Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസം

2025 26 അധ്യയന വർഷത്തിൽ എട്ടാം തരത്തിൽ നിന്നും ഒമ്പതാം തരത്തിലേക്ക് പ്രമോഷൻ ലഭിച്ച കുട്ടികൾക്ക് സംസ്ഥാനതലത്തിൽ തീരുമാനമുണ്ടായതിന്റെ അടിസ്ഥാനത്തിൽ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ മെയ് 30ന് പ്രത്യേക സ്റ്റാഫ് മീറ്റിംഗ് ചേരുകയും പരിശീലനത്തിന്റെ വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.  ഗണിത അധ്യാപികയായ സിന്ധു ടീച്ചർക്കും നോഡൽ ഓഫീസർ ആയി ഷജില എം നെയും തിരഞ്ഞെടുത്തു.

പ്രവേശനോത്സവം

കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അദ്ബുൽ മജീദ് ഉദ്‌ഘാടനം ചെയ്തു.  2024 -25 വർഷം എസ് എസ് എൽ സി ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 25 കുട്ടികൾക്കും പ്ലസ്‌ടു വിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 16 കുട്ടികൾക്കുമുള്ള മൊമെന്റോ സ്കൂൾ മാനേജർ മുഹമ്മദ് ഷാഹർ വിതരണം ചെയ്തു.  ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി ഹരീഷ്, ഹൈസ്കൂൾ എസ് ആർ ജി കൺവീനർ നസീർ, മദർ പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ നേർന്നു.  സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ നന്ദിയും പറഞ്ഞു.

സമഗ്ര ഗുണമേന്മ പദ്ധതി

ജൂൺ മൂന്ന് ചൊവ്വ

പൊതുകാര്യങ്ങൾ, മയക്കുമരുന്ന്, ലഹരി ഉപയോഗത്തിനെതിരെയാണ് ആദ്യത്തെ ദിവസം വിഷയം ഉണ്ടായത് അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും  ഇതിനെതിരെ സ്കിറ്റ്  അവതരിപ്പിച്ചു.   എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചു

ജൂൺ നാല് ബുധൻ

റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സ്കൂൾ വാഹന  സഞ്ചാരം അറിയേണ്ട കാര്യങ്ങൾ, ട്രാഫിക് നിയമങ്ങൾ, കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് കൊടുത്തു. അതോടൊപ്പം കുട്ടികൾക്ക് ട്രാഫിക് നിയമങ്ങളുടെയും  റോഡ് സുരക്ഷയുടെയും ഒരു വീഡിയോ പ്രദർശിപ്പിച്ചു

ജൂൺ അഞ്ച് വ്യാഴം

ശുചിത്വം പരിസര ശുചിത്വം ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം എന്നിവയാണ് മൂന്നാമത്തെ ദിവസത്തെ ക്ലാസ്.  അതിനാസ്പദമായി കുട്ടികൾക്ക് വീഡിയോയും പവർ പോയിന്റ് പ്രസന്റേഷൻ സംഘടിപ്പിച്ചു.  കുട്ടികൾ അതിന് താൽപ്പര്യപൂർവ്വം ക്ലാസ്സിൽ പങ്കെടുത്തു 

ജൂൺ ഒമ്പത് തിങ്കൾ

ആരോഗ്യം, വ്യായാമം, കായികക്ഷമതയിൽ സൂക്ഷ്മതയും കൂടി ഉൾപ്പെടുത്തിയാണ് നാലാമത്തെ ദിവസത്തെ ക്ലാസ്.  കൂടാതെ എങ്ങനെ ആരോഗ്യത്തോടെ ജീവിക്കാം  എന്നതിനെപ്പറ്റി ഒരു ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചുജൂൺ 

ജൂൺ പത്ത് ചൊവ്വ

ഡിജിറ്റൽ അച്ചടക്കം വഴി മൊബൈലിന്റെ ഉപയോഗവും മോശമായ ഡിജിറ്റൽ ശീലങ്ങളെ പറ്റിയും ബോധവാന്മാരാക്കി

