NCC എൻറോൾമെന്റ് 2025

 
NCC 2025 എൻറോൾമെന്റ് ഉദ്ഘാടനം

2025-2026 അധ്യായനവർഷത്തിലേയ്ക്കുള്ള എൻ സി സി എൻറോൾമെന്റ് സ്കൂൾ ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി നടന്നു.എ എൻ ഒ രാകേഷ് സാറിന്റെ നേതൃത്വത്തിൽ സൈനികരുടെ ടെസ്റ്റ് പാസായ കുട്ടികൾക്കാണ് സെലക്ഷൻ ലഭിക്കുക.53 കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചത്.

സ്കൂൾ സംരക്ഷണ സമിതി ഉദ്ഘാടനം2025

 
എസ് പി ജി ഉദ്ഘാടനം 2025

2025-2026 അധ്യായനവർഷത്തിലേയ്ക്കുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് കാട്ടാക്കട എസ് ഐ മനോജ് സാ‍ർ ഉദ്ഘാടനം ചെയ്തു.ജൂൺമാസം പത്താം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ അധ്യാപകർ,രക്ഷാകർത്താക്കൾ,ഓട്ടോറിക്ഷാക്കാർ,സമീപകടക്കാർ,വീട്ടുകാർ മുതലായവർ സ്കൂളിന്റെ സംരക്ഷണത്തിന് തയ്യാറായി വന്നു.മീറ്റിംഗിൽ എസ് പി ജിയുടെ ആവശ്യകത മനോജ് സാർ എടുത്തുപറഞ്ഞു.സന്ധ്യടീച്ചർ സ്വാഗതത്തിൽ സ്കൂളിന്റെ സംരക്ഷണത്തിന് നിലവിൽ നൽകി വരുന്ന സഹായത്തിന് സമീപവാസികൾക്കും ഓട്ടോക്കാർക്കുമൊക്കെ നന്ദി പറഞ്ഞു.

പ്രവേശനോത്സവം2025

 
പ്രവേശനോത്സവം 2025

2025 ജൂൺ മാസം രണ്ടാം തീയതി തിങ്കളാഴ്ച 2025-2026 അധ്യയനവർഷത്തിലെ ക്ലാസുകൾ പ്രവേശനോത്സവത്തോടെ സമാരംഭിച്ചു.സ്റ്റാഫും പിടിഎയും ചേർന്ന് കുട്ടികളെ സ്വീകരിച്ചു.മുന്നൊരുക്കമായി അധ്യാപകർ എച്ച് എം സന്ധ്യ ടീച്ചറിന്റെ നേതൃത്വത്തിൽ ഒന്ന് ചേർന്ന് ഓഡിറ്റോറിയവും പരിസരവും വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തിരുന്നു.പുതിയ വിദ്യാ

ർത്ഥികളെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.പ്രവേശനഗാനത്തോടെയാണ് പ്രവേശനോവം തുടങ്ങിയത്.തുടർന്ന് മുഖ്യമന്ത്രിയുടെ ഉദ്ഘാടനം ലൈവായി സ്ക്രീനിൽ കാണിച്ചു.ഉദ്ഘാടനശേഷം സ്കൂൾതല ഉദ്ഘാടനം നടന്നു.വാർഡ് മെമ്പർ ജിജിത്ത് ആർ നായർ ഉദ്ഘാടനം നിർവഹിച്ചു.സന്ധ്യ ടീച്ചർ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ് അരുൺ സാർ അധ്യക്ഷതവഹിച്ചു.

മുന്നൊരുക്കം ജലഗുണമേന്മ നിർണയിക്കൽ 2025

 
ജലശേഖരണം2025

2025-26 അധ്യയനവർഷത്തിലേക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി സ്കൂൾ കോമ്പൗണ്ടിന് അകത്തുള്ള കുടിവെള്ള സ്രോതസ്സുകളിൽ നിന്നും കുടിവെള്ളം ശേഖരിച്ച് ഗുണമേന്മ പരിശോധനയ്ക്കായി കൊടുത്തയക്കാൻ എച്ച് എം സന്ധ്യ ടീച്ചറിന്റെ നേതൃത്വത്തിൽ ശേഖരിച്ചു. തുടർന്ന് ഡീഗാൾ സാർ വെള്ളം കുപ്പികളിൽ ആക്കി ഗുണമേന്മ നിർണയത്തിനായി ലാബിൽ നൽകുകയും സമയബന്ധിതമായി അതിന്റെ റിപ്പോർട്ട് സ്കൂളിൽ എത്തിക്കുകയും ചെയ്തു. പുതിയ അധ്യായന വർഷത്തിന്റെ മുന്നൊരുക്കമായി ചെയ്ത ഈ പ്രവർത്തനം കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിനും വഴിയൊരുക്കി.