ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
14:00, 22 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 922830 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വേനലവധിക്കാല ക്യാമ്പ്

2024 - 27 ബാച്ചിലെ ലിറ്റിൽ കൈ-റ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഒന്നാം ഘട്ടം സ്കൂ‌ൾ തല ക്യാമ്പ് മെയ് 28 ബുധനാഴ്ച്ച രാവിലെ 10.00 മണി മുതൽ 4 മണി വരെ ജിഎച്ച്എസ്എസ് ഇരിക്കൂർ സ്കൂളിൽ നടന്നു. പിടിഎ പ്രസിഡന്റ്‌ ശ്രീ സഹീദ് കീത്തടത്ത്  ഉദ്ഘാടനം ചെയ്ത. ചടങ്ങിൽ ഹെഡ്മാസ്റ്റർ (ഇൻ ചാർജ്) ബിജു മാഷ്, സീനിയർ അസിസ്റ്റന്റ് സുനിൽ മാഷ് എന്നിവർ സാന്നിധ്യം അറിയിച്ചു. ജിഎച്ച്എസ്എസ് പടിയൂർ  സ്കൂളിലെ രമ്യ ടീച്ചർ ക്യാമ്പ് നയിക്കുകയും ചെയ്‌തു. ക്യാമ്പിൽ ഉച്ചവരെ കുട്ടികൾക്ക് റീൽസ്, DSLR camera എന്നിവ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ക്ലാസ്സ്‌ നടന്നു. തുടർന്ന് ഉച്ചക്ക്  കുട്ടികൾക്ക് ബിരിയാണി നൽകുകയും അതിനു ശേഷം Kedenlive എന്ന സോഫ്റ്റ്‌വെയറിൽ വീഡിയോ എഡിറ്റിങ്ങും പരിചയപ്പെടുത്തുകയും അവർക്ക് അത് പരിശീലിക്കുന്നതിനുള്ള സമയം നൽകുകയും ചെയ്‌തു. നാലുമണിയോടുകൂടി ക്യാമ്പ് അവസാനിച്ചു.