സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം
ജൂൺ 2 പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. കൊച്ചി സിറ്റി പോലീസ് എസ് .ഐ ശ്രീ ബാബു ജോൺ ഉത്‌ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ടെർലി പി. ടി. എ പ്രസിഡന്റ് ശ്രീ ലിജോ ആന്റണി, സ്കൂൾ ലീഡർ അയോണ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നവാഗതരായ ൨൭൫കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയ്‌സ്‌മിൻ സമ്മാനങ്ങൾ നൽകി. തുടർന്ന് ശ്രീ ബാബു ജോൺ മാതാപിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകി.