ജി.എച്ച്.എസ്. മുന്നാട്/2025-26
{Yearframe/Pages}}
പ്രവേശനോത്സവം
2025ജൂൺ 2ന് പ്രവേശനോത്സവത്തിന്റെ ഭാഗമായി രാവിലെ പത്ത് മണിക്ക് തന്നെ നവാഗതരായ കുട്ടികളെ അസംബ്ലി ഹാളിലേക്ക് ആനയിച്ച് കൊണ്ട് വന്ന് ഇരുത്തി.ഉദ്ഘാടന സഭയിൽ
സ്വാഗതം രജനി ടീച്ചർ (ഹെഡ്മാസ്റ്റർ ഇൻചാജ്ജ്)വക... പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം അധ്യക്ഷത വഹിച്ച് വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ അക്കമിട്ട് പറഞ്ഞു.. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗം കുമാരി ശ്രുതി ആണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്... സ്കൂളിന്റെ പഴയകാല ഓർമ്മകളും കുഞ്ഞുണ്ണി കവിതകളും നാടൻപാട്ടുകളുമായി ശ്രുതിയുടെ സംസാരം ഏറെ ആകർഷകമായി... നല്ല വാക്കുകൾ പറഞ്ഞ് കഴിഞ്ഞ ദിവസം വിരമിച്ച പ്രധാന അധ്യാപകൻരാജൻ മാഷും,എസ് എംസി ചെയർമാൻ ഇ രാഘവേട്ടനും, എസ് എംസി അംഗം സുരേഷ് പയ്യങ്ങാനവും,എംപിടിഎ അംഗം ഇന്ദു സതീശനും..... അപ്പോഴെക്കും എയുപി സ്കൂളിലെ ഉദ്ഘാടനം കഴിഞ്ഞ് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലത ഗോപിയും, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം സാവിത്രി ബാലനും എത്തി ആശംസകൾ സാന്നിധ്യത്തിലൊതുക്കി... ഇതിനിടയിൽ ലഡു വിതരണം....മാലിന്യമുക്ത പ്രതിജ്ഞ..എല്ലാവർക്കും നന്ദി പറഞ്ഞ് സ്റ്റാഫ് സെക്രട്ടറിവേണു മാഷും... ഉദ്ഘാടനത്തിന് ശേഷം,നവാഗതർ സ്വന്തം പേരെഴുതിയ കടലാസിലകൾകൊണ്ടൊരു മരം ഉണ്ടാക്കി... നേതൃത്വം കൊടുത്ത് ഷൈനി ടീച്ചറും..
തുടർന്ന് നവാഗതരുടെ പരിചയപ്പെടൽ...ആങ്കർ മാരായി. ..പത്തിലെ ആവണിയും,വൈഗയും... മുഴുവൻ നവാഗതരും പാടിയും പറഞ്ഞും പരിചയപ്പെടുന്നതിനി ടയിൽ മുതിർന്ന കുട്ടികൾ വക പാട്ടും ഡാൻസും.. NMMS നേടിയ ജീവനയും പച്ചതെയ്യത്തിൽ അഭിനയിച്ച ആദിതേജും,ലയയും മുന്നിൽ വന്നു അവരെ അഭിനന്ദിച്ചു....ഇതിനിടയിൽ ഇന്ന് പുതുതായി സ്കൂളിൽ ഹിന്ദി ടീച്ചറായി ജോയിൻ ചെയ്ത വയനാട് കാരി ഷമീന ടീച്ചറും, അശ്വതി ടീച്ചറും കുട്ടികളെ പരിചയപ്പെട്ടു...
അപ്പോഴെക്കും ഭാവനിയേച്ചി എല്ലാവർക്കും സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കിയിരുന്നു... സംതൃപ്തിയോടെ ഭക്ഷണം കഴിച്ചു...ഉച്ചയ്ക്ക് ശേഷം കുട്ടികൾ ക്ലാസ്മുറികളിലേക്ക്.വൈകുന്നേരം സൗമ്യ ടീച്ചറുടെ നേതൃത്വത്തിൽ സൂംബ ഡാൻസ് ചെയ്തു.രാജൻ മാഷ് വക ഫലവൃക്ഷതോട്ടത്തിൽ റെഡ് സപ്പോട്ട നട്ടു.


പുതിയ ഹെഡ്മാസ്റ്റർ ചുമതല ഏറ്റു
ജൂൺ 3ന് പുതിയ ഹെഡ്മാസ്റ്ററായി ശ്രീ അശോകൻ കെ ചുമതല ഏറ്റു.ഡോ അംബേദ്ക്കർ സ്മാരക ഹയർസെക്കണ്ടറി സ്കൂൾ കോടോത്ത് നിന്നും സ്ഥലം മാറ്റം വാങ്ങിയാണ് അദ്ദേഹം ഇവിടെ എത്തിയത്.

പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ധന്യ എം വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു

സമഗ്രഗുണമേന്മ വിദ്യാഭ്യാസം മൂല്യാധിഷ്ഠിത ക്ലാസുകൾ
1.മയക്ക് മരുന്ന്/ലഹരിക്ക് എതിരെയുള്ള ബോധവൽക്കരണ ക്ലാസ് എക്സൈസ് ഒഫീസർ ശ്രീ ഗണേഷ് സാർ എടുത്തു
2.ട്രാഫിക് നിയമങ്ങൾ/റോഡ് സുരക്ഷ കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ എത്തിയത് ബേഡഡുക്ക പോലീസ് സ്റ്റേഷനിലെ പിആർഒ സുന്ദരൻ സാർ ആണ്
3.വ്യക്തിശുചിത്വം, പരിസര ശുചിത്വം വിഷയം സീനിയർ അസിസ്റ്റന്റ് രജനി ടീച്ചർ കൈകാര്യം ചെയ്തു
4.ആരോഗ്യം ,വ്യായാമം,കായികക്ഷമത കുട്ടികളിൽ എത്തിച്ചത് ഇംഗ്ലീഷ് അധ്യാപിക ഷൈനി ടീച്ചറാണ്.
5.ഡിജിറ്റൽ അച്ചടക്കം പാലിക്കേണ്ടതിന്റെ ഗൗരവം വേണുഗോപാലൻ മാഷ് പറഞ്ഞുകൊടുത്തു
6.പൊതുമുതൽ സംരക്ഷണം നമ്മുടെ കർത്തവ്യം എന്ന് കുട്ടികളിൽ ഉറപ്പിക്കാൻ സോഷ്യൽ അധ്യാപിക സുജ ടീച്ചറിന് സാധിച്ചു.
7.റാഗിങ്ങ് നിയമവശങ്ങൾ കുട്ടികളോട് പറഞ്ഞുകൊടുത്തത് ശ്രീമതി സൗമ്യ കെ ടീച്ചറാണ്
SPG രൂപീകരിച്ചു
2025ജൂൺ 6ന് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG)രൂപീകരിച്ചു.ബേഡകം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവൻ വലിയവളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കുമാരി ശ്രുതി പി,ഹെഡ്മാസ്റ്റർ ശ്രീ അശോകൻ എം,പിടിഎ പ്രസിഡണ്ട് ശ്രീ രാമകൃഷ്ണൻ ജയപുരം,എസ്എംസി ചെയമാൻ ശ്രീ ഇ രാഘവൻ,എംപിടിഎ പ്രസിഡണ്ട് ശ്രീമതി ജോതി,ജാഗ്രതാ സമിതി അംഗം ഇ മോഹനൻ,അധ്യാപക,വ്യാപാര,ഓട്ടോറിക്ഷ,വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുത്തു.


വായന പക്ഷാചരണം
ജുൺ 19ൻ് വായന പക്ഷാചരണത്തിന് തുടക്കമായി. സ്കൂൾ ലൈബ്രറിയിൽ പുസ്തക പ്രദർശനം ഒരുക്കി.ഇതിന്റെ ഉദ്ഘാടനം സ്കൂളിലെ വിരമിച്ച പ്രധാന അധ്യാപകനും സാഹിത്യകാരനുമായ ശ്രീ രാജൻ മാസ്റ്റർ നിർവ്വഹിച്ചു.അടുത്ത പതിനഞ്ച് ദിവസം കുട്ടികൾക്ക് ഇവ കാണാനും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ എടുത്ത് വായിക്കാനും അവസരം ഒരുക്കും.ഗൗരവപൂർവ്വം വായന നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും,വായന മനുഷ്യനിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചും ഉദാഹരണ സഹിതം രാജൻ സർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇണപിരിയാത്ത ബന്ധം വ്യക്തമാക്കുന്ന ഒരു കവിത ചൊല്ലി അർത്ഥസഹിതം ഉദാഹരിച്ചപ്പോൾ ഇതിന്റെ ആശയം എല്ലാവരിലേക്കും എത്തി.ഹെഡ്മാസ്റ്റർ ശ്രീ അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി രജനി ടീച്ചർ ആശംസ അറിച്ചു.ലൈബ്രറി ഇൻചാജ് സൗമ്യ ടീച്ചർ സ്വാഗതവും ഹിന്ദി അധ്യാപിക ഷമീന ടീച്ചർ നന്ദിയും പറഞ്ഞു.സ്കൂൾ ലൈബ്രറിയിലെ മികച്ച വായനക്കാരായ മുബഷീറ,അനഘ ജെപി എന്നീ കുട്ടികൾക്ക് പുസ്തകം സമ്മാനിച്ച് അനുമോദിച്ചു.
