എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ഗ്രന്ഥശാല

19:19, 14 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42041 (സംവാദം | സംഭാവനകൾ) (വായന)

വായന ദിനം

വായനദിനം വിവിധ പരിപാടികളോടെ മലയാളം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സംഘടിപ്പിച്ചു.ജൂൺ 19ന് കൂടിയ പ്രത്യേക അസംബ്ലിയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന വായനദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു ക്ലബ്ബിൻ്റെ പ്രതിമാസ പത്രമായ അക്ഷരം  സ്കൂൾ മാനേജർ ശ്രീ ആർ സുഗതൻ പ്രകാശനം ചെയ്തു. നവാഗതരായി നമ്മുടെ സ്കൂളിലെത്തിയ അഞ്ചാം ക്ലാസുകാർക്ക് ലൈബ്രറി അംഗത്വം നൽകിക്കൊണ്ട് എച്ച് എം ശ്രീ മനു സാർ വായനയുടെ മഹത്വം കുട്ടികളിൽ എത്തിച്ചു .പൂർവ വിദ്യാർത്ഥിയും കവിയുമായ വൈഷ്ണവ് ആർ നായർ മുഖ്യാതിഥിയായിരുന്നു . വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനവും തദവ സരത്തിൽ നടത്തി.ഡെപ്യൂട്ടി എച്ച് എം ലീന Tr, സ്റ്റാഫ് സെക്രട്ടറി സാബു സാർ ,ക്ലബ് കൺവീനർ ദീജ ടീച്ചർ അധ്യാപകർ മാനേജ്മെൻറ് പ്രതികൾ എസ്എൻഡിപി ഭാരവാഹികൾ തുടങ്ങിയവർ വായന ദിന പരിപാടിയിൽ പങ്കെടുത്തു.  സ്കൂൾ ലൈബ്രറിയുടെയും വിദ്യാരംഗം ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി. നാടൻപാട്ട് കവിത രചന. വായന മത്സരം , കവിയരങ്ങ് ,ക്വിസ്  മത്സരം ' പ്രസംഗകേളി, വായന മത്സരം ' പുസ്തകപരിചയം, വായനക്കുറിപ്പ്, തുടങ്ങി വിനോദവും വിജ്ഞാനവും പകർന്നു നൽകുന്ന ധാരാളം പ്രവർത്തനങ്ങൾ കുട്ടികൾക്കായി ഒരുക്കി. up, HS വിഭാഗം വിദ്യാർത്ഥികൾക്ക് വായനയുടെ പ്രാധാന്യം മനസിലാക്കിക്കൊടുക്കുവാൻ കഴിഞ്ഞു. മഹാന്മാരെ അവരുടെ മഹത് വാക്യങ്ങളിലൂടെ ചിന്തിച്ചും ചിന്തിപ്പിച്ചും വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണത്തിനായി ഇന്നത്തെ ചിന്താവിഷയം എന്ന പ്രവർത്തനവും വായനാദിനത്തിൽ നടത്തി .

യുപി വിഭാഗത്തിലെ റീഡിങ് പിരീഡ് സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ നൽകി  അധ്യാപകരുടെ നേതൃത്വത്തിൽ വായിപ്പിക്കുകയും വായനാക്കുറിപ്പ് തയ്യാറാക്കുകയും  വായനാശീലം വളർത്തി വരുന്നു. HS വിഭാഗത്തിൽ പത്താം തരത്തിലെ കുട്ടികൾക്ക് വായനയെ നിരന്തരം മൂല്യനിർണയത്തിൽ   ഉൾപ്പെടുത്തി വായനാശീലം വളർത്താനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു

വായന വളരട്ടെ ........

ബഷീർ അനുസ്മരണം

വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമദിനം മലയാളം ക്ലബ്ബും ലൈബ്രറിയും ചേർന്ന് സമുചിതമായി ആചരിച്ചു. ക്വിസ് മത്സരം, ബഷീർ കൃതികളുടെ പ്രദർശനം, ലൈബ്രറി സന്ദർശനം, -ബഷീറിനെ അറിയാം. അനുസ്മരണ പ്രഭാഷണം, പാത്തുമ്മയുടെ ആട് പുസ്തകപരിചയം, 'പൂവമ്പഴം, എന്ന കഥയുടെ ദൃശ്യാവിഷ്കാരം

..... വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ഇമ്മിണി ബല്യ സുൽത്താനെ അനുസ്മരിച്ചു.