ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025-26
പ്രവേശനോത്സവത്തിന് സ്കൂളും പരിസരവും അലങ്കരിക്കുകയും വർണ്ണ ബലൂണുകളാൽ പ്രവേശന കവാടം ഒരുക്കുകയും ചെയ്തു ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു. രാവിലെ പത്തരയോടെ ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു. പ്രിൻസിപ്പാൾ മധു എ കെ സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡൻറ് ശ്രീ സുരേഷ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ശ്രീമതി ഉഷാദേവി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ടീച്ചർ കുട്ടികളുമായി സംവദിച്ചു. എസ് എം സി ചെയർപേഴ്സൺ ശ്രീമതി റെജീന, സീനിയർ അസിസ്റ്റൻറ് ശ്രീമതി ഷൈജി.ജി, സ്റ്റാഫ് സെക്രട്ടറി ശ്രീമതി അഷിത എൽ ആർ എന്നിവർ ആശംസകൾ നേർന്നു. ജെസിഎ കോഴിക്കോട് ചാപ്റ്റർ പ്രസിഡണ്ട് ശ്രീമതി കവിത കുട്ടികൾക്കായി നൽകിയ നോട്ടുപുസ്തകങ്ങൾ ചടങ്ങിൽ ഏറ്റുവാങ്ങി. പ്രധാനാധ്യാപകൻ ശ്രീ പവിത്രൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
==
=
പരിസ്ഥിതി ദിനാഘോഷം 05-06-2025
ജിജി എം ജി എച്ച്എസ്എസ് ചാലപ്പുറം സ്കൂളിലെ ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം 5 /6 /2025 വെള്ളിയാഴ്ച പെരുവയൽ അഗ്രികൾച്ചറൽ ഓഫീസർ ശ്രീമതി ശ്രീജ പി വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു .വനശ്രീ മാത്തോട്ടം നഴ്സറിയിൽ നിന്നും കളക്ട് ചെയ്ത തേക്ക് രക്തചന്ദനം വേങ്ങ എന്നീ വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും സ്കൂൾ അങ്കണത്തിൽ വെച്ചുപിടിപ്പിക്കുകയും ചെയ്തു.കൂടാതെ സുറി നാം ചെറി വെള്ള ചാമ്പ പേരക്ക എന്നീ വൃക്ഷത്തൈകളും സ്കൂൾ അങ്കണത്തിൽ വെച്ചുപിടിപ്പിച്ചിട്ടുണ്ട്.തിങ്കളാഴ്ച 9 6 2025 2 മണിക്ക് ശ്രീമതി ശ്രീജ പി അതേപോലെ ദേവിക വേങ്ങേരി രണ്ടുപേരുടെയും സാന്നിധ്യം കൊണ്ട് സമ്പുഷ്ടമായ മറ്റൊരു ചടങ്ങും സംഘടിപ്പിച്ചു.ദേവിക വേങ്ങേരി ഏകദേശം 400 ഓളം വൃക്ഷത്തൈകൾ പല ഇടങ്ങളിലായി വച്ചുപിടിപ്പിച്ച നാലാം ക്ലാസുകാരിയാണ് മലാപറമ്പ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവിക .ദേവികയും പരിസ്ഥിതി ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളും തമ്മിലുള്ള സംവാദം വളരെ ഭംഗിയായി തന്നെ നടന്നു. സ്കൂൾ അങ്കണത്തിൽ ദേവിക മൂന്നോളം വൃക്ഷത്തൈകൾ നട്ടു.ശ്രീമതി ശ്രീജ പി കൃഷിയുടെയും അതേപോലെ പ്ലാസ്റ്റിക് നിർമാർജനം പരിസ്ഥിതി സംരക്ഷണം എന്നിവയെപ്പറ്റി കുട്ടികളുമായി സംവദിക്കുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ മധു കെ അധ്യക്ഷത വഹിച്ചു.ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീമതി അഷിത നന്ദി പറഞ്ഞു.