പ്രവേശനോത്സവം

    അക്ഷരലോകത്തേക്കുള്ള ചുവടുകൾ അക്ഷയലോകത്തിലേക്കുള്ള പടിവാതിലുകളാണ്. ജൂൺ  മാസത്തിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പ്രവേശനോത്സവങ്ങൾ ലക്ഷ്യംവെക്കുന്നതും അതുതന്നെയാണ്. ജാതിമതവർഗവർണ വ്യത്യാസമില്ലാതെ എല്ലാവരേയും സ്വാഗതം ചെയ്യുന്ന പൊതുഇടങ്ങളാണ് നമ്മുടെ വിദ്യാലയങ്ങൾ. സമൂഹത്തിന്റെ പിന്തുണയോടെ സംഘടിപ്പിക്കപ്പെടുന്ന പ്രവേശനോത്സവങ്ങൾ, പ്രാദേശിക ഉത്സവങ്ങളായി മാറുന്നത് ഇതുകൊണ്ടുകൂടിയാണ്.

    വിദ്യാലയത്തിലെ ഈ വർഷത്തെ പ്രവേശനോത്സവപരിപാടികൾ ജൂൺ 2 ന് രാവിലെ 9.30ന്ആരംഭിച്ചു. പുതുതായി വിദ്യാലയത്തിലെത്തിയ എല്ലാവരേയും സ്വീകരിക്കാനായി ഗേറ്റിൽത്തന്നെ അധ്യാപകരുണ്ടായിരുന്നു. മനോഹരമായി അലങ്കരിച്ച ഓഡിറ്റോറിയത്തിലും ലൈബ്രറിയിലും സി ആർ സി ഹാളിലുമൊക്കെയായി നവാഗതരെ സ്വീകരിച്ചിരുത്തി. 10മണിക്ക് തിരുവല്ലയിൽ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ തത്സമയദൃശ്യങ്ങൾ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചു.

    10.30 മണിക്ക് ശ്രീമതി നഗിന ടീച്ചറുടെ നേതൃത്വത്തിൽ പരിശീലിപ്പിച്ച കുട്ടികൾപ്രവേശനോത്സഗാനത്തിന്ചുവടുകൾവെച്ചു. ഏറെ ആകർഷണീയമായിരുന്നു കുട്ടികളുടെ പ്രകടനം. തുടർന്ന് കാര്യപരിപാടികളിലേക്ക് കടന്നു.

    പ്രാർത്ഥനക്ക് ശേഷം ഹെഡ്മാസ്റ്റർ ശ്രീ സി മുരളീധരൻ എല്ലാവരയും പുതുവർഷത്തിലേക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു. പൊതുവിദ്യാലയങ്ങളുടെ ആവശ്യകതക്കൊപ്പം വിദ്യാലയത്തിന്റെ കഴിഞ്ഞവർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് PTA പ്രസിഡന്റ് അഡ്വ, എം രതീഷ് തന്റെ അധ്യക്ഷഭാഷണം അവസാനിപ്പിച്ചത്. നഗരസഭാധ്യക്ഷൻ ശ്രീ എൻ ഷാജിത്ത് മാസ്റ്റർ ഉപജില്ലാ പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.

KG, 1 ആം ക്ലാസിലെ കുട്ടികൾക്കുള്ള സമ്മാനപ്പൊതി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രവീന്ദ്രൻ സാർ, മട്ടന്നൂര് BPC വിപിൻ സാർ എന്നിവർ നൽകി.

സ്റ്റാഫ് സെക്രട്ടറി ഐശ്വര്യ ടീച്ചർ, SRG കൺവീനർ സജിത്ത് മാഷ്, SMC ചെയർമാൻ ശ്രീധരൻ, നഗരസഭ കൗൺസിലർമാർ  തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

മുഴുവൻ കുട്ടികൾക്കും പാൽപ്പായസം നൽകി അവരവരുടെ ക്ലാസിലേക്ക് നയിച്ചു  തുടർന്ന് സന്നദ്ധത പ്രവർത്തനങ്ങൾ ആയിരുന്നു.