പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവ പരിപാടികൾ അതിഗംഭീരമായി നടന്നു.പ്രവേശനോത്സവം പരിപാടി ഉദ്ഘാടനം ചെയ്തത് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എം ലീന അവറുകളാണ്. പ്രവേശനോത്സവ പരിപാടിയിൽ സംഗീത വിരുന്ന് ഒരുക്കി ആദിൽ നന്തിയും ആരതി കൊയിലാണ്ടിയും.

ലോകപരിസ്ഥിതി ദിനം

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്

ലോക പരിസ്ഥിതി ദിനം ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ വിപുലമായി നടത്തി

സുഗമ ഹിന്ദി പരീക്ഷ

സുഗമ ഹിന്ദി പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കി ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂൾ.

ഹരിത കേരളം മിഷൻ

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം പ്രഖ്യാപനത്തിൻ്റെ ഭാഗമായി മാലിന്യ സംസ്കരണത്തിന് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച റഹ്മാനിയ്യ ഹയർസെക്കൻ്ററി സ്കൂളിനുള്ള അനുമോദന പത്രം വൈസ് പ്രസിഡൻ്റ് പി.കെ ആയിഷ ടീച്ചർ പ്രധാനധ്യാപകൻ വി.കെ കുഞ്ഞമ്മത് മാസ്റ്റർക്ക് നൽകുന്നു

സ്പാർക്ക് 2025

പത്താം തരത്തിലെ വിദ്യാർത്ഥികൾക്ക് മോട്ടിവേഷനും പരീക്ഷ എങ്ങനെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ക്ലാസ് നടത്തി.ക്ലാസ് കൈകാര്യം ചെയ്തത് അധ്യാപകനും പരിശീലകനുമായ നൗഷാദ് കെ സി അവറുകളാണ്.

അലിഫ് ടാലന്റ് ടെസ്റ്റ്

പൊതു വിദ്യാലയങ്ങളിലെ അറബിക് അക്കാദമിക രംഗത്ത് വിദ്യാർത്ഥികളുടെ അറബി ഭാഷാ നൈപുണി വർധിപ്പിക്കുക മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് അംഗീകാരം നൽകി പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് നടത്തിവരുന്നത്

വായന ദിനം

1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.

അന്താരാഷ്ട്ര യോഗ ദിനം

ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു. ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാന്ത ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുമ്പോൾ അദ്ദേഹം പറഞ്ഞു - ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്.