എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/സ്കൗട്ട്&ഗൈഡ്സ്/2025-26
ലഹരിവിരുദ്ധ ദിനാചരണം june 26 /2025
എസ് എൻ എസ് എം എച്ച്എസ്എസ് ഇളമ്പള്ളൂരിൽ, ലഹരിവിരുദ്ധദിനമായ 26/06/2025 വ്യാഴാഴ്ച വിപുലമായ പരിപാടികൾ നടന്നു. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനവും ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനോദ്ഘാടനവും ഇൻസ്പെക്ടർ ഓഫ് പോലീസ് ,കുണ്ടറ ശ്രീ. സച്ചിൻലാൽ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ബി. അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ആർ. മനു സ്വാഗതം ആശംസിച്ചു. തുടർന്ന് എൻ സി സി കേഡറ്റ് കുമാരി ദിയ എൻ ജെ പ്രതിജ്ഞ വാചകം കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. തുടർന്ന് കുട്ടികൾക്കും അധ്യാപക അനധ്യാപക ജീവനക്കാർക്കും രക്ഷിതാക്കൾക്കും മാധ്യമപ്രവർത്തകർക്കുമായി പോസ്റ്റർ പ്രദർശനം നടന്നു. വിമുക്തി ക്ലബ്ബ് കൺവീനർ ശ്രീ.എസ്. ശ്രീകാന്ത്, എൻ സി സി ഓഫീസർ ശ്രീ.ശരത് ശശി. എസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ. അനിൽകുമാർ, ഹയർസെക്കൻഡറി അധ്യാപകൻ ശ്രീ .രാജൻ ജോർജ്, ഹൈസ്കൂൾ അധ്യാപിക ശ്രീമതി രാജലക്ഷ്മി എന്നിവരുടെ മേൽനോട്ടത്തിൽ എൻ സി സി,എൻ എസ് എസ്,ഗൈഡ് കുട്ടികൾ പരിപാടികൾക്ക് നേതൃത്വം നൽകി. ഈ യൂണിറ്റുകളുടെ സംയുക്തമഹാറാലിയും നടന്നു.