ഗവ.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ/ഹൈസ്കൂൾ/2025-26

13:22, 13 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsschundangapoil (സംവാദം | സംഭാവനകൾ) ("എഡിറ്റിങ്ങിലെ മായാജാലം" Little kites 'SUMMER CAMP'. 03/06/2025 ജി.എച്ച്. എസ്.എസ്. ചുണ്ടങ്ങാപൊയിൽ സ്കൂളിൽ വച്ച്. ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടന്ന സമ്മർ ക്യാമ്പ് അതിമനോഹരമായ രീതിയിൽ മുന്നോട്ടുപോയി..... ക്യാമ്പ് തുടങ്ങും മുമ്പ് ഉത്ഘാടന ചടങ്ങ് നിർവ്വഹിക്കാനായി ആര്യ ടീച്ചർ, ലസിത ടീച്ചർ, സിറാജ് സാർ എന്നിവർ എത്തിച്ചേർന്നു .. ലിറ്റിൽ കൈറ്റ് മാസ്റ്റർ രമേശ് സാറും ക്ലാസ്സ് എടുക്കാനായി വന്ന പവിത്രൻ സാറും ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു.. അപ്പോൾ തന്നെ കുട്ടികളുടെ കണ്ണുകളില്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

"എഡിറ്റിങ്ങിലെ മായാജാലം"


Little kites 'SUMMER CAMP'.   

03/06/2025 ജി.എച്ച്. എസ്.എസ്. ചുണ്ടങ്ങാപൊയിൽ സ്കൂളിൽ വച്ച്. ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടന്ന സമ്മർ ക്യാമ്പ് അതിമനോഹരമായ രീതിയിൽ

മുന്നോട്ടുപോയി.....

ക്യാമ്പ് തുടങ്ങും മുമ്പ് ഉത്ഘാടന

ചടങ്ങ് നിർവ്വഹിക്കാനായി

ആര്യ ടീച്ചർ, ലസിത ടീച്ചർ, സിറാജ് സാർ എന്നിവർ എത്തിച്ചേർന്നു ..

ലിറ്റിൽ കൈറ്റ് മാസ്റ്റർ  രമേശ് സാറും ക്ലാസ്സ് എടുക്കാനായി വന്ന

പവിത്രൻ സാറും ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു.. അപ്പോൾ തന്നെ കുട്ടികളുടെ കണ്ണുകളിൽ ആകാംഷ

ഉയർന്നു തുടങ്ങി..

ആദ്യഘട്ടം ക്വിസ് ചോദിക്കുന്നതായിരുന്നു..

ഓരോ കുട്ടികളെയും പലപല ഗ്രൂപ്പുകൾ ആക്കി തിരിച്ചു.. എല്ലാവരും ആഹ്ലാദത്തിലാണ് ഉത്തരങ്ങൾ പറഞ്ഞത്.. പിന്നെ കുറച്ച് റീൽസുകൾ കാണിച്ചുതന്നു .. അതിനുശേഷം ഉണ്ടായിരുന്നത് ഫോണിൽ ഫോട്ടോകളും വീഡിയോകളും എടുത്ത് ..അത് എഡിറ്റ് ചെയ്ത് പ്രദർശിപ്പിച്ചു.. ഹാസ്യാത്മകമായ രീതിയിലായിരുന്നു ഓരോന്നും ഉണ്ടായിരുന്നത്..

ലാപ്ടോപ്പിൽ എഡിറ്റിങ് മായാജാലത്തിലേക്കുള്ള പ്രധാന കാര്യങ്ങൾ പഠിച്ചു...

ഫോണിൽ നാം എളുപ്പമാണ് എന്നു കരുതിയ കാര്യങ്ങൾ എത്ര പാടുള്ളതാണ് എന്നു മനസ്സിലാക്കി..

അവസാനം നാം നമ്മുടെ എല്ലാ അനുഭവവും പങ്കുവച്ചു

കൗതുകകരമായ "SUMMER CAMP"

കഴിഞ്ഞു...

പക്ഷെ അവസാനിക്കുന്നില്ല വീണ്ടും

തുടരും..........


Vygha M.M  

9th std

G.H.SS CHUNDANGAPOIL