എ.എൽ.പി.എസ് വെള്ളാമ്പുറം
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എൽ.പി.എസ് വെള്ളാമ്പുറം | |
---|---|
വിലാസം | |
വണ്ടൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 48542 |
ചരിത്രം
വണ്ടൂര്‍ പഞ്ചായത്തില്‍ വെള്ളാമ്പുറത്താണ് A L P സ്കൂള്‍ വെള്ളാമ്പുറം എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത് 1940 സെപ്റ്റബര്‍ 17 നാണ് ഈ സ്ഥാപനം ആരംഭിച്ചത്. ഏകാംഗ ആദ്യപകനായിരുന്നു ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്നത് ഒന്നു മുതല്‍ നാലു വരെ അന്ന് ഉണ്ടായിരുന്നു. തുള്ളിശേരി കുഞ്ഞാമു അവര്‍കളാണ് ഈ സ്ഥാപനത്തിനു തുടക്കം കുറിച്ചത്. പിന്നീട് അധ്യാപകര്‍ കൂടുകയും, നാലു മണിവരെ സ്ഥിരമായ ക്ലാസ്സും, നാലു മണിക്ക് ശേഷം മുതിര്‍ന്ന വ്യക്തികള്‍ക്കുള്ള ക്ലാസ്സുകളും ആ കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്നു. 1947ല്‍ സ്ഥാപനം ശ്രീ വി കെ ശങ്കരന്‍ നായര്‍ ഏറ്റെടുത്തു. വെള്ളാബുറത്തെ ആ കാലാഘട്ടങ്ങളിലെ ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. സ്ഥലം മാറ്റുകയും പുതിയ കെട്ടിടങ്ങള്‍ പണിയൂകയും ചെയ്തത് അദ്ദേഹമാണ്. സ്വാതന്ത്ര്യ സമാരകാലത്തെ പ്രശ്നങ്ങള്‍ക്കിടായിലാണ് ഇതു ഇവിടത്തുകാരുടെ സരസ്വതി ക്ഷേത്രമായി മാറിയത്. ഇത് V K S നായരുടെ പ്രവര്‍ത്തന മികവായി കരുതവൂന്നതാണ്.വറൂതി മാസമായ കര്‍ക്കിടക മാസത്തില്‍ വിദ്യാലയത്തിലെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഭക്ഷണം വിതരണം ചെയ്തിരുന്നു അദ്ദേഹം. അതു കഴിക്കാന്‍ ധാരാളം കുട്ടികള്‍ ഉണ്ടായിരുന്നു. തുടര്‍ന്നു അദ്ദേഹത്തിന്റെ മകന്‍ K M ഗോപാലകൃഷ്ണന്‍ നായര്‍ വിദ്യാലായം ഏറ്റെടുത്തു. ഇപ്പോള്‍ അദ്ദേഹമാണ് സ്കൂള്‍ മാനേജര്‍. അച്ഛന്റെ മരണ ദിനം ആണ്ട് ദിനത്തില്‍ കുറേക്കാലം കുട്ടികള്‍ക്കും നാട്ടിലെ പാവപ്പെട്ടവര്‍ക്കും ഭക്ഷണം നല്‍കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കാലങ്ങള്‍ കുറേ കഴിഞ്ഞപ്പോള്‍ വിദ്യാലയത്തില്‍ ഭക്ഷണം നല്‍കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കും വരെ ഇതുണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. ഈ വിദ്യാലയത്തിന്റെ തുടക്കം എന്നു പറയുന്നത് ഒരു മുസ്ലിം വ്യക്തിയാണ് ഇത് പ്രത്യേകം പറയേണ്ട ഒന്നാണ് കാരണം, ആ കാലഘട്ടങ്ങളില്‍ പ്രസ്തുത സമുദായത്തിലെ ആളുകള്‍ വിദ്യാഭ്യാസ കാര്യങ്ങളില്‍ ഏറെ പുറകിലുo താത്പര്യക്കുറവും കാണിച്ചിരുന്നു. സാഹചര്യത്തിലാണ് ഈ വിദ്യാലയത്തിന്റെ ഉദയം എന്നത് ഏറെ അഭിനദ്ദാര്‍ഹമാണ്.
ഇന്ന്
ഇന്ന് 8 ഡിവിഷനുകളിലായി 214 ഒാളം കുട്ടികളും നോണ് ടീ്ച്ചിംഗ് സ്റ്റാഫുള്പ്പെടെ 15 ജീവനക്കാരും ഇവിടെയുണ്ട്. ഒന്നുമില്ലായ്മയില് നിന്നും തുടങ്ങി ഇന്ന് പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളില് ഒന്നാണ് ഈ വിദ്യാലയം. സ്വയം മറന്നുള്ള ജനങ്ങളുടെ കൂട്ടായ്മയാണ് വളര്ച്ചയുടെ പിന്നില്. അറിയപ്പെടുന്നവരം അറിയപ്പെടാത്തവരുമായ ആയിരങ്ങളുടെ കര്മ ഫലവും ദിശാബോധമുള്ല അധ്യാപരുടെ മേല്നോട്ടവും സമൃദ്ധമായ പാരമ്പര്യമുള്ള ഈ വിദ്യാലയം ഇനിയും ഒരുപാട് വികസനങ്ങള് സ്വപ്നം കാണുന്നു. നാളയുടെ തലമുറയ്ക്കായി നമുക്ക് നീക്കിവെയ്ക്കാന് ഇനിയും ഒരുപാടുണ്ട്. എല്ലാം പൂവണിയുമെന്ന പ്രതീക്ഷയോടെ പ്രാര്ത്ഥനയോടെ നമുക്ക് കാത്തിരിക്കാം.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}