പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
2025 ജൂൺ 2. തിങ്കൾ
2025-2026 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 02-ന് ഹൈസ്കൂൾ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു.
വിദ്യാലയത്തിലെ പുതിയ വിദ്യാർത്ഥികൾക്ക് മധുരം നൽകിക്കൊണ്ട് തുടങ്ങിയ ചടങ്ങിൻ്റെ ഉദ്ഘാടന കർമ്മം ഉള്ളിയേരി ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. പാടത്തിൽ ബാലകൃഷ്ണൻ നിർവഹിച്ചു.മുഖ്യാതിഥിയായി പങ്കെടുത്തത് റാപ് സംഗീതം കൊണ്ട് ഏറെ ശ്രദ്ധേയായ അഞ്ജലി ചീക്കിലോട് ആയിരുന്നു. സംഗീതത്തിന്റെ വിവിധ രീതികളെക്കുറിച്ചും വിദ്യാർത്ഥികൾ സർഗാത്മകാരാവേണ്ട ആവശ്യത്തെക്കുറിച്ച് മുഖ്യാതിഥി കുട്ടികളുമായി സംവദിച്ചു. കുട്ടികളോടൊപ്പം പാട്ടുപാടിയും കുട്ടികൾക്കായി പുതിയ റാപ് സംഗീത ആലാപനം നടത്തിയും ഏറെ രസകരമായ മാറിയ ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.വി.സരിത സ്വാഗതവും പിടിഎ പ്രസിഡണ്ട് ഇ. എം ബഷീർ പ്രിൻസിപ്പാൾ ടി.എ.. ശ്രീജിത്ത്, എസ്. ആർ ജി കൺവീനർ ആർ കെ ശ്രീരേഖ , സ്റ്റാഫ് പി.ടി. അൻവർ സെക്രട്ടറി നന്ദിയും പറഞ്ഞു.
2025 ഗുണമേന്മ വർഷത്തിൽ വിദ്യാലയം നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോർണറായ " പ്യൂപ്പ " പ്രോജക്ടിന്റെ ലോഗോ പ്രകാശനം മുഖ്യാതിഥി നിർവഹിച്ചു
വിദ്യാലയത്തിലേക്ക് എട്ടാം ക്ലാസിൽ പുതിയതായി അഡ്മിഷൻ മുഴുവൻ വിദ്യാർത്ഥികൾക്കും മധുരം നൽകിക്കൊണ്ട് സെഷൻ ആരംഭിച്ചു.. യു.എസ്.എസ് സ്കോളർഷിപ്പ് നേടിയ 12 വിദ്യാർത്ഥികൾക്ക് വിദ്യാലയം ഉപഹാരം നൽകി അനുമോദിച്ചു.
2025 ഇൻസ്പെയർ അംഗീകാരം നേടിയ പി.അഭിനവിന് സ്ക്കൂൾ ഹെഡ്മിസ്സട്രസ് മെമെന്റോ നൽകി അനുമോദിച്ചു.
തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ക്രിയേറ്റീവ് സെഷനിൽ 9, 10 ക്ലാസ്സിലെ വിദ്യാർത്ഥികൾ പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്തു, നവാഗതരേ വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്തു.
സ്റ്റുഡൻറ് പോലീസ് കേഡറ്റ് നേതൃത്വത്തിൽ ലഹരിക്കെതിരെ നൃത്തശില്പം അവതരിപ്പിച്ചു.
പരിസ്ഥിതി ദിനം
2025 ജൂൺ 5
സമഗ്ര ഗുണമേന്മ വർഷത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് നൽകുന്ന ബോധവൽക്കരണ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായുള്ള വ്യക്തിശുചിത്വം പരിസരപഠനം എന്ന വിഷയറിവുകൾ കുട്ടികൾക്ക് പകർന്നുടുക്കേണ്ടേ ദിവസത്തിൽ തന്നെയാണ് ലോക പരിസ്ഥിതി ദിനവും വന്നെത്തിയത്. ആയതിനാൽ രണ്ടു പ്രവർത്തനങ്ങളും ഒരുമിച്ച് ചേർത്തുകൊണ്ടാണ് വിദ്യാലയം പരിസ്ഥിതി ദിനം ഇത്തവണ ആചരിച്ചത്.
പരിസ്ഥിതി പഠന പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനായി വിദ്യാലയം 2024-25 വർഷം തുടക്കം കുറിച്ച പാലോറ പച്ച എന്ന പ്രവർത്തനത്തിന്റെ രണ്ടാമത് വർഷത്തിന്റെ ഉദ്ഘാടനം വിദ്യാലയത്തിന് കറിവേപ്പിൻ തൈ നൽകിക്കൊണ്ട് ഹരിതകർമ്മസേന വാർഡ് പ്രതിനിധി പ്രസന്ന നാറാത്ത് നിർവഹിച്ചു.
പരിസ്ഥിതി ദിനത്തിൽനാല് പ്രവർത്തനങ്ങളാണ് നടന്നത്.
1 - പൂച്ചട്ടി
ആദ്യ സെഷനിൽ വിദ്യാലയ അടുക്കളത്തോട്ടം നിർമ്മാണത്തിന് ആരംഭം കുറിച്ചു 60 ചട്ടികളിലായി ഔഷധ -അടുക്കള തോട്ടത്തിലേക്കുള്ള ചെടികൾ പൂചട്ടിയിൽ വിദ്യാർത്ഥികൾ നട്ടുപിടിപ്പച്ചു .
2- ശുചിത്വ വന്ദനം
നാടിനെ മാലിന്യമുക്തമാക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന ഗ്രാമ പഞ്ചയത്തിലെ വിദ്യാലയം നിലനിൽക്കുന്ന അഞ്ചാം വാർഡിലെ ഹരിത കർമ്മ സേനയുടെ പ്രിയപ്പെട്ട സഹോദരിമാരായ പ്രസന്ന നാറാത്ത്, ഷീന കേളോത്ത് എന്നിവരേയും പഞ്ചായത്ത് ഹരിത കർമ്മസേന പഞ്ചായത്ത് തല കോർഡിനേറ്റർ സനയേയും സ്റ്റുഡൻറ് പോലീസ് കേഡറ്റ് - സ്കൗട്ട് ആൻഡ് ഗൈഡ്സ് കൂട്ടായ്മയായ പ്യുപ്പയുടെ നേതൃത്ത്വത്തിൽ ആദരിക്കുക വഴി വിദ്യാർത്ഥികൾക്ക് ഹരിതകർമ്മസേന പ്രവർത്തകരുടെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തി കൊടുക്കാൻ ഈ പരിസ്ഥിതി ദിനത്തിൽ നടന്ന ഈ സംവേദിക്കലിലൂടെ സാധ്യമായി
3- ശുചിത്വം, സുന്ദരം പാലോറ
വിദ്യാലയ വിദ്യാലയം ശുചിത്വ സുന്ദര പൂർണമാക്കുന്നതിന് മൂന്നാമത് സെക്ഷന്റെ ഭാഗമായി മുഴുവൻ വിദ്യാർഥികളും ക്യാമ്പസ് പ്ലാസ്റ്റിക് രഹിതമാക്കി മാറ്റുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടക്കം കുറിച്ചു, ഒപ്പം വിദ്യാലാങ്കണം സൗന്ദര്യാത്മകമാക്കുന്നതിന് പ്രോട്ടൻസ് ചെടികൾ വെച്ചുപിടിപ്പിച്ചു.
4- ഇലപ്പെരുമ
അടുക്കള തോട്ടത്തിന് അനിവാര്യമായ കറിവേപ്പില മുരിങ്ങയില തുടങ്ങിയ അടുക്കള ചെടികൾ വിദ്യാലയത്തിൽ നട്ടു പിടിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാലയാ ങ്കണത്തിൽ അടുക്കളയോടു നുബന്ധിച്ച യിടത്തിൽ മൂന്ന് കറിവേപ്പിലയും രണ്ട് മുരിങ്ങ ചെടിയും നട്ടുപിടിപ്പിച്ചു
പരിസ്ഥിതി ദിനം എന്നാൽ വെറും മരം നടൽ മാത്രമല്ല,
പരിസ്ഥിതിചിന്തകൾ പകർന്നു നൽകൽ കൂടിയാണ്..
വിദ്യാലയ തനത് പരിസ്ഥിതിപഠന പ്രവർത്തനമായ പാലോറ പച്ചയുടെ പ്രവർത്തന പഥങ്ങളെ കുറച്ച് വിദ്യാലയത്തിൽ എത്തിച്ചേർന്ന എട്ടാം ക്ലാസ് കുട്ടികൾക്ക് സ്കൗട്ട് ഇൻചാർജ് അധ്യപകൻ പി. സതീഷ് കുമാർ, എസ് പി.സി അധ്യാപിക എം. ഫസലുനിസ, ആർ.വി സബിന എന്നിവർ വിശദീകരിച്ചു നൽകി.
പാലോറ പച്ചയുടെ പ്രവർത്തന കോർഡിനേറ്ററുമായി ഓരോ ക്ലാസിലും രണ്ടു വഉണ്ടിയർമാരേ തിരഞ്ഞെടുത്തു.
സന്മാർഗ്ഗ പഠനം
ജൂൺ രണ്ടു മുതൽ പന്ത്രണ്ടാം തീയതി വരെ വിദ്യാർഥികൾക്ക് തങ്ങളുടെ ഇടപെടുന്ന മേഖലയിലെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പകർന്നുനൽകുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന സന്മാർഗ പഠനം പദ്ധതിയിൽ ഓരോ ദിനങ്ങളും നടന്നത്
ബീ ഹെൽത്തി
2025 ജൂൺ 9
വിഷയം : ആരോഗ്യം വ്യായാമം,കായികക്ഷമത
ആരോഗ്യം വ്യായാമം കായികക്ഷമത എന്നീ വിഷയവുമായി ബന്ധപ്പെട്ട് 8,9,10 ക്ലാസുകളിൽ ഒന്നരമണിക്കൂർ വീതം ക്ലാസ് നടന്നു. "രോഗമുക്തിയാണ് ആരോഗ്യം "എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുന്ന വിധം ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ മുൻകരുതലുകളെ കുറിച്ചും കുട്ടികളിൽ ഒരു ധാരണ ഉണ്ടാക്കാൻ ഈ ക്ലാസ് ഉപകരിച്ചു.
വ്യായാമത്തിലൂടെ നല്ല ആരോഗ്യം കൈവരിക്കാൻ സാധിക്കുമെന്ന പ്രസ്താവനയിലൂടെ വ്യായാമത്തെക്കുറിച്ച് ഒരു ബോധവൽക്കരണം എന്ന രീതിയിൽ കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ചെറിയ ചെറിയ ആസനങ്ങൾ ഐ.സി.ടി സാധ്യതയിലൂടെ കാണിച്ചു കുട്ടികളെ ഉത്സാഹം ഉണർത്തി.പുറത്ത് ഗ്രൗണ്ടിൽ വെച്ച് വാം അപ്പ് എക്സസൈസ് ചെയ്താണ് കുട്ടികൾ വ്യായാമം തുടങ്ങിയത്.
വിവിധതരം ഭക്ഷണങ്ങളുടെ ഉപയോഗവും ആധിക്യവും ആരോഗ്യത്തെ പ്രതികൂലമായും അനുകൂലമായും ബാധിക്കുന്നത് എങ്ങനെയെന്നും സമയാസമയങ്ങളിൽ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത എന്തെന്നും ക്ലാസിൽ വ്യക്തമായി വിശദീകരിച്ചു. ജങ്ക് ഫുഡിന്റെ അമിതോപയോഗം മൂലം കടന്നുവരുന്ന അതിവ്യാധികളെ കുറിച്ച് കുട്ടികളിൽ ഒരു അറിവ് ഉണ്ടാക്കി.
കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാഭ്യാസത്തിൽ കായിക പ്രാധാന്യത്തെക്കുറിച്ചും അടുത്ത സെഷൻ ക്ലാസ് നടത്തി. പാഠപുസ്തകങ്ങൾക്ക് അപ്പുറം കായിക പഠനത്തിനും പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കാൻ ഈ ക്ലാസ് ഉപകരിച്ചു പഠനത്തിന്റെ പ്രാധാന്യം എടുത്തു കാണിച്ച വീഡിയോകൾ ഐ.സി.ടി മാധ്യമത്തിലൂടെ പ്രദർശിപ്പിക്കുകയും ചെയ്തു.
മാനസീകരോഗ്യത്തിന്ർറെ പ്രസക്തിയെക്കുറിച്ച് കുട്ടികള്ക്ക് അറിവു നല്ർകി
കൂടാതെ സുംബാ ഡാൻസ്,വിവിധതരം യോഗാസനങ്ങൾ, ജങ്ക് ഫുഡിന്റെ ദോഷവശങ്ങൾ എന്നിവയുടെ ഐസിടി മുഖേനയുള്ള വീഡിയോ പ്രദർശനവും കൂടിച്ചേർന്ന് ഒരു നല്ല രീതിയിൽ ക്ലാസ് കൈകാര്യം ചെയ്യാൻ സാധിച്ചു.
ഡിജി വേൾഡ്
ഡിജിറ്റൽ അച്ചടക്കം,
സൈബർ സുരക്ഷ
2025 ജുൺ 10
ഡിജിറ്റൽ അച്ചടക്കം, സൈബർ സുരക്ഷ എന്നീ വിഷയങ്ങളിൽ 8,9,10 ക്ലാസ്സുകളിൽ വ്യത്യസ്ത സമയങ്ങളിൽ മെയിൻ ഹാളിൽ വച്ച് ശില്പശാല സംഘടിപ്പിച്ചു.
ഡിജിറ്റൽ അച്ചടക്കം, ഡിജിറ്റൽ സംവിധാനങ്ങളുടെ ആവശ്യകത, മോശമായ ഡിജിറ്റൽ ശീലങ്ങൾ, സോഷ്യൽ മീഡിയ- ഗുണങ്ങൾ, അപകടങ്ങൾ, ഭീഷണികൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ സാധിച്ചു.
കുട്ടികളുടെ അനുഭവങ്ങൾ, ചോദ്യോത്തര വേളകൾ എന്നിവ ക്ലാസ്സിൽ ഉൾപ്പെടുത്തി. പ്രസന്റേഷൻ, വീഡിയോ പ്രദർശനം എന്നിവ ക്ലാസ്സിനെ കൂടുതൽ ആകർഷകമാക്കി.
മധുരത്തിന് അവധി
മധുരത്തിന് അവധി പറഞ്ഞു പാലോറ
2025 June 13-
ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് പാലോറ ഹയർസെക്കൻഡറി സ്കൂളിൽ ഭക്ഷ്യ സുരക്ഷാ വാരം ആചരിച്ചു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള കാലികമായ അറിവുകളും ശീതള പാനീയത്തിലും ബേക്കറി ഉത്പന്നമുള്ള മധുരത്തിന്റെ ആധിക്യത്തെ കുറിച്ചും, അപകടകരമായ വിധം പാക്കറ്റ് ഭക്ഷണത്തിലെ രസവസ്തുക്കളെ കുറിച്ചും കുട്ടികൾക്ക് ഡോക്ടർ' സനീന മജീദ് ക്ലാസ് എടുത്തു. സ്ക്കൂൾ ഹെഡ്മിസ്ട്രസ് ആർ.വി സരിത. പി.സതീഷ് കുമാർ, ഫസലുനിസ എം. എന്നിവർ സംസാരിച്ചു.
ശീതളപാനീയത്തിലെ പഞ്ചസാരയുടെ അളവുകളുടെ കണക്ക് ബോധ്യപ്പെടുത്തുനതതിനായി ഷുഗർ ബോർഡ് സ്ഥാപിച്ചു. കഴിഞ്ഞവർഷം വിദ്യാലയം നടപ്പിലാക്കിയ നിറം ചേർത്ത ഭക്ഷണത്തിനെതിരായ ക്യാമ്പായിനായ പാഠം പാചകം എന്ന പ്രവർത്തനത്തിൻ്റെ ഈ അധ്യയന വർഷത്തെ പ്രവർത്തനാരംഭവും നടന്നു.
വിജയോത്സവം ഉദ്ഘാടനം
2025 ജൂൺ 13
ജൂൺ 13 പാലോറഹയർ സെക്കൻഡറി സ്കൂളിലെEducare (2025-26) പദ്ധതിക്ക് തുടക്കമായി സ്വാഗതം ഹെഡ്മിസ്ട്രസ് സരിത ടീച്ചർ അധ്യക്ഷൻ വാർഡ് മെമ്പർ പാടത്തിൽ ബാലകൃഷ്ണൻ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അജിത മുഖ്യ അതിഥി ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് Educare brochure പ്രകാശനം പഞ്ചായത്ത് പ്രസിഡണ്ട് അജിത, Educare കൺവീനർ ബിൻസി പദ്ധതി വിശദീകരണം. ആശംസ സ്റ്റാഫ് സെക്രട്ടറി അൻവർ. നന്ദിSRG കൺവീനർ ശ്രീലേഖ.
ഡോക്ടർ ഷാജി പി കെ പത്താംതരം വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള മോട്ടിവേഷൻ ക്ലാസ് നടത്തി
വായനാ ദിനം
2025 ജൂൺ 19
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ ശ്രീഹർ നിർവഹിച്ചു.2025 വർഷം പാരഗൺ പുരസ്കാരം നൽകി ലഭിച്ച വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും ഗായകനും ഫോട്ടോഗ്രാഫറുമായ ശാന്തൻ മുണ്ടോത്തിനെ വേദിയിൽ പിടിഎ പ്രസിഡണ്ട് ഇ എം ബഷീർ പൊന്നാടയാണ് ഞാൻ ആദരിച്ചു.
എഴുതാനും വായിക്കാനും കുട്ടികൾ കുട്ടിക്കാലത്ത് തന്നെ തയ്യാറാവേണ്ടത് പ്രാധാന്യത്തെക്കുറിച്ച് മുഖ്യപ്രഭാഷകനായ ശ്രീഹർഷൻ മാസ്റ്റർ കുട്ടികൾക്ക് പറഞ്ഞു നൽകി.
ഫോട്ടോഗ്രാഫറും ഗായകനുമായ ശാന്തൻ മുണ്ടോത്ത് ഏറെ പ്രിയങ്കരമായ തമിഴ് ഗാനമാലപിച്ചുകൊണ്ട് വിവിധ ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടന കർമ്മവും നിർവഹിച്ചു
ചടങ്ങിൽ അതിഥിയായി എത്തിയ ശാന്തൻ മുണ്ടോത്ത് വിദ്യാലയത്തിലെ ഇംഗ്ലീഷ് അധ്യാപിക എൻ സിന്ധു എന്നിവർ ചേർന്ന് ഗാനമാലപിച്ചു.
ഹർഷൻ മാസ്റ്റർ എഴുതിയ അക്കിത്തത്തെ കുറിച്ചുള്ള പുസ്തകം വിദ്യാലയത്തിന് സ്നേഹ പുസ്തകസമ്മാനമായി അദ്ദേഹം നൽകുകയുണ്ടായി.
ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ആർ. വി സരിത, പി.ടി.എ പ്രസിഡണ്ട് ബഷീർ ഇ.എം, വിദ്യാരംഗം അധ്യാപക കോഡിനേറ്റർ ഈ സതീഷ് കുമാർ സ്റ്റാഫ് സെക്രട്ടറി അൻവർ പി ടി , എസ് ആർ ജി കൺവീനർ ശ്രീരേഖ ആർ കെ എന്നിവർ സംസാരിച്ചു.
വ
2025 ജൂൺ 19
വര- വാക്ക്- വായന
(വിദ്യാരംഗം കലാസാഹിത്യവേദി ഗുണമേൻമാവർഷ പദ്ധതി)
ഗുണമേന്മ വർഷത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന സർഗ്ഗാത്മക പ്രവർത്തനങ്ങൾ ആയ പഠനാനുബന്ധം പദ്ധതിയാണ് .... വ
വിദ്യാർത്ഥികളുടെ സർഗാത്മകമായ ഇടപെടലുകൾ അനിവാര്യമായ മേഖലയാ വര /വാക്ക് /വായന എന്നീ മേഖലകളെ സമ്പുഷ്ടീകരിക്കുന്നതിനുള്ള പഠനപ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ചിത്രകല ക്യാമ്പുകളും ചിത്രപ്രദർശനവും വായന കളരിയും എഴുത്തുകൂട്ടവും സർഗാത്മക വ്യക്തിത്തങ്ങളുമായുള്ള ഇടപെടലുകൾ "വ" എന്ന പ്രവർത്തനത്തിന്റെ ഭാഗമായൊരുക്കുകയാണ്.
വ യുടെ ഉദ്ഘാടനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ശ്രീഹർഷൻ നിർവഹിച്ചു.
യോഗാദിനം
ജൂൺ 21
2025 ജൂൺ 21-ന് അന്താരാഷ്ട്ര യോഗാ ദിനം പാലോറ ഹയര്ൽർ സെക്കണ്ടറിയിലെ ഹെസ്കൂള്ർ വിഭാഗത്തില്ർ ഭംഗിയായി ആഘോഷിച്ചു. ആരോഗ്യം മെച്ചപ്പെടുത്താനും മാനസിക ശാന്തി നിലനിർത്താനും സഹായിക്കുന്ന യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികളിലും അധ്യാപകരിലും ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ പരിപാടികൾ സംഘടിപ്പിച്ചു.
പ്രഭാത 8 മണിക്ക്, സ്കൂളിന്റെ പ്രധാന അങ്കണത്തിൽ ചടങ്ങ് ആരംഭിച്ചു. പ്രിൻസിപ്പാൾ യോഗയുടെ മഹത്ത്വത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ടുള്ള പ്രസംഗം നടത്തി. തുടർന്ന്, സ്കൂളിൽ നിന്ന് ക്ഷണിക്കപ്പെട്ട പരിശീലിതനായ യോഗാ അധ്യാപകൻ വിദ്യാർത്ഥികളെ വിവിധ യോഗാസനങ്ങൾ, പ്രാണായാമം, ധ്യാനം തുടങ്ങിയവക്ക് പരിശീലനം നൽകി.
വിദ്യാർത്ഥികൾ മുഴുവൻ ഉത്സാഹത്തോടും ആകാംക്ഷയോടും കൂടി പങ്കെടുത്ത് ആനുകൂല്യങ്ങൾ അനുഭവപ്പെടുത്തി. 9-ാം ക്ലാസിലെ വിദ്യാർത്ഥികൾ "മനുഷ്യത്വത്തിനായുള്ള യോഗ" എന്ന തീമിൽ ആധാരമായുള്ള ഒരു ചെറുനാടകം അവതരിപ്പിച്ചു. യോഗയെക്കുറിച്ചുള്ള പോസ്റ്റർ പ്രദർശനം, ക്വിസ് മത്സരം എന്നിവയും പരിപാടിയുടെ ഭാഗമായിരുന്നു.
പരിപാടി അവസാനിക്കുമ്പോൾ, വിദ്യാർത്ഥികളും അധ്യാപകരും യോഗയെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുത്തു. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും ലഘു വിഭവങ്ങളും വിതരണം ചെയ്തു
ലഹരിക്കെതിരെ പ്രതിജ്ഞ
ലോകലഹരി വിരുദ്ധദിനം- ജൂൺ 26
ലഹരിമരുന്ന് ഉപയോഗം സമൂഹത്തെ നശിപ്പിക്കുന്ന വലിയ പ്രശ്നമാണ്. ഇതിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലുമുള്ള വിദ്യാർത്ഥികളും പൗരന്മാരും ചേർന്ന് മനുഷ്യചങ്ങല രൂപീകരിക്കുന്നത് വലിയ പ്രാധാന്യമുള്ള ഒരു ബോധവൽക്കരണ പ്രവർത്തനമാണ്.
ലഹരിക്കെതിരെ മനുഷ്യചങ്ങല ഒരുമിപ്പിന്റെ പ്രതീകമായി, "ലഹരി വിരുദ്ധ സമൂഹം" എന്ന സന്ദേശം വളർത്തുന്നു. വിദ്യാലയങ്ങൾ, കോളേജുകൾ, യുവജന സംഘടനകൾ, പോലീസും ആരോഗ്യ വകുപ്പും ചേർന്ന് ഈ പരിപാടികളിൽ പങ്കുചേരുന്നു. ലഹരിയുടെ ബാധയും അതിന്റെ അപകടഫലങ്ങളും പൊതുജനങ്ങളിൽ എത്തിക്കാനായി ഇത്തരത്തിലുള്ള സംരംഭങ്ങൾ ഏറെ ഫലപ്രദമാണ്.
ലഹരിക്കെതിരെ മനുഷ്യചങ്ങല
ലോകലഹരി വിരുദ്ധദിനം- ജൂൺ 26
ലഹരിമരുന്ന് ഉപയോഗം സമൂഹത്തെ നശിപ്പിക്കുന്ന വലിയ പ്രശ്നമാണ്. ഇതിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലുമുള്ള വിദ്യാർത്ഥികളും പൗരന്മാരും ചേർന്ന് മനുഷ്യചങ്ങല രൂപീകരിക്കുന്നത് വലിയ പ്രാധാന്യമുള്ള ഒരു ബോധവൽക്കരണ പ്രവർത്തനമാണ്.
ലഹരിക്കെതിരെ മനുഷ്യചങ്ങല ഒരുമിപ്പിന്റെ പ്രതീകമായി, "ലഹരി വിരുദ്ധ സമൂഹം" എന്ന സന്ദേശം വളർത്തുന്നു. വിദ്യാലയങ്ങൾ, കോളേജുകൾ, യുവജന സംഘടനകൾ, പോലീസും ആരോഗ്യ വകുപ്പും ചേർന്ന് ഈ പരിപാടികളിൽ പങ്കുചേരുന്നു. ലഹരിയുടെ ബാധയും അതിന്റെ അപകടഫലങ്ങളും പൊതുജനങ്ങളിൽ എത്തിക്കാനായി ഇത്തരത്തിലുള്ള സംരംഭങ്ങൾ ഏറെ ഫലപ്രദമാണ്.
അഗ്നി ശപഥം
ലോകലഹരി വിരുദ്ധദിനം- ജൂൺ 26
ലഹരിമരുന്നുകളും മദ്യപാനവും പോലുള്ള അപവാദകരമായ പതിവുകൾക്കെതിരെ ബോധവൽക്കരണമൊരുക്കുന്നതിനായി ജൂൺ 26-ാം തിയതി ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. ഈ ദിനം ലഹരി ഉപയോഗം തടയാൻ സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നു.
വിദ്യാലയങ്ങളിലോ മറ്റു സ്ഥാപനങ്ങളിലോ നടക്കുന്ന പ്രധാന പരിപാടികളിലൊന്നാണ് അഗ്നി ശപഥം. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന്, ലഹരിക്കെതിരെ ഉറച്ച നിലപാട് എടുക്കുന്നതിന് വേണ്ടി, ശബ്ദപരമായി ശപഥം എടുക്കുന്നു.
ശപഥത്തിന്റെ ഉള്ളടക്കം പൊതുവെ ഇങ്ങനെ ആയിരിക്കും:
"ഞാൻ ലഹരിക്കെതിരെ എന്റെ ശബ്ദം ഉയർത്തുന്നു. ഞാൻ ലഹരി ഉപയോഗിക്കില്ല എന്നും, മറ്റ് എല്ലാവരെയും ഇതിൽ നിന്ന് വിട്ടുനിർത്താൻ കഴിയുന്ന വിധത്തിൽ ബോധവൽക്കരണം നടത്തുമെന്നും പ്രതിജ്ഞയെടുക്കുന്നു."
ഈ ശപഥം വിദ്യാർത്ഥികളിൽ ധൈര്യവും ഉത്തരവാദിത്തബോധവും വളർത്തുന്നതിന് വളരെ ഫലപ്രദമാണ്. ഇങ്ങനെയുള്ള പദ്ധതികൾ ലഹരിവിരുദ്ധ സമൂഹം രൂപപ്പെടുത്തുന്നതിന് സഹായകമാണ്
പേ വിഷബാധക്കെതിരെ ബോധവൽക്കരണവും പ്രതിജ്ഞയും
2025 ജൂൺ 30
മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കാളികളായി.
പേ (Rabies) എന്നത് പേവിഷം ബാധിച്ച മൃഗങ്ങൾക്കാൽ കടിയേറ്റുപോൾ മനുഷ്യരിലേക്ക് പകരുന്ന ഒരു മാരക രോഗമാണ്. ഈ രോഗം ശരിയായി ചികിത്സിക്കാതെ വിട്ടുപോയാൽ മരണക്കേടിന് കാരണമാകാം.
പേ രോഗത്തെ പ്രതിരോധിക്കാൻ പ്രഥമവശമായി ബോധവൽക്കരണം വളരെ പ്രധാനപ്പെട്ടതാണ്. കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും മൃഗങ്ങളോട് ഇടപെടുമ്പോൾ ജാഗ്രത പാലിക്കേണ്ടത്, പേവാക്‌സിനേഷൻ നൽകേണ്ടത്, തെരുവ് നായകൾക്കും പിശുക്കൾക്കുമെതിരെ കുത്തിവയ്പ്പ് പ്രചരണം നടത്തുന്നത് എന്നിവ പ്രധാനമാണ്. മൃഗക്കടിയേറ്റാൽ ഉടൻ സ്‌നാനം ചെയ്ത് ഡോക്ടറിന്റെ ചികിത്സ തേടേണ്ടതും ജീവിതരക്ഷയ്ക്ക് നിർണായകമാണ്.
പേ വിമുക്ത സമൂഹം സൃഷ്ടിക്കാൻ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ വിദ്യാലയത്തിൽ് ശക്തമായ ബോധവൽക്കരണ ക്യാമ്പെയിനുകൾക്കാണ് തുടക്കമിട്ടത്
പുനരുപയോഗം ഉറപ്പാക്കി പാലോറയിൽ പുനർജ്ജനി
2025 ജൂലായ് 3
അന്തർദേശീയ പ്ലാസ്റ്റിക് വിരുദ്ധ ദിനത്തിൻറെ ഭാഗമായി അപ്പ്ഫെസ്റ്റ് കോഴിക്കോട് ജില്ലയിൽ ഉള്ളിയേരി പാലോറ ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടന്നു. ഐ.ആർ.ടി.സിയുമായി സഹകരിച്ച് പാഴ്പ്പുതക്കം എന്ന പദ്ധതിയാണ് തുടക്കം കുറിച്ചത്. ഉപയോഗശൂന്യമായ വസ്തുക്കളെ ഗുണപ്രദമായ രീതിയിൽ വീണ്ടും പുനരൂപയോഗം നടത്തുന്നതിനുള്ള പ്രവർത്തനമാണ് അപ്പ് സൈക്കിൾ ഫെസ്റ്റിന്റെ ഭാഗമായി വിദ്യാലയം വീടുകളിൽ ഉപയോഗിച്ച് ഒഴിവാക്കിയ സാരി, നൈറ്റി , ജീൻസ് തുടങ്ങിയവയിൽ നിന്നും പ്ലാസ്റ്റിക് ബാഗുകൾക്ക് ബദലായുള്ള തുണി സഞ്ചി നിർമ്മിക്കുകയാണ് . സമഗ്ര ഗുണമേന്മ വർഷത്തോടനുബന്ധിച്ച് പാലോറ ഹയർ സെക്കൻഡറി സ്കൂൾ നടപ്പിലാക്കുന്ന പരിസ്ഥിതിപഠന പദ്ധതിയായ പാലോറ പച്ചയുടെ നേതൃത്വത്തിൽ 'പുനർജ്ജനി എന്ന പദ്ധതിയുടെ ഭാഗമായാണ് ഉപയോഗശൂന്യമായ വസ്തുക്കളെ വീണ്ടും പുനരുപയോഗം സാധ്യമാക്കി തീർക്കുന്നത്. റെഡ്യൂസ് , റഫ്യുസ്, റിജക്റ്റ്, റീസൈക്കിൾ എന്ന നാല് ആശയങ്ങൾക്കപ്പുറം റീ ഡിസൈൻ എന്ന ഒരു ആശയം കൂടി വിദ്യാലയം ഇതുവഴി നടപ്പാക്കുകയാണ്. പാഴ്പ്പുതുക്കം ഉള്ളിയേരി പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ കെ.ബീന ടീച്ചർ നിർവഹിച്ചു. ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ആർ. വി സരിത, ഗ്രാമപഞ്ചായത്ത് അംഗം പാടത്തിൽ ബാലകൃഷ്ണൻ,
അപ്പ് സൈക്കിൾ ഫെസ്റ്റ് പഞ്ചായത്ത് തല കോർഡിനേറ്റർ കെ.വി ബ്രജേഷ് കുമാർ ഹരിത കർമ്മ സേന പഞ്ചായത്ത് കോർഡിനേറ്റർ സന, അപ്പ് സൈക്കിൾ വിദ്യാലയ കോർഡിനേറ്റർ പി സതീഷ് കുമാർ, എം.വി.ഫസലുനിസ കെ.എം.രതീദേവി, ധനേഷ് ഇ.എം,ഗൈഡ് അൻവിദ എന്നിവർ സംസാരിച്ചു.
-
അഗ്നിശപഥം
-
അഗ്നിശപഥം
-
അഗ്നിശപഥം