വായന ദിന ക്വിസ്
ജൂൺ 19ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന ദിന ക്വിസ് നടത്തി.സുചിത ടീച്ചർ നേതൃത്വം നൽകി.യദുദേവ് എഎം ഒന്നാം സ്ഥാനവും,ലയ കെ രണ്ടാംസ്ഥാനവും നേടി

പിടിഎ/എസ്എംസി യോഗം ചേർന്നു
ജൂൺ 19ന് പിടിഎ ,എസ്എംസി സംയുക്ത യോഗം ചേർന്നു.വിരമിച്ച ഹിന്ദി അധ്യാപകൻ ശ്രീ ആനന്ദകൃഷ്ണൻ മാഷ് സ്കൂളിൽ നിർമ്മിച്ച് നൽകിയ ഗാന്ധി പ്രതിമയുടെ ഉദ്ഘാടനം ജൂൺ 25ന് പ്രശസ്ത സാഹിത്യകാരൻ ശ്രീ അംബികാസുതൻ മാങ്ങാടിനെകൊണ്ട് നിർവ്വഹിക്കാൻ തീരുമാനിച്ചു.അടുത്ത അധ്യന വർഷം മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കും.2025 ലെ SSLCവിജയിക്കൾക്കുള്ള അനുമോദനം ജൂലൈ 5 ന് നടത്തും

അഭിരുചി പരീക്ഷ പരിശീലനം
ലിറ്റിൽ കൈറ്റ് അംഗങ്ങൾ നേതൃത്വം നൽകി 2025-28വർഷത്തെ അംഗത്വത്തിന് അപേക്ഷ നൽകിയ മുഴുവൻ കുട്ടികൾക്കും അഭിരുചി പരീക്ഷ പരിശീലനം നൽകി.

അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ് 2025-28വർഷത്തെ അംഗത്വത്തിനുള്ള അഭിരുചി പരീക്ഷ ജൂൺ 25 ന് നടന്നു.ലിറ്റിൽ മാസ്റ്റർ വേണുഗോപാലൻ,മിസ്റ്റ് ട്രസ് രജനി പിവി നേതൃത്വം നൽകി
ഗാന്ധി പ്രതിമ അനാവരണം
സ്കൂളിൽ 12 വർഷം സേവനം ചെയ്ത ഹിന്ദി അധ്യാപകൻ ആനന്ദകൃഷ്ൻ മാസ്റ്റർ 2025 ജൂൺ മാസത്തിൽ സർവ്വീസിൽ നിന്നും വിരമിച്ചു.ഈ അവസരം അദ്ദേഹം സ്കൂൾ അങ്കണത്തിൽ മനോഹരമായ ഗാന്ധി പ്രതിമ സ്ഥാപിച്ചു ഇതിന്റെ അനാവരണം ജൂൺ 25 ന് പ്രശസ്ത സാഹിത്യകാരൻ ഡോ. അംബികാസുതൻ മാങ്ങാട് അനാവരണം ചെയ്തു.
12 വർഷം ജോലി ചെയ്തതിന്റെ ഓർമ്മ നിലനിർത്താനും ഗാന്ധിജിയെ ഓർക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എന്ന തിരിച്ചറിവാണ് ഗാന്ധിയുടെ പ്രതിമ നിർമ്മിക്കാൻ ആനന്ദകൃഷ്ണൻ മാഷിന് പ്രേരണയായത് .കവി കൂടിയായ മാഷ് പുസ്തകങ്ങൾ രചിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശില്‌പി ഉണ്ണി കാനായിയാണ് തന്റെ 68-ാമത് ഗാന്ധി ശില്പമായി ഇത്തവണ മുന്നാട് ഗവ. ഹൈസ്കൂളിൽ നിർമ്മിച്ചത്.
ഒന്നേകാൽ ലക്ഷം രൂപ ചിലവ് വരുന്ന പ്രതിമയുടെ നിർമ്മാണ ചിലവ് പൂർണമായും മാഷിന്റെ വകയാണ്.
എഴുത്തുകാരൻ ഡോ.അംബികാസുതൻ മാങ്ങാട് പ്രതിമ അനാവരണം ചെയ്തു.
ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിദ്ധണ്ട് എ മാധവൻ അധ്യക്ഷത വഹിച്ചു.
ആനന്ദകൃഷ്ണൻ മാഷിനുള്ള ആദരവും സ്നേഹോപഹാരവും സ്കൂൾ പി.ടി.എ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം വിതരണം ചെയ്തു.
പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ലത ഗോപി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം സാവിത്രി ബാലൻ , ഗ്രാമ പഞ്ചായത്തംഗം പി. ശ്രുതി, എസ്.എം.സി ചെയർമാൻ ഇ രാഘവൻ, ഇ കുഞ്ഞികൃഷ്ണൻ നായർ, ഇ മോഹനൻ, മുൻ പ്രധാനാധ്യാപകരായ കെ. സുരേന്ദ്രൻ, ടോംസൺ. കവി പ്രേമചന്ദ്രൻ ചോമ്പാല മദർ പി ടി എ പ്രസിഡണ്ട് ജ്യോതി മാധവൻ ,പി.ടി.എ വൈസ് പ്രസിഡണ്ട് രവീന്ദ്രൻ ആലിനടുക്കം,സീനിയർ അസിസ്റ്റൻ്റ് പി.വി രജനി എന്നിവർ സംസാരിച്ചു
ഇ.വി. ആനന്ദകൃഷ്ണൻ മാഷ് മറുപടി പ്രസംഗം നടത്തി.
സ്കൂൾ പ്രധാനാധ്യാപകൻ കെ. അശോകൻ സ്വാഗതവും സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ബി. വേണുപോപാലൻ നന്ദിയും പറഞ്ഞു.

സാഹിത്യ സംവാദം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിൽ, ജൂൺ 25 ന് പ്രശസ്ത സാഹിത്യകാരൻ ഡോ. അംബികാസുതൻ മാങ്ങാടു മായി സാഹിത്യസംവാദം സംഘടിപ്പിച്ചു.കുമാരി ലയ കെ സ്വാഗതവും ശ്രീമതി സുജിത ടീച്ചർ നന്ദിയും പറഞ്ഞു.മയൂഖ,കാർത്തിക്,യദുദേവ്,മുബഷീറ,അനഘ ജെപി,ശിവേന്ദു,ലയ തുടങ്ങിയ കുട്ടികൾ സംവാദത്തിൽ പങ്കെുടുത്തു
ക്ലബ്ബുകളുടെ ഉദ്ഘാടനം
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാനം ജൂൺ 25 ന് പ്രശസ്ത സാഹിത്യകാരൻ ഡോ. അംബികാസുതൻ മാങ്ങാട് നിർവ്വഹിച്ചു.
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം
ജൂൺ 26ന് അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മുന്നാട് ഗവ.ഹൈസ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു.ദിനാചരണത്തിന്റെ പ്രധാന്യത്തെക്കുറിച്ച് സീനിയർ അസിസ്റ്റന്റ് ശ്രീമതി രജനി ടീച്ചർ , വേണുഗോപാലൻ മാസ്റ്റർ സംസാരിച്ചു.ലഹരി വിരുദ്ധ സന്ദേശം സ്കൂൾ ലീഡർ അനഘ ജെ പി വായിച്ചു.കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു,ജീവന ചൊല്ലി കൊടുത്തു.കുട്ടികളും അധ്യാപികമാരും ഒരുമിച്ച് സൂംബഡാൻസ് കളിച്ചത് ഏറെ മികവുറ്റതായി.അധ്യാപികമാരായ സൗമ്യ കെ, ഷൈനി വിവി, സൗമ്യ കെ പി,സുജിത ഇ, അശ്വതി നേതൃത്വം നൽകി.കുട്ടികൾ ക്ലാസ് അടിസ്ഥാനത്തിൽ ലഹരി വിരുദ്ധ കൊളാഷ് നിർമ്മിച്ചു.വീടുകളിൽ നിന്നും കുട്ടികൾ തയ്യാറാക്കി വന്ന പ്ലകാർഡുമായി ലഹരി വിരുദ്ധ റാലി നടത്തി ഷൈനി ടീച്ചർ,സുജ ടീച്ചർ, രജനി ടീച്ചർ നേതൃത്വം നൽകി.
ഗണിത ക്വിസ്
ഗണിത ക്ലബ്ബിന്റെ പ്രതിമാസ ക്വിസിന്റെ ഭാഗമായി ജൂൺ 30ന് മത്സരം നടന്നു.ഗണിത അധ്യാപകരായ വേണുഗോപാലൻ,സൗമ്യ കെ നേതൃത്വം നൽകി.പത്ത് എ ക്ലാസിലെ യദുദേവ് എഎം ഒന്നാം സ്ഥാനം നേടി.
പേവിഷ ബാധക്കെതിരെ ബോധവൽക്കരണം
വർദ്ധിച്ചു വരുന്ന പേവിഷ ബാധയും അത് വഴി മരണവും ഉണ്ടാക്കുന്ന പശ്ചാത്തലത്തിൽ,ബേഡഡുക്ക താലൂക്ക് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ജൂൺ 30ന് സ്കൂളിലെ കുട്ടികൾക്ക് പോവിഷബാധക്കെതിരായ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പേവിഷ ബാധഏൽക്കാതിരിക്കാനുള്ള മുൻകരുതൽ സംബന്ധിച്ച് കുട്ടികൾ പ്രതിജ്ഞ എടുത്തു.
ജൂലായ് 2 ജെആർസി പതാക ദിനം
1828 May 28 ന് സ്വിറ്റ്സർലണ്ടിലെ ജനീവാ പട്ടണത്തിൽ ജനിച്ച മനുഷ്യസ്നേഹിയായ ജീൻ ഹെൻറി ഡുനാൻ്റ് രൂപം കൊടുത്ത അന്തർദേശീയ ജീവകാരുണ്യ പ്രവർത്തന സംഘടനയാണ് റെഡ് ക്രോസ് സൊസൈറ്റി. 1920-ലെ ലെജിസ്ലേറ്റീവ് ആക്ട് അനുസരിച്ച് IRCS പ്രവർത്തനമാരംഭിച്ചു. അമേരിക്കയിലെ റെഡ് ക്രോസ് പ്രസിഡൻ്റായിരുന്ന 'കാരുണ്യ ദേവത' എന്നറിയപ്പെടുന്ന ക്ലാരാ ബർട്ടൺ ആണ് JRC -ക്ക് രൂപം നൽകിയത്.' ആരോഗ്യം, സേവനം, സൗഹൃദം എന്നിവയാണ് JRC യുടെ മുദ്രാവാക്യം.. 'ഞാൻ സേവനം ചെയ്യും എന്ന മുദ്രാവാക്യത്തിലൂന്നി പ്രവർത്തിക്കുന്ന JRC ക്ക് GHS മുന്നാടിൽ 40 കുട്ടികളുമായി JRCപതാകാ ദിനം (2/7 / 25) സമുചിതമായി ആചരിച്ചു ഇതിന്റെ ഭാഗമായി JRC കൺവീനർ ശ്രീമതി. സുജ റ്റീച്ചർ,ജോയിന്റ് കൺവീനർ ഷമീമ ടീച്ചർ ഇവരുടെ നോതൃത്വത്തിൽ പ്രത്യേക അസംബ്ലി ചേർന്നു.ബഹു: HM ശ്രീ അശോകൻ ഒളിയത്തടുക്കം പതാക ഉയർത്തി. പ്രയർ സോംഗ്,വെൽക്കം അഡ്രസ്സ് ,ജെആർസിയുടെ പ്രവർത്തനം വിശദീകരണം ഇവ നടന്നു. മറ്റു അധ്യാപകരും കുട്ടികളും ഇതിന്റെ ഭാഗമായി.
ദേശാഭിമാനി വിതരണോദ്ഘാടനം
ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ മുഴുവൻ ക്ലാസ് മുറികളിലേക്കും ദേശാഭിമാനി പത്രം പഞ്ചായത്ത് പദ്ധതിയിൽ പെടുത്തി സൗജന്യമായി നൽകുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ജൂലായ് 4ന് സ്കൂളിൽ വെച്ച് നടന്നു.ബഹു.ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം ധന്യ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ കെ അശോകൻ,പഞ്ചായത്ത് വൈസ്പ്രസിഡണ്ട് എ മാധവൻ,എം അനന്തൻ,വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ലത ഗോപി,വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി,ഗ്രാമപഞ്ചായത്ത് അംഗം രജനി, പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം,എസ്എംസി ചെയർമാൻ ഇ രാഘവൻ,ഇ മോഹനൻ,ജയൻ കാടകം,മുഹമ്മദ്കുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു.



