കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്
SOCIAL SCIENCE CLUB ACTIVITIES 2025-26
♣ ചരിത്രപരിചയം (10/06/2025 ചൊവ്വ)
ആഴ്ച്ചയിൽ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും നടത്തപ്പെടുന്ന സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് ചരിത്രാവബോധം സൃഷ്ടിക്കുന്ന വിഷയത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ് അംഗമായ ഒരു കുട്ടി വിഷയം അവതരിപ്പിക്കുന്നു. പ്രസ്തുത പരിപാടിക്ക് 10/06/2025 ചൊവ്വാഴ്ച 10A ക്ലാസ്സിന്റെ അസംബ്ലിയിൽ വച്ച് തുടക്കമായി.
♣ ക്വിസ്സ് മൽസരം (30/06/2025 തിങ്കൾ )
വൈദേശിക ആധിപത്യവും കേരളത്തിൽ നടന്ന ചെറുത്തു നിൽപ്പുകളും എന്ന വിഷയത്തിൽ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സംസ്ഥാന ആർക്കൈവ്‌സ് വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന ക്വിസ്സ് മത്സരത്തിൽ സ്കൂൾ തല വിജയികളെ കണ്ടെത്തി. സ്കൂൾതല വിജയികൾ DEO തല മത്സരത്തിൽ പങ്കെടുക്കും. എട്ടാം തരം വിദ്യാർഥി ആദിഷ് ചന്ദ്രനും ഒൻപതാം തരം വിദ്യാർഥിനി പൌർണമി പി വി യും ചേർന്ന് ടീം അടിസ്ഥാനത്തിലാണ് DEO തലത്തിൽ മൽസരിക്കുക.
♣ 'ഇന്നത്തെ അറിവ്' (SS CLUB & SEED)
സോഷ്യൽ സയൻസ് ക്ലബും മാതൃഭൂമി സീഡ് ക്ലബും സംയുക്തമായി 'ഇന്നത്തെ അറിവ്' പരിപാടിക്ക് തുടക്കം കുറിച്ചു. മധുരം മലയാളം പദ്ധതിയിലൂടെ ലഭ്യമാക്കിയ ദിനപത്രം കുട്ടികൾ ദിവസേന വായിക്കുകയും അതിൽ നിന്നും കുട്ടികളുടെ അറിവിലേക്കായി തിരഞ്ഞെടുക്കപ്പെട്ട വാർത്തകൾ ബോർഡിൽ എഴുതി പ്രദർശിപ്പിക്കുകയും ചെയ്യുന്ന വിജ്ഞാനപ്രദമായ പരിപാടിയാണ് 'ഇന്നത്തെ അറിവ്'. കുട്ടികൾക്ക് ആശംസകൾ നേർന്ന് HM ടി കാഞ്ചന, സീനിയർ അസിസ്റ്റന്റ് ടി പി പത്മകുമാർ, സീഡ് അധ്യാപകരായ കെ.എ ജയശങ്കർ, അൻവർ, സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ പി ടി രമ്യ എന്നിവർ സംസാരിച്ചു.