എൽ എഫ് എൽ പി എസ് കാഞ്ഞിരമറ്റം/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
ഈ അധ്യയന വർഷത്തിലെ പ്രവേശനോത്സവം 2025 ജൂൺ 2 ആം തിയതി നടത്തി .സ്കൂൾ മാനേജർ ഫാ.ജോസഫ് മണ്ണനാൽ അധ്യക്ഷത വഹിച്ചു.അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .സിന്ധു അനിൽകുമാർ ഉദ്‌ഘാടനം നടത്തി.പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീ.മാത്തുക്കുട്ടി ഞായർകുളം മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ അസി.മാനേജർ ഫാ.ജോസഫ് മഠത്തിപ്പറമ്പിൽ പഠനോപകരണവിതരണ ഉദ്‌ഘാടനം നിർവഹിച്ചു.കുട്ടികൾക്ക് മധുരപലഹാര വിതരണം നടത്തി.പി.ടി.എ.പ്രസിഡണ്ട് ശ്രീ.ജെയ്സൺ മൂങ്ങാമാക്കൽ കൃതജ്ഞത അർപ്പിച്ചു.