ജൂൺ പതിനൊന്ന് ബുധൻ

പൊതുമുതൽ സംരക്ഷണവുമായി  ബന്ധപ്പെട്ട ഡോക്യുമെന്റ് ക്ലാസുകളിൽ കാണിച്ചുകൊടുത്തു

ജൂൺ പന്ത്രണ്ട്  വ്യാഴം

പരസ്പര സഹകരണത്തിന്റെ പ്രാധാന്യം, റാഗിംഗ്,  വൈകാരിക നിയന്ത്രണം ഇല്ലായ്മ എന്നിവയുടെ ബോധവൽക്കരണ ക്ലാസിലൂടെ വളരെ നല്ല മാറ്റം കുട്ടികളുണ്ടായി.  ബാലവേല നിരോധനത്തോടനുബന്ധിച്ച് 8 ഡി  ക്ലാസിലെ കുട്ടികൾ പോസ്റ്റർ നിർമ്മാണവും,  വേഷവിധാനങ്ങളിലൂടെ അഭിനയിച്ചു കാണിച്ചു

ജൂൺ  5 പരിസ്ഥിതി ദിനം

രാവിലെ കൃത്യം 10 മണിക്ക് സ്കൂൾ അങ്കണത്തിൽ അസംബ്ലി ചേർന്നു. അതോടൊപ്പം പ്രതിജ്ഞയും  ചൊല്ലി.  സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ശുചീകരണ ഡ്രൈവ്  നടത്തി.  സയൻസ് ക്ലബ്ബ് ഭിന്നശേഷി കുട്ടികളെ ഉൾപ്പെടുത്തി ചെടി നടൽ സംഘടിപ്പിച്ചു.  അവരോടൊപ്പം കുട്ടികളും അണിചേർന്നു. സയൻസ് ക്ലബ് ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂളിൽ ആരാധ്യ 9 ബി,  റിസ്വാന 9 എ, പ്രാർത്ഥന പ്രദീപ് 9 സി  എന്നിവരെ വിജയകളായി തെരഞ്ഞെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ്  ശ്രീജ  വിജയികൾക്ക് സമ്മാനം നൽകി. ഗൈഡ്സ് കേഡറ്റുകൾ പരിസരം വൃത്തിയാക്കുകയും ചെടിനടുകയും ചെയ്തു. ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണം നടത്തിയ പി പി ഫാറൂഖ്ഫസൽ 9 ബി , ഫാറൂക്ക് 9 എ  എന്നിവരെ വിജയികളായി തെരഞ്ഞെടുത്തു.

വിദ്യാരംഗം  കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തന ഉദ്ഘാടനം ശ്രീ നസീർ  നിർവഹിച്ചു.  ഹൈസ്കൂൾ കുട്ടികൾ പങ്കെടുത്തു. കുട്ടികൾ നാടൻപാട്ട് കാവ്യാലാപനം എന്നിവ അവതരിപ്പിച്ചു.  യുപിതലത്തിൽ മുഹമ്മദ് അമീൻ സി കെ 5 ബി,  മുഹമ്മദ് 5 സി, ഹൈസ്കൂൾ തലത്തിൽ പ്രാർത്ഥന പ്രദീപ് 9 ബി, ദുൽഖിഫിലിം 9 c എന്നിവരെ സ്കൂൾതല കൺവീനർമാരായും തെരഞ്ഞെടുത്തു.

ഉറുദു മെഗാ ക്വിസ്സ്

ഉറുദു ക്ലബ്ബിൻറെ നേതൃത്വത്തിൽ എസ് എം സർവ്വർ ജന്മദിനത്തോഅനുബന്ധിച്ച് മെഗാ ക്വിസ്സിൽ ഹൈസ്കൂൾ തലത്തിൽ മുഹമ്മദ് സ്വാലിഹ് സഹാൻ താജുദ്ദീൻ രൂപതലത്തിൽ ആയിഷ റിയ സൈഫുദ്ദീൻ എന്നിവരെയും തെരഞ്ഞെടുത്തു സമഗ്ര പദ്ധതിയുടെ ക്രോഡീകരണവുമായി ബന്ധപ്പെട്ട് നല്ല പാഠം നല്ല മനുഷ്യനാക്കുക എന്ന മുഖവരെയോടെ ജൂൺ 3 മുതൽ 13 വരെ കുട്ടികളിലെ ശാരീരികവും മാനസികവും ആയ വളർച്ച ആരോഗ്യവും ഉറപ്പിക്കുന്നതിനുള്ള ക്ലാസുകൾ നടന്നു