ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോൽസവം 2025
ജി.എച്ച്.എസ് തേനാരി,പാലക്കാട് പ്രവേശനോൽസവം 2025 എലപ്പുളളി പഞ്ചായത്ത് വെെസ് പ്രസിഡൻറ് സുനിൽ കുമാർ അവർകൾ നിർവഹിച്ചു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പി.ടി.എ പ്രസിഡൻറ് ശ്രീ.സുരേഷായിരുന്നു. സ്വാഗതം എച്ച്.എം.ഇൻ. ചാർജ് നളിനി ടീച്ചർ പറഞ്ഞു. വാർഡ് മെമ്പർ സുമതി അവർകൾ, സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എം.പി.റ്റി.എ ഗായത്രി എന്നിവർ ആശംസകൾ അറിയിച്ചു. അതിനു ശേഷം കുട്ടികൾക്ക് മധുര വിതരണം നടത്തി. എല്ലാ പരിപാടികളും സ്കുളിലെ എൽ.കെ കുട്ടികൾ ഫോട്ടോയെടുത്ത് ഡോക്യുമെൻേറഷൻ നടത്തുകയും വിഡിയോ തയ്യാറാക്കുകയും ചെയ്തു.


സന്മാർഗിക പഠനം
ഒന്നാം ദിനം 03.06.25
ലഹരിക്കെതിരെ

യു.പി.ഹെെസ്ക്കൂൾ തലം
ക്ലാസുകൾ നയിച്ചത് -അനുരാധാദേവി
ബിജു റോയി,പുഷ്പലത,സജീന
ലഹരിക്കെതിരെ കുട്ടികളിൽ ബോധവത്കരണത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ നടത്തി. സ്കിറ്റ് അവതരണം,കൊളാഷ് നിർമ്മാണം,പോസ്റ്റർ നിർമ്മാണം,മയക്കു മരുന്നു ഉപയോഗം

നിമിത്തമുണ്ടാകുന്ന ആരോഗ്യ
പ്രശ്നങ്ങളുടെഡിജിറ്റൽ അവതരണം എന്നീ പ്രവർത്തനങ്ങൾ ചെയ്തു.
04.06.2025
റോഡ് നിയമങ്ങൾ സ്കൂൾ യാത്രയിൽ പാലിക്കേണ്ടവ
ട്രാഫിക് നിയമങ്ങളെ കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പുതുശ്ശേരി കസബ പോലീസ് സ്റ്റേഷനിലെ മനോജ് സാർ യു.പി.,ഹെെസ്ക്കൂൾ തലത്തിൽ എടുത്തു.
05.06.2025
വ്യക്തി ശുചിത്വം, മാലിന്യ സംസ്കരണം, ഹരിത ക്യാംപസ്, സ്കൂൾ ഭംഗിയാക്കൽ


എലപ്പുളളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പ്കെടർമാർ വ്യക്തി ശുചിത്വം, മാലിന്യ സംസ്കരണം, ഹരിത ക്യാംപസ്, സ്കൂൾ ഭംഗിയാക്കൽ ഈ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.എച്ച്.എം. ജയശ്രീ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി ദിനം


തേനാരി സ്കൂളിൽ വളരെ വിപുലമായി വിവിധ ക്ലബുകളുടെയും മലയാള മനോരമ നല്ല പാഠംത്തിൻെറയും നേതൃത്വത്തിൽ പരിസ്ഥിതി ദിന പരിപാടികൾ നടന്നു. രാവിലെ സ്പെഷ്യൽ അസംബ്ലി നടന്നു.മാഗസിൻ പ്രകാശനം,ഫല വൃക്ഷത്തെെ നടൽ, പരിസ്ഥിതി ദിന ക്വിസ്,പോസ്റ്റർ നിർമ്മാണം എന്നിവ നടന്നു. അന്നേ ദിവസം തന്നെ പവർ ഗ്രഡ് കോർപ്പറേഷൻെറ നേതൃത്വത്തിൽ സ്കൂൾ ഹരിത ക്യാംപസ് ആകുന്നതിൻെറ ഭാഗമായി ഫലവൃക്ഷത്തെെ നടൽ എലപ്പുളളി പഞ്ചായത്ത് പ്രസിഡൻറ് രേവതി ബാബു അവർകൾ ഉദ്ഘാടനം ചെയ്തു.
09.06.2025
ആരോഗ്യം,വ്യായാമം,കായികക്ഷമത,ആഹാരശീലം

ആരോഗ്യം,വ്യായാമം,കായികക്ഷമത,ആഹാരശീലം ഈ വിഷയത്തിൽ സ്കൂളിലെ കായികാദ്ധ്യാപിക ബിനു ടീച്ചറിൻെറ നേതൃത്വത്തിൽ നടന്നു.
10.06.2025
മോബെെൽ ഫോൺ, ഡിജിറ്റിൽ ഉപകരണങ്ങളുടെ ഉപയോഗം
മോബെെൽ ഫോണിൻെറയും ഡിജിറ്റിൽ ഉപകരണങ്ങളുടെയും ഉപയോഗം എന്ന വിഷയത്തിൽ സ്കൂൾ എസ്.ഐ.റ്റി.സിയുടെ നേതൃത്തിൽ ക്ലാസ് യു.പി. ഹെെസ്കൂൾ തലം നടന്നു. സോഷ്യൽ മീഡിയയുടെ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മെസേജുകൾ പാസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ചുളള വിവരങ്ങൾ പറഞ്ഞു. കൂടാതെ ഏക്സെെസ് വകുപ്പിൻെറ നേതൃത്വത്തിലും അവബോധ ക്ലാസുകൾ നടന്നു.
11.06.2025
പൊതുമുതൽ സംരക്ഷണം,നിയമബോധം, കാലവസ്ഥാ മുൻകരുതൽ
പൊതുമുതൽ സംരക്ഷണം,നിയമബോധം, കാലവസ്ഥാ മുൻകരുതൽ ഈ വിഷയത്തിൽ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ എൽ.പി,യു.പി, ഹെെസ്ക്കൂൾ ക്ലാസുകളിൽ ക്ലാസ് നടന്നു.
1