ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം
2025 -26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2, 2025 ന് രാവിലെ 10 മണിക്ക് വളരെ വർണ്ണാഭമായ രീതിയിൽ ആഘോഷിച്ചു. സ്വാഗതം ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ശൈലജ ടീച്ചറും, അധ്യക്ഷൻ ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട് ശ്രീ ഹവീഷ് പരമേശ്വരനും നിർവഹിച്ചു. ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ കെ എൻ രാജീവ് അവർകൾ നിർവഹിച്ചു. എസ് പി സി സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത ശ്രീ ശ്രീഹരി പി എസിന് മെഡലും സർട്ടിഫിക്കറ്റും നൽകി. മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി അജിതകുമാരി ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി സ്മിത കോശി, സീനിയർ ടീച്ചർ ശ്രീമതി ഫസീല കെഎസ്, റിട്ടയേഡ് ടീച്ചർ ശ്രീമതി ഹസീന ടീച്ചർ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീമതി സജ്ന, വാർഡ് വികസന സമിതി അംഗം പിജി ഉണ്ണികൃഷ്ണൻ അവർകൾ, ശ്രീമതി ബിനീത സി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബബിത കെഎസ് കൃതജ്ഞത അർപ്പിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് മന്ത്രി പി രാജീവ് സ്കൂൾ സന്ദർശിച്ചു. നിർമ്മാണത്തിലിരിക്കുന്ന ബിൽഡിങ്ങിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ശുചിത്വ മിഷൻ കൈപ്പുസ്തകം കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. പിടിഎയും അധ്യാപകരും ഒരുക്കിയ ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകളും എൽകെജി, യുകെജി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും, മധുര പലഹാരങ്ങളും വിതരണം ചെയ്തു.
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം വളരെ മികച്ച രീതിയിൽ ആചരിച്ചു.ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി. ദീപ വി നായർ സ്വാഗതവും സീനിയർ ടീച്ചറായ ഫസീല കെ എം അധ്യക്ഷതയും, മുഖ്യപ്രഭാഷണം പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ. ശ്രീമൻ നാരായണൻ അവർകളും നന്ദി നാച്ചുറൽ ക്ലബ്ബ് കൺവീനർ ദീപ കെ എം ടീച്ചറും നിർവഹിച്ചു.പരിസ്ഥിതിയെ കുറിച്ചുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക് ശ്രീ. ശ്രീമൻ നാരായണൻ അഭിമുഖ സംഭാഷണത്തിൽ മറുപടി നൽകി.യുപി വിഭാഗം കുട്ടികളുടെ പ്ലക്കാടുകൾ പിടിച്ചു കൊണ്ടുള്ള പരിസ്ഥിതിബോധവൽക്കരണ ജാഥയും നടത്തി.വിശിഷ്ടാതിഥിയും എസ് പി സി കേഡറ്റുകളും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
മെഹന്ദി മത്സരം
ബക്രീദിനോടനുബന്ധിച്ച് ജൂൺ ഒമ്പതാം തീയതി ആർട്ട്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഹന്ദി മത്സരം സംഘടിപ്പിച്ചു. 10 സി ക്ലാസ്സിലെ നൈമ നൗഷാദ് , നാദിയ ടീം ഒന്നാം സ്ഥാനവും, 8 എ ക്ലാസ്സിലെ ശ്രീദുർഗ്ഗ സജി,ഫിദ ഫാത്തിമ ടീം രണ്ടാം സ്ഥാനവും, 8 സി ക്ലാസ്സിലെ താനിയ ആസാദ്, അനുഗ്രഹ ടീം മൂന്നാം സ്ഥാനവും നേടി.
