പ്രവേശനോത്സവം

 

മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ പുതിയ കുട്ടികളെ വരവേൽക്കുന്ന പ്രവേശനോത്സവം ജൂൺ 2നു നടത്തി. ഈ പരിപാടിക്ക് മൂത്തേടത്ത് സ്കൂളിന്റെ പൂർവ വിദ്യാർത്ഥി കൂടി ആയ പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഈ പരിപാടിയ്ക്കു സ്വാഗതം പ്രിൻസിപ്പൽ ശ്രീമതി ദേവിക ടീച്ചർ നിർവഹിച്ചു. അധ്യക്ഷത പി ടി എ പ്രസിഡന്റ് ശ്രീ വിനോദ് ടി വി നിർവഹിച്ചു. സ്കൂൾ മാനേജർ അഡ്വക്കറ്റ് എം വിനോദ് കുമാർ, പ്രസിഡന്റ് പി മോഹൻകുമാർ, പ്രധാന അധ്യാപകൻ ശ്രീ. രത്നാകരൻ മാസ്റ്റ‌ർ , പി ടി എ വൈസ് പ്രസിഡന്റ് വി കെ ഷാജി, മദർ പി ടി എ പ്രസിഡന്റ് നിഷ എ, വി പി സന്തോഷ് മാസ്റ്റർ , മുഹമ്മദ് നിസാർ എന്നിവർ ആശംസ നൽകി . പിന്നെ കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിക്കുകയുണ്ടായി.

ലഹരി വേണ്ടേ വേണ്ട

ജൂൺ 3നു മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ ലഹരിയുടെ ദോഷ വശങ്ങൾ കുട്ടികളെ മനസിലാക്കി കൊണ്ട് ക്ലാസ് നടത്തി

 
 


റോഡ് സേഫ്റ്റി

നമ്മുടെ നാട്ടിൽ റോഡപകടങ്ങൾ ദിനം പ്രതി വർധിച്ചു വരുകയാണ്. മൂത്തേടത്ത് സ്കൂളിൽ ജൂൺ 4നു റോഡിൽ നാം പാലിക്കേണ്ട നിയമങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് ക്ലാസ് നടത്തി . പിന്നെ കുട്ടികളുടെ വിവിധ പരിപാടികളും നടത്തി . അതായത് പോസ്റ്റർ നിർമാണം, നാടകം എന്നിവയൊക്കെ നടത്തി.

ലോക പരിസ്ഥിതി ദിനം

മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 5നു ലോക പരിസ്ഥിതി ദിനം ആചരിച്ചു അതോടൊപ്പം.ഉച്ചയ്ക്ക് 2.30നു സ്കൂൾ മെയിൻ ഹാളിൽ വച്ച്സ്കൂളിന്റെ പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടനവും നടത്തി ഈ പരിപാടിയ്ക്ക് സി പ്രദീപൻ മാസ്റ്റർ (ആർ ടി ടി ശാസ്ട്രദ്യാപകൻ ) നിർവഹിച്ചു. പിന്നെ ക്ലാസ് തലവും സ്കൂൾ തല ക്വിസ് മത്സരവും നടത്തി.

കണ്ണ് തുറക്കൂ

പൊതുമുതൽ സംരക്ഷണത്തിന്റെ പ്രാധാന്യം’ എന്ന വിഷയവുമായി ബന്ധപ്പെട്ട് മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും 9 B ക്ലാസ്സിലെ കുട്ടികളുംചേർന്ന് തയ്യാറാക്കിയ ഷോർട്ട് ഫിലിം. “കണ്ണ് തുറക്കൂ"

9 ബിയിലെ ലൈറ്റ്‌ലെ കൈറ്റ് കുട്ടികൾ നിർമിച്ച ഷോർട് ഫിലിം കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അനുമോദനം

മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ 2024-25ഇത് 10താം ക്ലാസ്സിൽ ഫുൾ A+ കിട്ടിയ കുട്ടികൾക്കും NMMS,USS,LSS സ്കോളർഷിപ് ലഭിച്ച വിദ്യാർത്ഥികൾക്ക് 17 ആം തിയതിയിൽ അനുമോദിച്ചു

വായന ദിനം

ജൂൺ 19നു വായനാ ദിനത്തോടനുസ്മരിച്ചു മൂത്തേടത്ത് സ്കൂളിൽ ക്ലാസ് തലത്തിലും സ്കൂൾതലത്തിലും ക്വിസ് മത്സരം നടത്തി പിന്നെ ലൈബ്രറിയുടെ ഉദ്ഘാടനവും നടത്തി