ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2025-26/ജൂൺ

02/06/2025-തിങ്കൾ

നമ്മുടെ സ്കൂളിലും പ്രവേശനോത്സവം വളരെ സമുചിതമായി ഇന്ന് ആഘോഷിച്ചു.പുതുതായി വന്നുചേർന്ന കൂട്ടുകാരെ സ്വീകരിക്കാൻ മുതിർന്ന കുട്ടികളും രക്ഷകർത്താക്കളും ഉൾപ്പെടെ ഏവരും സന്നിഹിതരായിരുന്നു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീ അസിം അവർകൾ, ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി ടീച്ചർ, സീനിയർ അസിസ്റ്റൻറ് ശ്രീ സജി സർ ,പി ടി എ പ്രസിഡൻറ് പി വി രാജേഷ് സർ,ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഷീലാ കുമാരി അവർകൾ, മറ്റ് പിടിഎ ഭാരവാഹികൾ  തുടങ്ങിയവർ യോഗത്തിൽ വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു. ഉച്ചവരെ മാത്രമേ ഇന്ന് ക്ലാസുകൾ ഉണ്ടായിരുന്നുള്ളൂ. ഉച്ചയ്ക്കുശേഷം സ്ഥലം മാറ്റം ലഭിച്ച അധ്യാപകർക്ക് വേണ്ടി പ്രത്യേക സെൻറ് ഓഫ് മീറ്റിംഗ് നടത്തപ്പെട്ടു. പുതുതായി ജോയിൻ ചെയ്ത അധ്യാപകരെയും യോഗത്തിൽ പരിചയപ്പെടുത്തി. അങ്ങനെ പുതിയ അധ്യയന വർഷം വ്യത്യസ്തതകളോടെ, പുതിയ തുടക്കങ്ങൾക്ക് നാന്ദിയായി.............ദൃശ്യങ്ങളിലേക്ക്

05/06/2025-വ്യാഴം

19/06/2025-വ്യാഴം.

2025 -26 അദ്ധ്യയന വർഷത്തിൽ വിദ്യാരംഗത്തിന്റെയും സ്കൂൾ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ ജൂൺ 19 വായനദിനം സ്കൂൾ പൊതു അസംബ്ലിയിൽ വച്ച് സമുചിതമായി ആഘോഷിച്ചു.

ശ്രീമതി ലിജി ടീച്ചർ (ഹെഡ്മിസ്ട്രസ്)അധ്യക്ഷയായ ചടങ്ങിൽ സ്വാഗതം ശ്രീ.സജികുമാർ അവർകൾ (സീനിയർ അസിസ്റ്റൻറ്) ആശംസിച്ചു.തുടർന്ന് കുട്ടികൾ ഭാഷാപ്രതിജ്ഞ ഏറ്റുചൊല്ലി.

തുടർന്ന് 'കല്ലും മരവും' എന്ന് കഥയിലൂടെ വായനയുടെ പ്രാധാന്യം കുട്ടികളിൽ എത്തിച്ചുകൊണ്ട്

വായന ദിനം വിശിഷ്ടാതിഥി

ശ്രീ. സതീഷ് ജി നായർ (എഴുത്തുകാരൻ,നാടക സംവിധായകൻ,ഡയറക്ടർ ദി ആർട്ട് സ്പെയ്സ് തിരുവനന്തപുരം)ഉദ്ഘാടനം ചെയ്തു. നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായ അദ്ദേഹം വായനയിലേക്കും എഴുത്തിലേയ്ക്കും താൻ എങ്ങനെ വന്നു എന്നുള്ള തന്റെ ഓർമ്മകൾ പങ്കുവച്ചു.വായിക്കുന്ന

ഒരു വിദ്യാർത്ഥി നല്ല രീതിയിൽ ചിന്തിക്കുമെന്നും ഭാവനകൾക്കൊപ്പം സ്വതന്ത്രമായി അക്ഷരങ്ങളിലൂടെ സഞ്ചരിക്കുമെന്നും തുടർന്ന് എഴുത്തിന്റെ ലോകത്തിലേക്ക് എളുപ്പം കടന്നു വരുമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.നിരന്തര വായന പദസമ്പത്തും ആശയ രൂപീകരണവും ഒരു വിദ്യാർത്ഥിക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനെ തുടർന്ന് പ്രസ്തുത യോഗത്തിൽ ആചാര്യ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, കേരള ഹിന്ദി പ്രചാരസഭയിലെ B.Ed ട്രെയിനികളായ കുട്ടികൾ നൽകിയ പുസ്തകം സ്കൂൾ ലൈബ്രറിക്ക് വേണ്ടി ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി ടീച്ചർ ഏറ്റുവാങ്ങി ഏറ്റുവാങ്ങി. ശ്രീ.സതീഷ് ജി നായർ അദ്ദേഹത്തിൻറെ തന്നെ പുസ്തകവും എഡിറ്ററായി പ്രവർത്തിച്ച ബാലഭവന്റെ മാസികയും സ്കൂൾ ലൈബ്രറിക്ക് വേണ്ടി ശ്രീമതി ലിജി ടീച്ചർക്ക് കൈമാറി.

മാത്രമല്ല ഇംഗ്ലീഷ് ഭാഷ നൈപുണ്യം വിദ്യാർത്ഥികളിൽ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള GOTEC പദ്ധതിക്ക് വേണ്ടി ജില്ലാ പഞ്ചായത്ത് സ്പോൺസർ ചെയ്യുന്ന വിദ്യാർത്ഥികൾക്കുള്ള

" ദ ഹിന്ദു" പത്രത്തിൻറെ ആദ്യ വിതരണവും യോഗത്തിൽ ശ്രീ സതീഷ് സർ നിർവഹിച്ചു .

ചടങ്ങിൽ ശ്രീമതി ഹേമ സോജ ടീച്ചർ (എസ് ആർ ജി കൺവീനർ),ശ്രീ .അശ്വിൻ അവർകൾ (ലൈബ്രറേറിയൻ )എന്നിവർ വായനദിന ആശംസകൾ നൽകി. ശ്രീമതി അനീഷ എസ് ഇ(വിദ്യാരംഗം കോഡിനേറ്റർ) യോഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തി.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വ്യത്യസ്ത പ്രോഗ്രാമുകളാണ് വായനാവാരത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്.തീർച്ചയായും ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥി മനസ്സുകളിൽ നവീന ചിന്തയുടെ പൂക്കാലം തീർക്കുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല.

സ്കൂൾ അസംബ്ലിയിൽ നടന്ന യോഗത്തിലെ ചില നിമിഷങ്ങളിലേക്ക്...

'വായന വാരാചരണം 2025.

വായന വാരാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം,സ്കൂൾ ലൈബ്രറി എന്നിവയുടെ അഭിമുഖ്യത്തിൽ

20/06/25 വെള്ളിയാഴ്ച ഉച്ചയ്ക്ക്ഒരു മണിക്ക് വിദ്യാർത്ഥികൾക്കായ് ഒരു പ്രശ്നോത്തരി സംഘടിപ്പിച്ചു.

ഇതിൽ ഗൗതം(10 G) ഒന്നാം സ്ഥാനവും

ദക്ഷിണ (10 A) രണ്ടാം സ്ഥാനവും നേടി.

കുഞ്ഞുമനസ്സുകളിൽ ഇത്തരം പ്രവർത്തനങ്ങൾ നൽകുന്ന അനുഭവ പാഠങ്ങൾ വിവരിക്കാൻ കഴിയാത്തവയാണ്.വായന ശോഷിച്ചു പോകാതെ വിദ്യാർത്ഥികളുടെ ഹൃദയങ്ങളിൽ എത്തിക്കുവാൻ നടത്തുന്ന,അധ്യാപകരുടെ പരിശ്രമങ്ങൾ ശ്ലാഘനീയമാണ് .വായന ശീലമാക്കിയ നമ്മുടെ വിദ്യാർഥികൾ , നാളെയുടെ പ്രകാശമായി ജ്വലിച്ചുയരുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല.