ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/ഗ്രന്ഥശാല

09:44, 9 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhssneriamangalam (സംവാദം | സംഭാവനകൾ) ('==<b>കുട്ടികൾക്ക് വഴികാട്ടിയായി ഡിജിറ്റൽ ലൈബ്രറി </b>== മികച്ച ലൈബ്രറിക്കുള്ള എംഎൽഎ അവാർഡ് കരസ്ഥമാക്കിയ നേര്യമംഗലം ജി വി എച്ച് എസ് എസ് ന്റെ ഡിജിറ്റൽ ലൈബ്രറി ഏറെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികൾക്ക് വഴികാട്ടിയായി ഡിജിറ്റൽ ലൈബ്രറി

മികച്ച ലൈബ്രറിക്കുള്ള എംഎൽഎ അവാർഡ് കരസ്ഥമാക്കിയ നേര്യമംഗലം ജി വി എച്ച് എസ് എസ് ന്റെ ഡിജിറ്റൽ ലൈബ്രറി ഏറെ പ്രത്യേകതകൾ ഉള്ളതാണ്. 2019- 20 കാലഘട്ടത്തിൽ എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രകാരം കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ തിരുവനന്തപുരം ജി എസ് ആർ സോഫ്റ്റ്‌വെയർ & ബി പി ഒ പ്രൈവറ്റ് ലിമിറ്റഡ് ആണ് എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി ലൈബ്രറി ഡിജിറ്റൽ രൂപത്തിൽ നവീകരിച്ചത്. വിവിധ ഭാഷകളിലും മേഖലകളിലുമായി 8000ത്തിൽ അധികം പുസ്തകങ്ങൾ, റഫറൻസ് ഏരിയ, എൽസിഡി ടിവി,നവീകരിച്ച ഇരിപ്പിടങ്ങൾ, കുടിവെള്ള സ്രോതസ്സ് എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് മനോഹരമായ ഈ ലൈബ്രറി കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്.