എ യു പി എസ് ദ്വാരക/ പാൾട്രി ക്ലബ്ബ് രൂപീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
23:31, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHELLY JOSE (സംവാദം | സംഭാവനകൾ) (' '''പാള്‍ട്രി ക്ലബ്ബ് രൂപീകരണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                              പാള്‍ട്രി ക്ലബ്ബ് രൂപീകരണം

നല്ലപാഠം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷം വിദ്യാലയത്തില്‍ പാള്‍ട്രിക്ലബ്ബ് രൂപീകരിച്ചു. പഠനത്തോടൊപ്പം വരുമാനവും എന്ന ലക്‌ഷ്യം വച്ചുകൊണ്ടാണ് ക്ലബ്ബ് രൂപീകരിച്ചത്. നല്ലപാഠം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അര്‍ഹരായ 50 വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയും മുഴുവന്‍പേര്‍ക്കും എടവക ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ട കോഴികളെ വിതരണം ചെയ്യുകയും ചെയ്തു. പ്രസ്തുത വിതരണോത്ഘാടനം എടവക ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് ശ്രീമതി. ഉഷാവിജയന്‍ നിര്‍വഹിച്ചു. മൃഗ ഡോക്ട്ടര്‍ശ്രീ ..................... കോഴി പരിപാലനത്തെക്കുറിച്ച് വിശദീകരിച്ചു. ആവശ്യമായ തീറ്റയും, മരുന്നുകളും വിതരണം ചെയ്തു. കുട്ടികള്‍ ഏറെ താല്പര്യത്തോടെ കോഴികളെ പരിപാലിച്ച് വരുന്നു. നല്ലപാഠം പ്രവര്‍ത്തകര്‍ ക്ലബ്ബംഗങ്ങളുമായി ഇടയ്ക്കിടെ വിവരങ്ങള്‍ അന്വേഷിക്കുന്നു. രക്ഷിതാക്കളുടെ പ്രോത്സാഹനവും സഹകരണവും കൊണ്ട് കോഴികള്‍ നന്നായി വളരുന്നുവെന്ന് ക്ലബ്ബംഗങ്ങള്‍ പറഞ്ഞു.