നിടുവാലൂർ യു .പി .സ്കൂൾ‍‍‍‍ ചുഴലി/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2025-26

ളുടെ രുചിക്കൂട്ട് ഒരുക്കി ആറാം ക്ലാസ് വിദ്യാർഥികൾ

പ്രോട്ടീൻ അടങ്ങിയ ചെറുപയർ വിഭവങ്ങൾ വിറ്റാമിനുകൾ അടങ്ങിയ പലതരം വറവുകൾ ഇലക്കറികൾ  തുടങ്ങി മീൻകറി വരെ. നിടുവാലൂർ സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ ഫുഡ്‌ പ്ലേറ്റിൽ നിരന്നത് ഇരുപതിലേറെ വിഭവങ്ങൾ. ആറാം ക്ലാസ്സ് ശാസ്ത്ര പാഠപുസ്തകത്തിലെ ആഹാരം ആരോഗ്യത്തിന് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് ഫുഡ്‌ പ്ലേറ്റ് തയ്യാറാക്കിയത്.6എബിസിഡി ക്ലാസ്സുകളിലാണ് തയ്യാറാക്കിയ ഭക്ഷ്യവിഭവങ്ങൾ നിരന്നത്. വിഭവങ്ങൾ സയൻസ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്കും അധ്യാപകർക്കുമായി വിതരണം ചെയ്തു.

കുട്ടികൾ ഒരുക്കിയ ഫുഡ് പ്ലേറ്റ്
ആറാം ക്ലാസിലെ ആഹാരം ആരോഗ്യത്തിനു എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ ഒരുക്കിയ ഫുഡ് പ്ലേറ്റ്