ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

2025 ജൂൺ 25

 
ജി എം എച്ച് എസ് എസ് സിയു ക്യാമ്പ്
 
ജി എം എച്ച് എസ് എസ് സിയു ക്യാമ്പ്
 
ജി എം എച്ച് എസ് എസ് സിയു ക്യാമ്പ്

വായനാദിനം

മനുഷ്യാന്തസ്സ് ഉയർത്തിപ്പിടിക്കുന്ന സാംസ്കാരിക ഇടപെടലാണ് വായന- ദാമോദർ പ്രസാദ്

തേഞ്ഞിപ്പലം - ഗവ: മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ സി.യു കാമ്പസിൽ സ്കൂൾ ലിറ്ററേച്ചർ ഫെസ്റ്റിവെൽ 2025 ഡോ ദാമോദർ പ്രസാദ് ഉദ്ഘാടനം ചെയ്തു.വായന മനുഷ്യന് വിവിധങ്ങളായ അനുഭവങ്ങൾ പ്രദാനം ചെയ്യുന്നു. വായന നമ്മുടെ ലോകത്തെ വിപുലപ്പെടുത്തുന്നുവെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവെലിൽ, വിവിധ സെഷനുകളിലായി, കവി, പി.ശിവലിംഗൻ, ചന്ദ്രൻ കണ്ണഞ്ചേരി ടി. കനിമൊഴി, മാരിയത്ത്,തുടങ്ങി സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും

പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം ഹാദിയ റഹ്മത്ത് നിർവ്വഹിച്ചു.ചടങ്ങിൽ കനിമൊഴിയുടെ കവിത പ്രകാശനം ചെയ്തു. പ്രിൻസിപ്പാൾ, കെ.പ്രതാപൻ, പ്രധാനാധ്യാപിക, പി.സുമ, .ടി.പി കവിത, എൻ.വി ലിബേഷ് ,രജി ,പി.കെ ശോഭിത് എന്നിവർ സംസാരിച്ചു.

 
വായനാദിനം
 
വായനാദിനം