പക്ഷിമൃഗാദികൾ സസ്യലതാദികൾ , കാടും മലയും ഓടും മാനും , പുഴയും നദിയും ചാടും മീനും , തെളിനീരൊഴുകും പൂഞ്ചോലകളും . പാടും കുയിലും നൃത്തമാടും മയിലും , പച്ചപുതച്ചൊരു വയലേലകളും, ശാന്തമാം സുന്ദര സാഗരതീരവും . സർവ്വം നിറഞ്ഞൊരീ നാടിനെ , കാത്തിടാം കാത്തിടാം കാവലായ് മാറിടാം , കരുതിടാം കരുതിടാം നല്ലൊരു നാളേക്കായ് , ശുചീകരിക്കാം നമ്മുടെ പ്രകൃതിയെ, ശുചീകരിക്കാം നമ്മുടെ നാടിനെ , ശുചീകരിക്കാം നമ്മുടെ കൈകളെ , ശുചീകരിക്കാം നമ്മുടെ വീടിനെ , അതുവഴികാത്തിടാം നാടിന്റെ നന്മയെ.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 10/ 07/ 2025 >> രചനാവിഭാഗം - കവിത