ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ 2024-25
വീട്ടുമുറ്റത്ത് ഒരു തൈ
ടി.ഐ. എച്ച്.എസ് നായന്മാർമൂലയിലെ ഗൈഡ്സ് കുട്ടികൾ സമുചിതമായി പരിസ്ഥിതി ദിനം ആചരിച്ചു. ഗൈഡ്സ് യൂണിറ്റ് അംഗങ്ങളായ കുട്ടികൾ അവരുടെ വീടുകളിൽ ഒരു തൈ നട്ട് കൊണ്ടാണ് ഇപ്രാവിശ്യത്തെ പരിസ്ഥിതി ദിനം ആചരിച്ചത്.

അന്താഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.
നായന്മാർമൂല: ടി.ഐ എച്ച് എസ് എസ് നായന്മാർമൂലയിലെ ഗൈഡ്സ് കുട്ടികൾ ലഹരിക്കെതിരെ ഒരു വിരൽ ചാർത്ത് നടത്തി അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം സമുന്നതമായി ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി.കെ അനികുമാർ മാസ്റ്റർ വിരൽ ചാർത്ത് നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. മഹേഷ് C K(അസി സബ് ഇൻപെക്ടർ ഓഫ് പോലീസ്, റെയിൽവേ കാസർഗോഡ്) മുഖ്യാതിഥിയായി. ശ്രീ കെ.പി മഹേഷ് (DHM), ശ്രീ ബിനോയ് തോമസ് ( സ്റ്റാഫ് സെക്രട്ടറി), എന്നിവർ പരിപടിയിൽ സന്നിഹിതതായി. ഗൈഡ്സ് അധ്യാപകരായ സംഗീത ഗോവിന്ദ്, ശിൽപ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.
ആവേശം പകർന്ന് യോഗ പരിശീലം
ടി.ഐ. എച്ച്. എസ് എസ് നായന്മാർമൂലയിലെ ഗൈഡ്സ് യുണിറ്റും SPC യും സംയുക്തമായി യോഗ ദിനം ആചരിച്ചു. യോഗ ആചാര്യൻ ശ്രീ പൃഥ്വിരാജ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി. ഇത് കുട്ടികൾക്ക് നവ്യാനുഭവമായി. ഹെഡ്മാസ്റ്റർ അനിൽകു മാർ മാസ്റ്റർ, DHm മഹേഷ് കുമാർ മാസ്റ്റർ, കായികാധ്യാപകൻ ശ്രീ വൈശാഖ്, ഗൈഡ്
സ് ക്യാപ്റ്റന്മാരായ സംഗീതാഗോവിന്ദൻ, ശിൽപ , SPC അധ്യാപകരായായ ഇല്യാസ് മാസ്റ്റർ,ശ്രീമതി സിന്ധു ടീച്ചർ എന്നീവർ യോഗ പരിശീലനത്തിൽ പങ്കുചേർന്നു.
