== പ്രവേശനോത്സവം 2025 ==

സെന്റ് ജോസഫ് ഹൈസ്കൂൾ കൂവപ്പള്ളിയിലെ പ്രവേശനോത്സവം 2025 ജൂൺ രണ്ടിന് നടന്നു. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ജോഷിന് മേരി ജോർജ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി അനീറ്റ് പി. ജോസ് അധ്യക്ഷപദം അലങ്കരിച്ചു. മാനേജർ റവ. ഫാ. മാത്യു പുതുമന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.തുടർന്ന് ആലപ്പുഴയിലെ കലവൂരിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെയും വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻകുട്ടിയുടെയും ആശംസകൾ തൽസമയ സംപ്രേഷണം പ്രദർശിപ്പിച്ചു. പ്രവേശനോത്സവ ഗാനം ആലപിച്ചു. തുടർന്ന് നവാഗതർക്ക് സ്വാഗതം ഏകി. ക്ലാസ് ടീച്ചർമാർ തെളിയിച്ച മെഴുകുതിരികൾ നൽകി കുട്ടികളെ സ്വീകരിച്ചു. പ്രസ്തുത യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ. മനോജ് വി. എൻ ആശംസകൾ നേർന്നു. കുട്ടികൾക്കെല്ലാം മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

പരിസ്ഥിതി ദിനാചരണം 2025

ജൂൺ 5: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലി നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ജോഷിന മേരി ജോർജ് കുട്ടികളെ അഭിസംബോധന ചെയ്തു. അലീന എ.കെ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിസ്റ്റർ മിനിമോൾ തോമസ് സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് ശ്രീ.മനോജിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവന്ന തൈകൾ അവർ തന്നെ നട്ടു. സീനിയർ അസിസ്റ്റന്റ് ശ്രീ ബെന്നി ഫിലിപ്പ് കാർഷിക ക്ലബ് സെക്രട്ടറി ശ്രീ സിജി മാത്യു എന്നിവർ നേതൃത്വം നൽകി.പരിസ്ഥിതി ക്വിസ് മത്സരവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരവും നടത്തി. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ പരിസരം വൃത്തിയാക്കി.