എ.യു.പി.എസ് മുണ്ടക്കര/സൗകര്യങ്ങൾ
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ അറപ്പീടിക കുറുംപൊയിൽ റോഡിൽ പനങ്ങാട് പഞ്ചായത്തിന് സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 15 ഹൈടെക് ക്ലാസ്‍സ് മുറികൾ ഈ വിദ്യാലയത്തിലുണ്ട്.
വിശാലമായ ലൈബ്രറി


വായന പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി ആധുനിക സൗകര്യത്തോടുകൂടി ഒമ്പതിനായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ഒരു വിശാലമായ ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്.



ലൈബ്രറിയിൽ മലയാളം ഇംഗ്ലീഷ് ഹിന്ദി സംസ്കൃതം തുടങ്ങിയ ഭാഷകളിലുള്ള പുസ്തകങ്ങളും ഉൾപ്പെടുന്നു, കൂടാതെ ഈ ബുക്ക് റീഡർ ,വെർച്ചൽ റിയാലിറ്റി ഹെഡ്സെറ്റ് ഇൻഡറാക്ടീവ് പാനൽ എന്നിവ ഉൾപ്പടെയുള്ള സാങ്കേതിക വിദ്യകൾ വിദ്യാർത്ഥികളെ ആധുനിക പഠനരീതിയിലേക്ക് കൊണ്ടുപോകുന്നു,.മുഴുവൻ പുസ്തകങ്ങളും കമ്പ്യൂട്ടർ വൽക്കരിച്ച് കിയോസ്ക് സംവിധാനത്തിലൂടെ കുട്ടികൾക്ക് മികച്ച വായനാനുഭവം നല്കാനുള്ള ശ്രമത്തിലാണ് ഈ വിദ്യാലയം.
ഐ ടി ലാബ്

ശാസ്ത്ര സാങ്കേതിക പഠനത്തിനായി ഡിജിറ്റൽ ഐടി ലാബ് 40 കമ്പ്യൂട്ടർ, പ്രിൻറർ, കോപ്പിയർ , ത്രിഡി പ്രിൻറർ ഇൻട്രാക്ടീവ്പാനൽ എന്നിവ ഉൾപ്പെടുന്ന വിശാലമായ ഒരു ഐടി ലാബാണ് വിദ്യാലയം വിദ്യാർത്ഥികൾക്കായി ഒരുക്കിയത്. വിശാലമായ ഐ ടി ലാബിന്റെ ഉദ്ഘാടനം ADGP ശ്രീജിത്ത് IPS നിർവ്വഹിച്ചു.ഡയറ്റ് പ്രിൻസിപ്പാൾ അബ്ദുൾനാസർ, പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി എം കുട്ടികൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സ്റ്റേജ്


സ്കൂൾ വാർഷികാഘോഷങ്ങളും മറ്റ് പൊതു പരിപാടികളും സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു സ്റ്റേജ് വിദ്യാലയത്തിന്റെ ചിരകാല സ്വപ്നമായിരുന്നു 2023 വിദ്യാലയത്തിന്റെ എൻപതാം വാർഷികത്തിന്റെ സ്മരണയ്ക്കായി 2023-24 അധ്യയനവർഷത്തെ പി ടി എ കമ്മിറ്റി പൊതുജനങ്ങളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹായത്തോടുകൂടി ഏറ്റെടുക്കുകയും 2024 മാർച്ച് മാസത്തോട് കൂടി സ്റ്റേജ് നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. 03 -03- 2024 ന് സ്റ്റേജ് ഉൽഘാടനം പ്രശസ്ത സിനിമാ താരം ജഗദീഷ് നിർവഹിച്ചു.
ആർട്ട് ഗാലറി
മുണ്ടക്കര എയുപി സ്‌കൂളിലെ വിശാലമായ ആർട്ട് ഗാലറി സംഗീതോപകരണങ്ങളുടെ സമൃദ്ധമായ കലാവിസ്മയമാണ്. തബല, കീബോർഡ്, ഗിറ്റാർ, വയലിൻ, ശ്രുതിപ്പെട്ടി, ഹാർമോണിയം,

ഓടക്കുഴൽ എന്നിവയോടൊപ്പം 21 ഫുൾ ബാൻഡ് സെറ്റുകളും ഇന്ത്യൻ സംഗീതലോകത്തെ പ്രമുഖരായ കലാകാരുടെ ചിത്രങ്ങളും മനോഹരമായ പെയിന്റിംഗുകളും ഗാലറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സൗകര്യങ്ങൾ കുട്ടികൾക്ക് സൗജന്യമായി പഠിപ്പിക്കാൻ പ്രതിഭാസമ്പന്നരായ സംഗീത അധ്യാപകരുടെയും സേവനം ലഭ്യമാണ്
യൂട്യൂബ് ചാനൽ
2019 ഒരു യൂട്യൂബ് ചാനലിന് തുടക്കംകുറിച്ചു. പാഠ്യ വിഷയങ്ങളും പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രകടനകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഈ യൂട്യൂബ് ചാനൽ വഴി സാധിക്കുന്നു. സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ഇന്നും ധാരാളം ആളുകൾ വിദ്യാലയത്തിന്റെ യൂട്യൂബ് ചാനൽ കണ്ടു അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |