ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/പ്രവർത്തനങ്ങൾ/2025-26
1. പ്രവേശനോത്സവം 2025 -2026
രണ്ടു മാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഞങ്ങൾ പുതിയ അധ്യയന വർഷത്തെ വരവേറ്റു .അറിവ് തേടിയെത്തിയ കുഞ്ഞുങ്ങളെയും രക്ഷകർത്താക്കളെയും മനസ്സിന് കുളിര്മയേകുന്ന തരത്തിൽ സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞു .
2. ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസ്
ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസിൽ കുട്ടികൾ നേരിടാവുന്ന പ്രശ്നങ്ങളെക്കുറിച്ചും , അതിനെ എങ്ങനെ പരിഹരിക്കാമെന്നും , സോഷ്യൽ മീഡിയ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നും എല്ലാം വ്യക്തമായി കുട്ടികൾക്ക് മനസിലാക്കി കൊടുത്തു .