എ യു പി എസ് ദ്വാരക/ ദിനാചരണങ്ങൾ
ദിനാചരണങ്ങള്‍
നല്ലപാഠം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിവിധ ക്ലബ്ബുകളുടെ പങ്കാളിത്തതോടെ ദേശീയ ദിനാചരണങ്ങള്‍ മറ്റ് ദിനാചരണങ്ങള്‍ എന്നിവ വിപുലമായി ആഘോഷിക്കുന്നു. ഓരോ ദിനാചരണത്തിന്റെയും സന്ദേശം കുട്ടികളിലെത്തും വിധം പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ നല്ലപാഠം യൂണിറ്റ് ഉചിതമായ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്ത് കണ്ടെത്തുന്നു. ദിനാചരണ സന്ദേശം , വിവിധ മത്സരങ്ങള്‍ , ചിത്ര പ്രദര്‍ശനം , വിവിധ കളികള്‍ എന്നിവ ദിനാചരണത്തിന് മാറ്റ് കൂട്ടുന്നു. ശിശുദിനം, അധ്യാപക ദിനം , ചാന്ദ്രദിനം , വായനാദിനം, മഹത്വ്യക്തികളുടെ ജനന ചരമ ദിനങ്ങള്‍ എന്നീ ദിനാചരണങ്ങള്‍ക്ക് കുട്ടികള്‍ തന്നെ നേത്രത്വം നല്‍കിവരുന്നു. സ്വാതന്ത്ര്യ ദിനം , ഗാന്ധി ജയന്തി ദിനം , റിപ്പബ്ലിക് ദിനം എന്നീ ദേശീയ ദിനങ്ങള്‍ മുന്നൊരുക്കത്തോടെ ആചരിക്കപ്പെടുന്നു. ഈ ദിനാചരണങ്ങളിലൂടെ കുട്ടികള്‍ മൂല്യബോധമുള്ളവരും , ദേശസ്നേഹികളും, രാഷ്ട്രത്തോട് അര്‍പ്പണ ബോധമുള്ളവരും ആയി മാറുന്നു. വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളിലും നല്ലപാഠം പ്രവര്‍ത്തകരുടെ നോട്ടമെത്തുന്നത് ഏറെ ശ്രദ്ദേയമാണ്