എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്
വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹം വളർത്താനും നമ്മുടെ ചുറ്റുപാടിനെ അടുത്തറിയാനും സംരക്ഷിക്കാനും ലക്ഷ്യമിട്ട് വിദ്യാലയത്തിൽ പരിസ്ഥിതി ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു. മണ്ണും വെള്ളവും ചുറ്റുപാടും സംരക്ഷിച്ച് എങ്ങനെ ഒരു നല്ല ജീവിതം നയിക്കാമെന്ന് മറ്റുള്ളവർക്ക് മാതൃകയാകാൻ ഓരോ പരിസ്ഥിതി പ്രവർത്തകനും കഴിയുമ്പോൾ ഈ ഭൂമിക്ക് അതിന്റെ താളം വീണ്ടെടുക്കാൻ സാധിക്കും.
വിദ്യാലയത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ കുട്ടികളിൽ പരിസ്ഥിതി അവബോധവും സ്നേഹവും വളർത്താൻ നമുക്ക് കഴിയുന്നുണ്ട്. പച്ചക്കറിത്തോട്ടവും പൂന്തോട്ടവും നമ്മുടെ വിദ്യാലയത്തിന്റെ പ്രധാന സവിശേഷതകളാണ്. ഈ ഉദ്യമങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് പ്രകൃതിയെ സ്നേഹിക്കാനും പരിപാലിക്കാനുമുള്ള അവസരം ലഭിക്കുന്നു.