പദ്ധതിയുടെ ക്രോഡീകരണവുമായി ബന്ധപ്പെട്ട് നല്ല പാഠം നല്ല മനുഷ്യനാക്കുക എന്ന മുഖവരെയോടെ ജൂൺ 3 മുതൽ 13 വരെ കുട്ടികളിലെ ശാരീരികവും മാനസികവും ആയ വളർച്ച ആരോഗ്യവും ഉറപ്പിക്കുന്നതിനുള്ള ക്ലാസുകൾ നടന്നു
വിവിധ ക്ലബ്ബ് ഉദ്ഘാടനം
14-07-2025: ഈ വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥിനി ഡോക്ടർ: വൃന്ദ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ അധ്യക്ഷത വഹിച്ചു. എസ് ആർ ജി കൺവീനർ നസീർ സ്വാഗതം പറഞ്ഞു. സീനിയർ അധ്യാപിക സിന്ധു ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ ക്ലബ്ബുകളുടെ പരിപാടികൾ അവതരിപ്പിച്ചു. അറബിക് ക്ലബ്ബ് സംഘ ഗാനം, ഇംഗ്ലീഷ് ക്ലബ്ബ് സംഘഗാനം, സാമൂഹ്യശാസ്ത്ര ക്ലബ് സ്കിറ്റ്, വിദ്യാരംഗം ക്ലബ്ബ് ലളിതഗാനം എന്നിവ സംഘടിപ്പിച്ചു.
വായന മാസാചരണം
ജൂലൈ 11 വെള്ളി: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള എന്നിവ സംയുക്തമായി വായന മാസാചരണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ . പുസ്തകത്തിനൊരു കത്ത്, കാരിക്കേച്ചർ രചന, കവർ പേജ് രൂപകൽപ്പന എന്നിവയിൽ കുട്ടികളുടെ പ്രകടനം കാഴ്ചവച്ചു
ജൂലൈ 11 ലോക ജനസംഖ്യ ദിനം
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ തലത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്ന ജനസംഖ്യാദിന പ്രസംഗ മത്സരത്തിൽ മെഹറിൻ റന, വൈകാശി ദിനേശൻ എന്നിവർ വിജയികളായി
ആരോഗ്യ ബോധവൽക്കരണ ക്ലാസ്
സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട സ്കൂളിലെ മുഴുവൻ അധ്യാപകർക്കുമുള്ള ആരോഗ്യ പരിപാലന ക്ലാസ് നാറാത്ത് പ്രൈമറി ഹെൽത്ത് സെൻറർ വത്സല ഇൻസ്പെക്ടർ നിർവഹിച്ചു സ്കൂളിലെ മുഴുവൻ അധ്യാപകർക്കുമുള്ള ആരോഗ്യ പരിപാലന ക്ലാസ് സ്കൂൾ ടീച്ചർ ശ്രീജ ടീച്ചർ സ്വാഗതവും എസ് ആർ ജി കൺവീനർ മാസ്റ്റർ നന്ദിയും പറഞ്ഞു