ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/2025-26
| Home | 2025-26 |
ഡോ. അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം വർണാഭമായി
കോടോത്ത്: ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം വർണാഭമായ ചടങ്ങുകളോടെ നടന്നു. പുതുതായി സ്കൂളിലെത്തിയ വിദ്യാർത്ഥികളെ സ്കൂൾ എസ്.പി.സി. യൂണിറ്റ് ഊഷ്മളമായി സ്വാഗതം ചെയ്തു. എസ്.പി.സി. യൂണിറ്റ് കുട്ടികളെ സ്വീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. സി.പി.ഒ. ഹസീന, എ.സി.പി.ഒ. ജസ്റ്റിൻ റാഫേൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവേശനോത്സവ പരിപാടികൾ നടന്നത്. നവാഗതരെ വരവേൽക്കാൻ സ്കൂളിൽ വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു.
മധുരവനം
പരിസ്ഥിദിനവുമായി ബന്ധപ്പെട്ട് മധുരവനം പദ്ധതിയുട ഭാഗമായി ഡോ. എ. ജി. എച്ച്. എസ്. എസ് കോടോത്ത് സ്കൂളിലെ എസ്. പി.സി കേഡറ്റുകൾ വൃക്ഷ തൈകൾ നട്ടു. സ്ക്കൂൾ പ്രധാന അദ്ധ്യാപികയായ ശ്രീമതി ശാന്ത കുമാരി ഉദ്ഘാടനം ചെയ്തു. സി.പി.ഒ ഹസീന, എ.സി.പി.ഒ ജെസ്റ്റിൻറാഫേൽ, പി.റ്റി.എ വൈസ് പ്രസിഡന്റ് രമേശൻ .പി എന്നിവർ നേതൃത്വം നൽകി.
ഡോ. അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു
കോടോത്ത്: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് റാലി നടത്തിയത്. ലഘുചിത്രം സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശാന്തകുമാരി റാലി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത റാലിയിൽ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി. സി.പി.ഒ. ഹസീന, എ.സി.പി.ഒ. ജസ്റ്റിൻ റാഫേൽ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി സംസാരിച്ചു. ലഹരിയിൽ നിന്ന് വിട്ടുനിന്ന് ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു.