Schoolwiki:എഴുത്തുകളരി/JITHA S R
സ്‌കൂൾ പ്രവേശനോത്സവം 2025-2026
സർവോദയ വിദ്യാലയത്തിലെ ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. കുരുന്നുകളുടെ കളിചിരികളിലാറാടി ഏറെ ആവേശത്തോടെ ഉത്സവാന്തരീക്ഷത്തില് ചടങ്ങ് സംഘടിപ്പിച്ചു. വർണ്ണക്കടലാ സുകളും തോരണങ്ങളും മുത്തുക്കുടകളുമായി വിദ്യാലയം അലങ്കരിച്ച് കുട്ടികൾക്ക്, മധുരം നൽകി അധ്യാപകരും, പി ടി എ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. പ്രൊഫ. ഡോ. ഷേർലി സ്റ്റുവർട്ട് (പ്രിൻസിപ്പൽ), റവ. ഫാ. ജോൺ മുറുപ്പേൽ
(ബർസാർ), വൈസ് പ്രിൻസിപ്പൽ ശ്രീമതി ടെറിൻ ജോസഫ്, ആനിമേറ്റർമാരായ ശ്രീമതി. ബിനുമോൾ, ശ്രീമതി. സീജ ആൽബർട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു. കുട്ടികൾക്കായി പി.ടി.എ പ്രതിനിധിയും മുഖ്യാതിഥിയുമായിരുന്ന ശ്രീ. ചന്ദ്രസേനൻ മിതൃമ്മല അവതരിപ്പിച്ച മാജിക് ഷോ പരിപാടികൾക്ക് മിഴിവേകി.