ഗവ.എൽ.പി.എസ്.ചേരമാൻതുരുത്ത്/പ്രവർത്തനങ്ങൾ/2025-26

11:01, 9 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 991292 (സംവാദം | സംഭാവനകൾ) (' == '''പ്രവേശനോത്സവം''' == ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായ പരിപാടികളോടെ നടത്തി . പ്രധാനാദ്ധ്യാപിക ഷീജലതകുമാരി , പി ടി എ പ്രസിഡന്റ് റംസി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായ പരിപാടികളോടെ നടത്തി . പ്രധാനാദ്ധ്യാപിക ഷീജലതകുമാരി , പി ടി എ പ്രസിഡന്റ് റംസി , സ്കൂൾ വികസന സമിതി അംഗങ്ങൾ, അദ്ധ്യാപകർ , രക്ഷകർത്താക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ വാർഡ് മെമ്പർ സജീന അമീൻ ഉദ്‌ഘാടനം ചെയ്തു .

യൂ എസ് ടി ഗ്ലോബൽ കുട്ടികൾക്കായി സംഭാവന ചെയ്ത സ്കൂൾ ബാഗ് ,നോട്ട് ബുക്കുകൾ മറ്റ് പഠനോപകരണങ്ങൾ എന്നിവ പ്രധാനാദ്ധ്യാപിക ഷീജലതകുമാരി ടീച്ചർ വിതരണം ചെയ്തു . എല്ലാ കുട്ടികൾക്കും സൗജന്യ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ സാധിച്ചു .

നവാഗതർക്ക് അക്ഷര കിരീടം നൽകി സ്വീകരിച്ചു . കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് അക്ഷരദീപം തെളിയിച്ചു . തുടർന്ന് പായസം വിതരണം ചെയ്തു