ആവള യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16553 (സംവാദം | സംഭാവനകൾ)

ആവള ടി കു‍‍ു‌‍ഞ്ഞികൃ‍ഷ്ണക്കുറുപ്പ് സ്ഥാപിച്ച വിദ്യാലയം

ആവള യു പി സ്കൂൾ
വിലാസം
ആവ​​ള
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-01-201716553




................................

ചരിത്രം

ചെറുവണ്ണൂര്‍ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് , വടക്കും പടിഞ്ഞാറും കുറ്റ്യാടിപ്പുഴ അതിരു കുറിക്കുന്ന ആവളയില്‍, ഗുളികപ്പുഴ കടവില്‍ നിന്നും ഏകദേശം മുക്കാല്‍ കിലോമീറ്റര്‍ തെക്കുമാറി അല്‍പ്പം ഉയര്‍ന്ന തിയ്യര്‍കുന്ന് എന്ന സ്ഥലത്ത് ആവള യൂ പി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ എയ്ഡഡ് സ്കൂള്‍ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.അറന്നൂറോളം വിദ്യാര്‍ത്ഥികളും അവരെ നയിക്കുന്ന 31 അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരും ഈ വിദ്യാലയത്തെ ജീവസുറ്റതാക്കുന്നു. 2003 ജൂലൈ മാസത്തില്‍ വജ്ര ജൂബിലി ആഘോഷിച്ച ആവള യൂ പി സ്കൂള്‍ മേലടി വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാലയ ശ്രേണിയില്‍ മുന്‍പന്തിയില്‍ തന്നെ നിലകൊള്ളുന്നു.ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപകനും സ്ഥാപകമാനേജരും പരേതനായ ശ്രീ കീഴന ടി കുഞ്ഞികൃഷ്ണകുറുപ്പാണ്.ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി ജാനുഅമ്മയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളില്‍ ജാതി വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഉച്ചനീചത്വങ്ങള്‍,അയിത്തം,നിരക്ഷരത , അന്ധവിശ്വാസങ്ങള്‍, ദാരിദ്ര്യം, പകര്‍ച്ചവ്യാധികള്‍,വീര്‍പ്പുമുട്ടിക്കുന്ന അവികസിതാവസ്ഥ,പ്രകൃതിക്ഷോഭങ്ങള്‍ , എന്നിവ കെട്ടുപിണഞ്ഞുകിടക്കുന്ന ദുരവസ്ഥയില്‍ നിന്നും ആവളയിലെയും പരിസരപ്രദേശങ്ങളിലെയും ജനസമൂഹത്തെ ഉല്‍ബുദ്ധതയുടെ പ്രകാശനമായ അന്തരീക്ഷത്തിലേക്കുയര്‍ത്തുന്നതിന് കളമൊരുക്കികൊടുത്തതില്‍ ഈ വിദ്യാലയത്തിനുള്ള പങ്ക് പ്രഥമ പ്രധാനമാണ്. 1943ജൂലൈ 1ാം തിയ്യതി ഈ വിദ്യാലയം സ്ഥാപിതമായി ആവള ചാത്തഞ്ചേരി നടയ്ക്ക് സമീപം "കളത്തില്‍" എന്ന രണ്ടുമുറികള്‍മാത്രമുള്ള വീട്ടില്‍ കീഴന കുഞ്ഞികൃഷ്ണക്കുറുപ്പ് ഏകാധ്യാപകനായിട്ടാണ് ഇതിന്റെ തുടക്കം . മുസ്ലീംപെണ്‍കുട്ടികള്‍ക്ക്മാത്രമായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ അന്നത്തെ പേര് "ആവള നോര്‍ത്ത് മാപ്പിള ഗേള്‍സ് എലിമെന്റെറി സ്കൂള്‍ "എന്നായിരുന്നു.പിന്നോക്ക വിഭാഗക്കാരും പട്ടിക ജാതിക്കാരും തിങ്ങി താമസിക്കുന്ന ആവളയില്‍ അന്നുണ്ടായിരുന്നത് വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു എലിമെന്റെറി സ്കൂള്‍ മാത്രമായിരുന്നു.വളരെ കുറച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ആ വിദ്യാലയംകൊണ്ട് പ്രയോജനം ലഭിച്ചിരുന്നുള്ളൂ.