ജി.എച്ച്.എസ്. തവിടിശ്ശേരി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പ്രവേശനോത്സവം

ജി എച്ച് എസ് തവിടിശ്ശേരി 2025-26 വർഷത്തെ പ്രവേശനോത്സവം വർണാഭമായ പരിപാടികളോടെ നടന്നു. മുൻ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സ്മിത കെ ടി സ്വാഗതം ഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ശ്രീ സതീഷ് വി കെ യുടെ അദ്ധ്യക്ഷതയിൽ പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ കമലാക്ഷൻ ഉദ്ഘാടനം ചെയ്തു . പ്രീ പ്രൈമറി,ഒന്നാം ക്ലാസ് കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. മദർ പിടിഎ പ്രസിഡന്റ് ശ്രീമതി വിജിന പി പി, ശ്രീമതി ഷൈലജ, ശ്രീ രഞ്ജിത്ത്, ശ്രീ സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സരിത ടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു. പായസ വിതരണം നടത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.