ജൂൺ മാസത്തെ വാർത്തകൾ

പ്രവേശനോത്സവം 2025-26

ജൂൺ 2

2025 അധ്യായന വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് പാലക്കാട് മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ കൃഷ്ണദാസ് അവർകളാണ്. സ്കൂൾ മാനേജർ നടരാജൻ മാസ്റ്റർ അധ്യക്ഷനായി .സ്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗത ഭാഷണം നടത്തി പ്രിൻസിപ്പാൾ വി. കെ രാജേഷ് ,പി.ടി.എ പ്രസിഡന്റ് സി.സനോജ് , കെ. ഇ.എസ് പ്രസിഡന്റ് കണ്ണ ൻ എന്നിവർ ആശംസകൾ നൽകി .

സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ ബാൻഡ് മേളത്തോടെയാണ് വിശിഷ്തിടാഥികളെ സ്റ്റേജിലേക്ക് ആനയിച്ചത്.

പ്രവേശനോത്സവത്തോടനുബന്ധിച്ച്അഡീഷണൽ സ്കിൽ അക്വിസിഷൻ ASAP പ്രോഗ്രാം രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കായും നടത്തി. മാധവം ഹാളിൽ വച്ച് ശ്രീ അഖിലേഷിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. സ്വയംതൊഴിൽ നേടിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ക്ലാസ്സിൽ അവതരിപ്പിച്ചത്.

അന്നേദിവസം ഉച്ചയ്ക്ക് 11:30 മുതൽ 12. 45 വരെ ശ്രീമതി രാധിക കൗൺസിലിംഗ് ക്ലാസ് നടത്തി . 8 ,9 ,10 ക്ലാസുകളിലെ കുട്ടികൾ കൗൺസിലിംഗ് ക്ലാസിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു.

ലിറ്റിൽ വിദ്യാർത്ഥികൾ പരിപാടികൾ മുഴുവൻ ഡോക്യുമെന്റേഷൻ ചെയ്തു . ഒരു വർഷത്തെ വിദ്യാലയത്തെ മികവുകൾ മുഴുവൻ പ്രസന്റേഷൻ തയ്യാറാക്കി അവതരിപ്പിച്ചു. ബഹുമാനപ്പെട്ട മന്ത്രിയുടെ പ്രവേശനോത്സവം ഉദ്ഘാടനം ലൈവ് ആയി ക്ലാസുകളിൽ കാണിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുന്നോട്ടുവന്നു.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര പരിപോഷണ പരിപാടികൾ

3/6/25

രാവിലെ 10 മുതൽ 12 വരെ ശ്രീ മാധവാ ഹാളിൽ വച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ എക്സൈസ് ഡിപ്പാർട്ട്മെന്റ് ഇൻസ്പെക്ടർ രമേശ് സാറിന്റെ നേതൃത്വത്തിൽ നടത്തി.

2022 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരിക്കെതിരെ നിർമ്മിച്ച ഷോർട്ട്ഫിലിം എട്ടാം തരം വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ കാണിച്ച് കൊടുത്തു.


4/6/25

ട്രാഫിക് നിയമങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ക്ലാസുകളിൽ ട്രാഫിക് അനിമേഷൻ സ്റ്റോറി, ട്രാഫിക് ഗെയിം കോർണർ എന്നിവ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി.

5/6/25

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രതിജ്ഞ, പ്രസംഗം, പരിസ്ഥിതി ദിന ഗാനം , കവിത ,പ്ലക്കാർഡ് ,പോസ്റ്റർ പ്രദർശനം എന്നിവ അസംബ്ലിയിൽ നടത്തി.സ്കൂൾ മാനേജർ ശ്രീ നടരാജൻ മാഷ് തൈ നടുന്ന കർമ്മം നിർവഹിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ ആർ സി എന്നീ യൂണിറ്റ് ഇവയ്ക്ക് നേതൃത്വം വഹിച്ചു. സ്കൂൾ കോമ്പൗണ്ട് പരിസരം എന്നിവ ഈ യൂണിറ്റുകളുടെ സഹായത്തോടെ ശുചീകരണം നടത്തി .