അന്നത്തെ പഞ്ചായത്ത് പ്രസിഡന്റൊയിരുന്ന ഇ സി കുഞ്ഞിക്കേളു നമ്പ്യാരും മറ്റുചിലരും കഠിനാദ്ധ്വാനം ചെയ്തതിന്റെ ഫലമായി കുറെയേറെ പിന്നോക്ക വിഭാഗക്കാരെ വിദ്യാലയത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും ഈ വിദ്യാലയത്തിന് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയുള്ള ചുറ്റുപാടില്‍ അന്നത്തെ ആവള അംശം അധികാരി കീഴന കുഞ്ഞൂഞ്ഞന്‍ നമ്പ്യാരുടെ മകന്‍ ശ്രീ കുഞ്ഞികൃഷ്ണകുറുപ്പിന് ഭരണരംഗത്തും ഉദ്യോഗസ്ഥര്‍ക്കിടയിലും സമൂഹത്തിലും ഉണ്ടായിരുന്ന സ്വാധീനം പ്രയോജനപ്പെടുത്തിയാണ് ഈ വിദ്യാലയം സ്ഥാപിതമായത് . ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ 24 വര്‍ഷം ക്ലര്‍ക്കായിരുന്ന അദ്ദേഹം ചെറുവണ്ണൂരിലെ ഗവണ്‍മെന്റെ യൂ പി സ്കൂള്‍,ആവള ഗ്രാമദീപം വായന ശാല,ന്യായവിലഷാപ്പ് , മഹിളാസമാജം , ഹൈസ്കൂള്‍ മുതലായ അനേകം സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് പിന്നിലും ശ്രീമാന്‍ കുഞ്ഞികൃഷ്ണകുറുപ്പിന്റെ മുന്‍കൈപ്രവര്‍ത്തനം ഉണ്ടായിരുന്നു എന്ന കാര്യം ഈ അവസരത്തില്‍ സ്മരണീയമാണ്. 1944 ല്‍ സ്കൂളിന്റെ പ്രവര്‍ത്തനം തൊട്ടടുത്ത് പുഴയോരത്തുള്ള "കുറ്റിയില്‍"എന്ന സ്ഥലത്ത് നിര്‍മ്മിച്ച താല്ക്കാലിക കെട്ടിടത്തിലേക്ക് മാറ്റി.1945 ല്‍ ഈ വിദ്യാലയത്തില്‍ ആണ്‍കുട്ടികള്‍ക്ക് കൂടി അദ്ധ്യയനം നടത്തുന്നതിനുള്ള അനുവാദം ലഭിച്ചു.വീടുവീടാന്തരം കയറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കിയാണ് , അക്കാലത്ത് പിന്നോക്ക പട്ടിക ജാതിക്കാരുടെ കുട്ടികളെ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ കൂടിയായ അന്നത്തെ അദ്ധ്യാപകര്‍ പ്രേരിപ്പിച്ചത് . ഈ രംഗത്ത് അന്ന് പ്രവര്‍ത്തിച്ചിരുന്ന ചെറിയാണ്ടി പോക്കര്‍ മുസ്ലാര്‍ എന്ന മതാദ്ധ്യാപകന്റെ സേവനം പ്രത്യേകം സ്മരിക്കപ്പെടുന്നു. ഈ കാലഘട്ടത്തില്‍ സ്കൂളിന്റെ പ്രധാനാദ്ധ്യാപകന്‍ മാനേജറുടെ സഹോദരനും ആവളയിലെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ നെടുനായകത്വം വഹിച്ചിരുന്ന പ്രശസ്തനുമായ ശ്രീമാന്‍ ആവള ടി കുഞ്ഞിരാമകുറുപ്പായിരുന്നു.അയിത്തം കൊടികുത്തിവാണിരുന്ന അക്കാലത്ത് നാടുനീളെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി പന്തിമിശ്ര ഭോജനങ്ങള്‍ സംഘടിപ്പിച്ചും സാക്ഷരതാക്ലാസ്സുക്ള്‍, സാംസ്ക്കാരിക സദസ്സുകള്‍,നാടകകഥാരചനകള്‍ എന്നിവയിലൂടെയും ജനങ്ങളെ ബോധവത്ക്കരിച്ച് ദേശീയതയുടെ മുഖ്യധാരയിലേക്ക് നയിക്കുന്നതിന്നദ്ദേഹത്തിന് കഴിഞ്ഞു.പില്‍ക്കാലത്ത് കേരളമാകെ അറിയപ്പെടുന്ന സ്നേഹത്തിന്റെ കലാകാരന്‍ 1969 ആഗസ്ത് 2ാം തിയ്യതി സേവനകാലം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞ് ജനങ്ങളെയാകെ കണ്ണീരിലാഴ്ത്തി. 1959 ല്‍ ഈ വിദ്യാലയം ഒരു അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.എരവട്ടൂര്‍ നാരാണണവിലാസം പ്രധാനാദ്ധ്യാപകനും മാനേജറുടെ ഇളയസഹോദരനുമായ ചിന്നകുറുപ്പ് എന്ന ആവളക്കാര്‍ സ്നേഹപൂര്‍വ്വം വിളിച്ചിരിക്കുന്ന ശ്രീമാന്‍ ടി ഗോപാലകുറുപ്പ് അപ്പോഴേക്കും പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റിരുന്നു.(1958-71) കഴിവുറ്റ അദ്ധ്യാപകര്‍ , സംഘാടകര്‍ , സാമൂഹ്യ പ്രവര്‍ത്തകര്‍ ഒരു കമ്മ്യൂണിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹത്തിന്റെ കരുത്തുറ്റ നേതൃത്വത്തില്‍ വിദ്യാലയം ഉയര്‍ച്ചയിലേക്കുള്ള പ്രയാണം ആരംഭിച്ചു. വിമോചന സമരകാലത്തു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ ആയതിനാല്‍ പോലീസുകാരില്‍ നിന്നും ഭരണാധികാരികളില്‍നിന്നും കടുത്ത പീഡനങ്ങള്‍ അദ്ദേഹത്തിനനുഭവിക്കേണ്ടിവന്നു.സ്കൂളിന്റെ അദ്ധ്യായന നിലവാരം,അച്ചടക്കം , കലാകായിക സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ജനങ്ങളില്‍ മതിപ്പുളവാക്കാനും ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാനും സഹായിച്ചതിന്റെ ഫലമായി വേളം , എടവരാട് , ചേരാപുരം , ചെറുവണ്ണൂര്‍ ഭാഗങ്ങളില്‍ നിന്നും ധാരാളം രക്ഷിതാക്കള്‍ താത്പര്യ പൂര്‍വ്വം തങ്ങളുടെ കുട്ടികള്‍ക്കു ഈ വിദ്യാലയത്തില്‍ പ്രവേശനം തേടിയെത്തി.അതോടുകൂടി തൊട്ടടുത്ത് സ്ഥിതി ചെട്തിരുന്ന ബോര്‍ഡ് വക സ്കൂള്‍നാമാവശേഷണമായി. പിന്നീട് ആ വിദ്യാലയവുമായി ബന്ധപ്പെട്ട രേഖകളെല്ലാം ആവള കുട്ടോത്ത് ഗവണ്‍മെന്റെ് മാപ്പിള എല്‍ പി സ്കൂളിലേക്ക് മാറ്റി.1971 ല്‍ മാര്‍ച്ച് മാസത്തില്‍ ശ്രീ. ടി ഗോപാലകുറുപ്പിന്റെ അകാല ചരമം വിദ്യാലയത്തിനും നാടിനും കനത്ത നഷ്ടമാണ് വരുത്തിവെച്ചത്. 1960 ല്‍ വിദ്യാലയം ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റി.നാടിന്റെ ആഘോഷമായി , ആഹ്ലാദം തിരതല്ലിയ അന്തരീക്ഷത്തില്‍ അന്നത്തെ വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ ഉമ്മര്‍കോയ കെട്ടിടോല്‍ഘാടനം നടത്തി.ഒരു മാപ്പിള വിദ്യാലയമായിരുന്ന ഈ വിദ്യാലയം അതോടെ ഒരു ജനറല്‍ സ്കൂളായിമാറി. ഇപ്പോള്‍ കോഴിക്കോട് ജില്ലയിലെ രാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളില്‍ അറിയപ്പെടുന്ന വ്യക്തിത്വത്തിന്റെ ഉടമയും മുന്‍ ജില്ല സ്റ്റാന്‍റ്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന ശ്രീ വി ആര്‍ വിജയരാഘവന്‍ ആയിടയ്ക്കാണ് അദ്ദേഹത്തിന്റെ അധ്യാപക ജീവിതം ഈ വിദ്യാലയത്തില്‍ ആരംഭീച്ചത്. ഹ്രസ്വകാല സേവനം മാത്രമേ അദ്ദേഹത്തിന് ഈ വിദ്യാലയത്തില്‍ ഉണ്ടായിരുന്നുള്ളു.എങ്കിലും ആവളയിലേയും സമീപ പ്രദേശങ്ങളിലേയും സാസ്ക്കാരിക നഭോമണ്ഡലം പ്രകാശപൂരിതമാക്കുന്നതിന് ശ്രീമാന്‍ ആവള ടിയുടെയും വിജയരാഘവന്‍ മാസ്റ്ററുടെയും കൂട്ടായ പ്രവര്‍ത്തനം കൊണ്ട് കഴിഞ്ഞു. മുന്‍ എം എല്‍ എ ശ്രീ എം കുമാരന്‍ മാസ്റ്റര്‍ പ്രസിദ്ധകവി ശ്രീ വി ടി കുമാരന്‍ മാസ്റ്റര്‍ വളരെ കുറച്ച് കാലം മാത്രം ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ച കൊല്ലം സ്വദേശി ശ്രീ ത്യാഗരാജന്‍ മാസ്റ്റര്‍ ,കെ നാരായണകുറപ്പ് മാസ്റ്റര്‍ എന്നിവരൊക്കെ പങ്കെടുക്കാറുണ്ടായിരുന്ന സാംസ്ക്കാരിക സദസ്സുകള്‍ക്ക് ഈ വിദ്യാലയം കൂടെ കൂടെ വേദി ആകാറുണ്ടായിരുന്നു. 60 വര്‍ഷം പിന്നിട്ട ഈ വിദ്യാലയത്തില്‍ സേവനകാലം പൂര്‍ത്തിയാക്കിയും അല്ലാതെയും 67 അദ്ധ്യാപകര്‍ പിരിഞ്ഞു പോയിട്ടുണ്ട്.30 അദ്ധ്യാപകരും ഒരു Office Attendent ഉം ഇവിടെ ജോലി ചെയ്തു വരുന്നു ഈ സ്കൂളില്‍ അദ്ധ്യാപകനായിരുന്ന കീഴന ശ്രീ കുഞ്ഞിക്കണ്ണകുറുപ്പ് , ചിത്രകാന്‍ ,ശില്‍പി, കഴിവുറ്റ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ജനമനസ്സുകളില്‍ ഇന്നും ജീവിക്കുന്നു. കെ ശ്രീധരക്കുറുപ്പ്, ടി പി മൂസമാസ്റ്റര്‍ , എം അമ്മദ് മാസ്റ്റര്‍, ടി രാഘവന്‍ മാസ്റ്റര്‍ , ഇ ശ്രീനിവാസന്‍ മാസ്റ്റര്‍ തുടങ്ങിയ അദ്ധ്യാപകര്‍ ഈ സ്കൂളില്‍ പ്രധാന അദ്ധ്യാപകരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് കരസ്ഥമാക്കിയ ശ്രീമതി എന്‍ നളിനി ടീച്ചര്‍,ഗുരുശ്രേഷ്ഠ അവാര്‍ഡ് നേടിയ ശ്രീ എന്‍ എന്‍ നല്ലൂര്‍ തുടങ്ങിയ അദ്ധ്യാപകര്‍ ഈ സ്കൂളിന്റെ അഭിമാനം ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. 2012 മുതല്‍ ശ്രീ അരീക്കല്‍ രാജന്‍ മാസ്റ്ററാണ് ഈ സ്കൂളിന്റെ പ്രധാനാദ്ധ്യാപകന്‍. പ്രദേശത്തിന്റെ സാമ്പത്തീക പിന്നോക്കാവസ്ഥയും ഭൗതീക സാഹചര്യങ്ങളുടെ പരിമിതിയും കാരണമുള്ള തടസ്സങ്ങള്‍ ഏറെയുണ്ടെങ്കിലും കലാകായിക രംഗങ്ങളില്‍ ചെറുതല്ലാത്ത നേട്ടങ്ങള്‍ കൈവരിക്കുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ചിട്ടയോടും ആത്മാര്‍ത്ഥതയോടും കൂടി പ്രവര്‍ത്തിക്കുന്ന അദ്ധ്യാകരുടെയും ഉദാരമനസ്ക്കരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ തല്‍പരരായ മാനേജ് മെന്റെിന്റെയും കൂട്ടായ്മ മാത്രമാണ്ഈ വിദ്യാലയത്തിന്റെ മുന്നേറ്റത്തിന് നിദാനം.

ഭൗതികസൗകര്യങ്ങള്‍

  • കമ്പ്യൂട്ടര്‍ ലാബ്
  • സ്കൂള്‍ ബസ്സ്
  • സ്കൂള്‍ സഹകരണ സംഘം
  • ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം
  • പെണ്‍കുട്ടികള്‍ക്കുള്ള സൈക്കിള്‍ പരിശീലനം
  • സ്കൂള്‍ ലൈബ്രറി


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജെ.ആര്‍.സി യൂനിറ്റ് ആവള യു.പി സ്കൂള്‍








സാരഥികള്‍


സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

ടി.ഗോപാലക്കുറുപ്പ്
കെ.ശ്രീധരക്കുറുപ്പ്
എന്‍. അമ്മത്

നേട്ടങ്ങള്‍

2016-17ലെ സബ് ജില്ലാ കലാമേളയില്‍ ഒന്നാം സ്ഥാനം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.5933726,75.7010793 |zoom=13}}{{Infobox AEOSchool

"https://schoolwiki.in/index.php?title=ആവള_യു_പി_സ്കൂൾ&oldid=273181" എന്ന താളിൽനിന്ന് ശേഖരിച്ചത്