വായനാദിനം
മുപ്പത്തടം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ജൂൺ 19 വായനാദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സമുചിതമായ രീതിയിൽ ആചരിച്ചു. 10 D യിലെ ശ്രീനന്ദന മേനോൻ്റെ ഈശ്വര പ്രാർത്ഥനയോടു കൂടി വിദ്യാലയത്തിലെ വായനാദിനപരിപാടികൾക്ക് ആരംഭം കുറിച്ചു .രാവിലെ പത്തുമണിയോടുകൂടി ആരംഭിച്ച ചടങ്ങിൽ റിട്ടയേർഡ് ഹിന്ദി അധ്യാപിക ശ്രീമതി രത്ന വി.എ വായനാദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ വി നായർ യോഗത്തിന് സ്വാഗതം ആശംസിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബബിത കെ.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂർവ്വ അധ്യാപകരായിരുന്ന ശ്രീമതി ഹസീന പി. ഐ, ശ്രീമതി പ്രസന്ന ടൈറ്റസ്, ശ്രീമതി ആനി എം.ടി എന്നിവർ വായനാദിന സന്ദേശം നൽകുകയുണ്ടായി.എട്ടാം ക്ലാസ് വിദ്യാർത്ഥി അലൻ ബോബി വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും മറ്റു കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു.ചടങ്ങിൽ സന്നിഹിതരായിരുന്ന വിശിഷ്ട വ്യക്തിത്വങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ എല്ലാവരും കൂടിച്ചേർന്ന് പി എൻ പണിക്കരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയുണ്ടായി.വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ എല്ലാവരും കൂടിച്ചേർന്ന് അക്ഷരദീപം തെളിയിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ അക്ഷരവൃക്ഷം അണിയിച്ചൊരുക്കിയത് ചടങ്ങിൽ അത്യധികം ആകർഷകമായി തീർന്നു. വിദ്യാർത്ഥികൾ തയ്യാറാക്കിയ വായനാദിന പ്രാധാന്യം വിളിച്ചോതുന്ന വിവിധ ചാർട്ടുകൾ ചടങ്ങിൽ പ്രദർശിപ്പിക്കുകയുണ്ടായി.സീനിയർ അധ്യാപകരായിരുന്ന ശ്രീമതി സ്മിത കോശി, ശ്രീമതി ഫസീല കെ. എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ പാഠ്യ വിഷയങ്ങളിൽ നിന്നും,വിവിധ പരിപാടികളും വിദ്യാർത്ഥികൾ അവതരിപ്പിക്കുകയും ചെയ്തു.SRG കൺവീനർ ശ്രീമതി മായ കെ.നായർ പ്രസ്തുത ചടങ്ങിന് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.
യോഗ സംഗീത ദിനാചരണം
ജിഎച്ച്എസ്എസ് മുപ്പത്തടം 2025 ജൂൺ 24 യോഗ സംഗീത ദിനാചരണം നടത്തി.സീനിയർ അസിസ്റ്റന്റ് ശ്രീമതി സ്മിത കോശി, എസ് ആർ ജി കൺവീനർ മായ കെ നായർ, PET അധ്യാപകൻ ശ്രീ. അമൽ തുടങ്ങിയവർ യോഗയുടെയും സംഗീതത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. കലാ അധ്യാപകൻ ശ്രീ. ജഗേഷ് ഡി കെ കുട്ടികൾക്ക് യോഗ പരിശീലനം നടത്തി.യോഗ പരിശീലനത്തിന് ശേഷം കുട്ടികളുടെ സംഗീത പരിപാടികൾ നടന്നു.
അന്താരാഷ്ട്രലഹരിവിരുദ്ധ ദിനം
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിദ്യാലയത്തിൽ സമുചിതമായ രീതിയിൽ ആചരിച്ചു.രാവിലെ 10 മണിയോടു കൂടി ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി പ്രത്യേക സ്കൂൾ അസംബ്ലി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ വി നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ലഹരി വിരുദ്ധ ദിനത്തിൻ്റെ സന്ദേശം ലഹരി വിരുദ്ധ കോഡിനേറ്റർ അധ്യാപിക ശ്രീമതി ഫസീന അൻവർ വിദ്യാർത്ഥികൾക്ക് നൽകുകയുണ്ടായി. സംസ്ഥാന SPC ലഹരി വിരുദ്ധ അംബാസിഡർ പത്താം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ ശ്രീഹരി പി എസ് ലഹരി വിരുദ്ധ സന്ദേശം ചൊല്ലിക്കൊടുക്കുകയുണ്ടായി.വിദ്യാലയത്തിലെ കൗൺസിലർ ശ്രീമതി സോണിയ ടീച്ചറുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് വിദ്യാർത്ഥികളെ ബോധവത്ക്കരിക്കുന്നവിധത്തിലുള്ള പ്ലക്കാർഡുകളും,ചാർട്ടുകളും അസംബ്ലിയിൽ വിദ്യാർത്ഥികൾ പ്രദർശിപ്പിക്കുകയുണ്ടായി.ലഹരിയുടെ ദൂഷ്യവശങ്ങളെ പ്രതിപാദിക്കുന്ന വിവിധ പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ശാസ്ത്ര വിഭാഗം അധ്യാപിക ശ്രീമതി വീനസ് യോഗത്തിൽ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു