എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:39, 28 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aryaanil (സംവാദം | സംഭാവനകൾ) (→‎ചിത്രശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പരിസ്ഥിതിദിനാഘോഷം

എൻ എസ് എസ് ബോയ്സ് ഹൈസ്കൂളിന്റെ പരിസ്ഥിതിദിനാഘോഷം 05/06/2025 ന്  പ്രത്യേക അസംബ്ലിയോടുകൂടി ആരംഭിച്ചു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  Eco Club ഔപചാരിക ഉദ്ഘാടനവും പരിസ്ഥിതി ദിന സന്ദേശവും ബഹു.  ബിജുകുമാർ സാർ നിർവ്വഹിച്ചു.

  • കുട്ടികർഷകനുമായുള്ള ഒരു അഭിമുഖം
  • സ്കൂൾ സൗന്ദര്യവത്കരണത്തിൻ്റെ ഉദ്ഘാടനം
  • പരിസ്ഥിതി ദിന പ്രതിജ്ഞ
  • NCC, Little kites യൂണിറ്റുകൾ സ്കൂളിന് വൃക്ഷത്തൈ സമ്മാനിച്ചു.

ചിത്രശാല

യോഗാദിനാചരണം

യോഗാ ദിനാചരണം 2025

അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് NSS BHS ൽ യോഗാദിനാചരണം നടന്നു. ഭൂമിക്കും ആരോഗ്യത്തിനും യോഗ എന്നതാണ് ഈ വർഷത്തെ ഔദ്യോഗിക തീം. യോഗ പരിശീലനത്തിലൂടെ വിദ്യാർത്ഥികളിൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്തയിലും മാറ്റം വരുത്തുവാനും സാധിക്കുന്നു. ഈ വർഷത്തെ സ്കൂൾ യോഗാദിനാചരണം ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിജുകുമാർ സാർ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. യോഗാസന്ദേശവും നൽകി. നമ്മുടെ തന്നെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ മാസ്റ്റർ ശ്രീഹരി കുട്ടികളെ യോഗ പരിശീലിപ്പിച്ചു. അധ്യാപകരായ രശ്മി നായർ, വീണ.ബി നായർ, Dr. ആര്യാ അനിൽ, സത്യ ദാസ് എന്നിവർ ഇതിന് നേതൃത്വം നൽകി. NCC, UP, HS വിഭാഗത്തിലെ കുട്ടികൾ യോഗയിൽ പങ്കെടുത്തു.

ചിത്രശാല