സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/സയൻസ് ക്ലബ്ബ്/2025-26

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


പരിസ്ഥിതി ദിനാഘോഷം

നമ്മുടെ സ്കൂളിൽ പരിസ്ഥിതി ദിനം വളരെ ഗംഭീരമായി ആഘോഷിച്ചു. ഈ ദിനാഘോഷത്തിന് ഭാഗമായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടു.

ഈ വർഷം നാം ആരംഭിച്ച പ്രധാന പ്രോജക്ട് ആണ്:" എൻറെ പറമ്പിലെ പറവകൾ"- ഇത് പ്രകൃതിയോടുള്ള സ്നേഹവും, പക്ഷികളോട് ഉള്ള അവബോധവും വളർത്തുന്നതാണ് ലക്ഷ്യം.

പരിസ്ഥിതി ദിനത്തിൻറെ പ്രധാന അതിഥിയായി പ്രശസ്ത പക്ഷി നിരീക്ഷകനായ ശ്രീ നിഷാദ് ഈശാൽ (MARK) സാന്നിധ്യം വഹിച്ചു. അതിൻറെ ഭാഗമായി ഈ പദ്ധതിയിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും തെരഞ്ഞെടുത്തു. അവർക്കായി പ്രത്യേക ക്ലാസ്സ് കൂടി സംഘടിപ്പിച്ചു.

അന്നേദിവസം തന്നെ നമ്മളുടെ സ്കൂളിൽ പച്ചക്കറി തോട്ടത്തിന് തുടക്കവും നൽകി. ഈ ചടങ്ങുകൾ എല്ലാം സയൻസ് ക്ലബ്ബും, ഗൈഡ്സ് അംഗങ്ങളും ചേർന്ന് മികച്ച രീതിയിൽ കോർഡിനേറ്റ് ചെയ്തു നടത്തി. കൂടാതെ സംഘടനാ "മാനുഷ" എന്ന എൻ.ജി.ഒയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച" സ്കൂൾ മുറ്റത്ത് ഒരു കൃഷിത്തോട്ടം"

എന്ന പുതിയ പദ്ധതി 100 സ്കൂളുകൾക്ക് ഇടയിൽ നമ്മുടെ സ്കൂളായ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടത് വലിയ അഭിമാനമാണ്.

ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം കൃഷിയുമായി കുട്ടികളെ അടുപ്പിക്കുക എന്നതാണ്. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:

സ്കൂൾ മുറ്റത്ത് ജൈവകൃഷി വളർത്തുക,

കുട്ടികളിൽ കാർഷിക ബോധം വളർത്തുക, പച്ചക്കറി ഫലവൃക്ഷ തോട്ടവും മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടപ്പാക്കുക എന്നിവയാണ്. ഒരു വർഷം മുഴുവൻ കുട്ടികൾ പച്ചക്കറികൾ വളർത്തുകയും, കൃഷിത്തോട്ടത്തിൽ കൈമാറ്റം രീതിയിൽ ജോലി ചെയ്യുകയും ചെയ്യും. കുട്ടികളുടെ ശ്രദ്ധ ലഹരി സാധനങ്ങളിൽ നിന്ന് മാറ്റിക്കൊണ്ടു വരുവാനും, അവരെ ഉൽപ്പാദക ശീലങ്ങളിലേക്ക് നയിക്കാനും, ഈ പദ്ധതി വലിയ സഹായകമാകുമെന്ന് സംഘടനാ ഉറപ്പിക്കുന്നു.

ഈ കുട്ടി കൃഷി പദ്ധതി ചെറി ഗാർഡൻ Exotic Fruit Garden എന്ന സ്ഥാപനത്തിലോ ഒപ്പം സഹകരിച്ചാണ് ആരംഭിച്ചത്. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന, പ്രകൃതിയോട് ചേർന്ന് ജീവിക്കാനുള്ള, ചിന്താ സരൺ വളർത്തുന്നതിനുള്ള, വലിയൊരു അവസരമാണ് ഈ വിദ്യാർഥികൾക്കായി ഒരുക്കുന്നത്.