ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ആർട്‌സ് ക്ലബ്ബ്
ആർട്സ് ക്ലബ്ബ്
ആർട് ക്ലബ്ബ് രൂപീകരണം
2025 ജൂൺ 20 വെള്ളിയാഴ്ച ആർട് ക്ലബ്ബ് രൂപീകരണം നടത്തി.
8,9,10 ക്ലാസുകളിലെ നൂറോളം കുട്ടികൾ അംഗങ്ങളായി. പ്രധാനധ്യാപിക ജീജ.കെ ഉദ്ഘാടനം നിർവ്വഹിച്ചു. കലാപ്രവർത്തനങ്ങൾ, കലോത്സവ ഇനങ്ങൾ, അതിൽ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ ടീച്ചർ കുട്ടികളുമായി സംവദിച്ചു.
കലാധ്യാപകൻ ഷിനോജ് ചോറൻ കലാമേഖലകളെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും വിശദീകരിച്ചു.
എല്ലാ വെള്ളിയാഴ്ചകളിലും ആർട് ക്ലബ്ബ് യോഗം ചേരാനും പ്രവർത്തനങ്ങളും പരിശീലന പരിപാടികളും നടത്താനും തീരുമാനിച്ചു.
കുട്ടികൾ വിവിധ കലാപ്രകടനങ്ങൾ നടത്തി.
ഉച്ചയ്ക്ക് 2 മണിക്ക് യോഗം അവസാനിപ്പിച്ച് പിരിഞ്ഞു