ജി എച്ച് എസ് അരോളി/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
സ്കൂൾ പ്രവേശനാേത്സവം -2025-26
ഇത്തവണത്തെ പ്രവേശനോത്സവം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.ഒന്നാം ക്ലാസിൽ 20 കുട്ടികൾ പ്രവേശനം നേടി.വിവിധ വിഭാഗങ്ങളിലായി 70 ഓളം കുട്ടികൾ പുതുതായി സ്കൂളിലേക്ക് എത്തിച്ചേർന്നു.പ്രശസ്ത ചെറുകഥാകൃത്ത് ടിപി വേണുഗോപാലൻ മാസ്റ്റർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് എം സുനന്ദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ഇൻ ചാർജ് രാഖി സ്വാഗതം പറഞ്ഞു.എസ് എം സി ചെയർമാൻ ടി അജയൻ ,പിടിഎ വൈസ് പ്രസിഡണ്ട് ഉല്ലാസ് ,റിട്ടയേഡ് അധ്യാപകൻ മനോജ് കുമാർ ,മദർ പി ടി എ പ്രസിഡണ്ട് അരുണ, ഹെഡ് ടീച്ചർ ഇൻ ചാർജ് രേഖ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ചടങ്ങിൽ ഒന്നാoതരം കുട്ടികൾക്കും എൽകെജി കുട്ടികൾക്കുമായി കുട വിതരണം ചെയ്തു.ഒന്നാം തരം കുട്ടികൾക്കായി സ്വന്തം ഫോട്ടോ പതിച്ച നോട്ട്ബുക്ക് വിതരണം ചെയ്തു, തുടർന്ന് അഥീന നാടക നാട്ടറിവ് അംഗമായ ശ്രീ ശ്രീജിത്തും സംഘവും നാടൻ പാട്ട് അവതരിപ്പിച്ചു.
ENVIRONMENT DAY

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ജെ ആർ സി നേതൃത്വത്തിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അരോളിയിൽ പരിസ്ഥിതി ദിനം ആചരിച്ചു.
CREATIVE CORNER INAUGURATION 2025
ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു
പൊതുവിദ്യാഭ്യാസ മേഖലയിലെ അപ്പർ പ്രൈമറി (5, 6, 7) ക്ലാസ്സുകളിലെ കുട്ടികളുടെ പഠനപ്രവർത്തനങ്ങളെ കൂടുതൽ ക്രിയാത്മകമാക്കുന്നതിനുള്ള പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളം കുസാറ്റുമായി സഹകരിച്ച് ആരംഭിക്കുന്ന 'ക്രിയേറ്റീവ് കോർണർ' പദ്ധതി പാപ്പിനിശ്ശേരി ബി ആർ സി (കണ്ണൂർ) പരിധിയിലെ അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ ഉദ്ഘാടനം ചെയ്തു.
പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ വി സുശീല മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത പി വി,പ്രഥമാധ്യാപിക രജിത സി, പ്രിൻസിപ്പാൾ ഇൻ ചാർജ് രാഖി കെ, ബി ആർ സി പ്രൊജക്ട് കോ ഓർഡിനേറ്റർ പ്രകാശൻ കെ , പി ടി എ പ്രസിഡന്റ് സുനന്ദ് എം കെ തുടങ്ങിയവർ പങ്കെടുത്തു. യു പി വിഭാഗം കുട്ടികൾക്കായി ക്രിയേറ്റീവ് കോർണർ എകദിന ക്യാമ്പും സംഘടിപ്പിച്ചു. ബി ആർ സി ട്രെയ്നർ സീമ സി, ക്രിയേറ്റീവ് കോർണർ ഇൻ ചാർജ്
നീതു ടീച്ചർ, പൗർണമി ടീച്ചർ, സ്പെഷ്യലിസ്റ്റ് അധ്യാപിക ജോളി ഫിലിപ്പ്, സി ആർ സി കോ ഓർഡിനേറ്റർ രാരീഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകനിലവിലുള്ള പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾക്ക് പുതിയ മാനം കൈവരാനും കുട്ടികളിൽ ശരിയായ തൊഴിൽ സംസ്കാരം രൂപപ്പെടുത്തുന്നതിനും തൊഴിലും വിജ്ഞാനവും രണ്ടായി നിൽക്കേണ്ടതല്ലെന്ന ബോധ്യമുണ്ടാക്കുന്നതിന്നും ക്രിയേറ്റീവ് കോർണർ സഹായകരമാകും.
ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, പ്ലംബിംഗ്, കാർപ്പെൻ്ററി, കൃഷി, പാചകം, ഫാഷൻ ഡിസൈനിംഗ് എന്നീ മേഖലകളിൽ ഗണിതം, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഭാഷ, പ്രവൃത്തി പരിചയം തുടങ്ങിയ വിഷയങ്ങളെ കോർത്തിണക്കിയുള പരിശീലനമാണ് കുട്ടികൾക്ക് ലഭിക്കുക.

സമഗ്ര ഗുണമേന്മ പ്രവർത്തനങ്ങൾ
സമഗ്ര ഗുണമേന്മ വർഷവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു. വിവിധ മോഡ്യുളുകളിലായിട്ടാണ് ഗുണമേന്മ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. എൽ പി വിഭാഗം കുട്ടികൾ സ്കൂളിനെ അറിയാൻ പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാലയവും പരിസരവും നിരീക്ഷിക്കുകയും സ്കൂളിലെ സൗകര്യങ്ങൾ തിരിച്ചറിയുകയും ചെയ്തു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി കുട്ടികൾ ലഹരിവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി.