സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:35, 11 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സ്കൂൾ വാർഷികം - ലൂമിനോസാ-2020

= ലൂമിനോസാ-2020 യു പി വീഡിയോ ലൂമിനോസാ-2020 എച്ച് എസ് വീഡിയോ=

സെന്റ് ആൻസ് ഹയർസെക്കന്ററി സ്കൂളിന്റെ 38-ാമത് വാർഷികാഘോഷം (Luminosa-2020) ജനുവരി 2-ാം തിയതി വ്യാഴാഴ്ച്ച 6 pm ന് ചാവറ സ്കൂൾ അങ്കണത്തിൽവെച്ച് നടത്തപ്പെടുകയുണ്ടായി. റവ. ഫാ. സാബു കൂടപ്പാട്ട് CMI (Corporate Manager) യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ (Chief Editor, Rashtra Deepika) മുഖ്യ അതിഥി ആയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഫാ. സാജൻ ജോസഫ് , മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആൻസമ്മ സാബു, പ.റ്റി.എ. പ്രസിഡന്റ് ശ്രീ. സണ്ണി ജോൺ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീമതി. മിനിതോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് യു.പി. വിഭാഗം, ഹൈസ്കൂൾ വിഭാഗം, ഹയർ സെക്കന്ററി വിഭാഗം കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. സ്കൂൾ ലീഡർ കുമാരി ഹരിപ്രിയ ആർ ന്റെ നന്ദിപ്രകാശനത്തോടെ സമ്മേളനം അവസാനിച്ചു.

കുര്യനാട് സെന്റ് ആൻസിന് 100 മേനി വിജയം

== തുടർച്ചയായി 100 ശതമാനം വിജയം നേടുന്ന സെന്റ് ആൻസിന് ഇത്തവണയും നൂറു മേനി വിജയം. ഈ വർഷം പരീക്ഷയെഴുതിയ 196 വിദ്യാർത്ഥികളിൽ 25 വിദ്ധ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിക്കുകയുണ്ടായി. ,ആഗ്നസ് മരിയ ജോർജ്, അജീന ജോസഫ്, അലീന ചാർലി, ക്രിസ്റ്റി മാത്യു, ജിസ്സാമോൾ‍ ജോസ്, മരിയ ജയിംസ്, ആൽബിൻ ജയിംസ്, ജുബിൻ കുര്യൻ, ഗായത്രി എൻ സജി, ലിയ ഷാജി, മെറിൻ റെജി, നേഹ സൈമൺ, റ്റിൻസി മാത്യു, അശ്വിൻ പ്രദീപ്, അനബൽ ഷാജി, മരിയ തെരേസ് ജോസഫ്, റോസ്മി റോയി, സ്റ്റെനി സ്റ്റീഫൻ, അലൻ ജോർജ്, സിജിൻ മാത്യു ഫിലിപ്പ്, ജോസഫ് സെബാസ്റ്റ്യൻ, സെബിൻ റെജി, അനിറ്റ ജോമോൻ, വീണ റോസ് മാത്യു, ആൽബിൻ ബിജു എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും A+ നേടിയത്. 

ഉന്നത വിജയം നേടിയ കുട്ടികൾക്കും അവരെ പരിശീലിപ്പിച്ച അദ്ധ്യാപകർക്കും ആൻസിയൻ കുടുംബത്തിന്റെ അഭിനന്ദനങ്ങൾ...==

കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനുവേണ്ടി കുര്യനാടുള്ള ഇടത്തിനാൽ ഫാമിലി സെന്റ് ആൻസ് സ്കൂളിന് മലയാള മനോരമയുടെ കോപ്പി സമ്മാനിക്കുന്നു.


പഠനോത്സവം - 2019
യു.പി. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂൾ ഒാടിറ്റോറിയത്തിൽവെച്ച് നടത്തപ്പെട്ട 'പഠനോത്സവം - 2019' ന്റെ ഉദ്ഘാടനം മരങ്ങാട്ടുപള്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആൻസമ്മ സാബു നിർവഹിച്ചു.

യു.പി. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂൾ ഒാടിറ്റോറിയത്തിൽവെച്ച് നടത്തപ്പെട്ട 'പഠനോത്സവം - 2019' ന്റെ ഉദ്ഘാടനം മരങ്ങാട്ടുപള്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആൻസമ്മ സാബു നിർവഹിക്കുന്നു.


സെന്റ് ആൻസ് സ്കൂളിന്റെ 37 -ാമത് സ്കൂൾ വാർഷികാഘോഷങ്ങൾക്ക് കടുത്തുരുത്തി എം.എൽ.എ. അഡ്വ. മോൻസ് ജോസഫ് തിരിതെളിയിക്കുന്നു.


കോട്ടയം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ നിന്ന് അനുവദിച്ച ഗേൾസ് ഫ്രണ്ട് ലി ടോയിലറ്റിന്റെ ഉദ്ഘാടനകർമ്മം ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. അനിത രാജു നിർവഹിക്കുന്നു.


അദ്ധ്യാപകദിനാചരണം - 2018
അദ്ധ്യാപക ദിനത്തിൽ 10-ാം ക്ളാസിലെ കുട്ടികൾ അഞ്ചാം ക്ളാസു മുതൽ ഒൻപതാം ക്ളാസുവരെയുള്ള കുട്ടികൾക്ക് ക്ളാസുകൾ എടുക്കുകയുണ്ടായി.

അദ്ധ്യാപക ദിനത്തിൽ 10-ാം ക്ളാസിലെ കുട്ടികൾ അഞ്ചാം ക്ളാസു മുതൽ ഒൻപതാം ക്ളാസുവരെയുള്ള കുട്ടികൾക്ക് ക്ളാസുകൾ എടുക്കുന്നു
അദ്ധ്യാപകദിനം-2018 ക്ളാസുകൾ


കോഴിക്കുഞ്ഞ് വിതരണം- 2018

കുറിച്ചിത്താനം മൃഗസംരക്ഷണ വകുപ്പിന്റെയും മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ സ്കൂളുകൾ വഴി 50 കുട്ടികൾക്ക് 5 കോഴികുഞ്ഞുങ്ങളെ വീതം നൽകുന്നതിന്റെ ഉദ്ഘാടനം മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആൻസ്സമ്മ സാബു നിർവഹിക്കുന്നു.


റവന്യൂ ജില്ലാ സ്കൂൾ കലോൽസവം - 2017

ശിവപൗർണമി ആർ നായർ - യു.പി. വിഭാഗം നാടോടി നൃത്തം(First)

കടുത്തുരുത്തിയിൽ വച്ചുനടന്ന റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൽ യു.പി. വിഭാഗം നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം ലെഭിച്ച ശിവപൗർണമി ആർ നായർ

സ്കൂൾ യുവജനോത്സവം - 2017

Renjini
px=50
px=50



സെന്റ് ആൻസ് മെറിറ്റ് ഡേ ആഘോഷം -2017
സെന്റ് ആൻസ് സ്കൂളിൽ വച്ച് മെറിറ്റ് ഡേ ആഘോഷങ്ങൾ നടത്തപ്പെടുകയുണ്ടായി. സ്കൂൾ മാനേജരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ കോട്ടയം സെന്റ് ജോസഫ് പ്രോവിൻസിന്റെ കോർപ്പറേറ്റ് മാനേജർ റവ. ഫാ. സാബു കൂടപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

മെറിറ്റ് ഡേ ആഘോഷങ്ങൾ കോർപ്പറേറ്റ് മാനേജർ ഫാ. സാബു കൂടപ്പാട്ട് സി.എം.ഐ. ഉദ്ഘാടനം ചെയ്യുന്നു.

മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ആൻസമ്മ സാബു, പി.റ്റി. എ. പ്രസിഡന്റ് ശ്രീ. ജോസഫ് ജെയിംസ് എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് കരസ്തമാക്കിയ കുട്ടികൾക്ക് കോർപ്പറേറ്റ് മാനേജർ റവ. ഫാ. സാബു കൂടപ്പാട്ട് , മാനേജർ റവ. ഫാ. ജയിംസ് ഏർത്തയ്യിൽ, പ്രിൻസിപ്പൽ ഫാ. സാജൻ ജോസഫ്, ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജെ. ഡയസ്, പഞ്ചായത്ത് മെമ്പർ ശ്രീമതി ആൻസമ്മ സാബു, പി.റ്റി. എ. പ്രസിഡന്റ് ശ്രീ. ജോസഫ് ജെയിംസ് എന്നിവർ ട്രോഫിയും ക്യാഷ് അവാർഡും നൽകുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജെ. ഡയസ് സാർ നന്ദിയർപ്പിക്കുകയും ചെയ്തു.




സെന്റ് ആൻസ് സ്കൂൾ വാർഷികാഘോഷം 17 ( ചമയം-2017 )


പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം -2017

35-ാമത് വാർഷികാഘോഷങ്ങൾ കോർപ്പറേറ്റ് മാനേജർ റ.വ. ഫാ. തോമസ് പുതുശ്ശേരി സി.എം.ഐ. ഉദ്ഘാടനകർമ്മം നിർവഹിക്കുന്നു. മാനേജർ, പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെംബർ, പി.റ്റി.എ. പ്രസിഡന്റ് എന്നിവർ സമീപം



റവന്യു ജില്ലാ സ്കൂൾ കലോൽസവം 2016 - 17 ( St. Dominic HSS, Kanjirappally)



ശാസ്ത്രകൗതുക കാഴ്ചകളുമായി കുറവിലങ്ങാട് ഉപജില്ലാ ശാസ്ത്രോൽസവം - 2016
കുറവിലങ്ങാട് : കുര്യനാട് സെന്റ് ആൻസ് എച്ച്. എസ്. എസ്. ആതിഥ്യമരുളുന്ന കുറവിലങ്ങാട് ഉപജില്ലാ ശ്സ്ത്രോൽസവം നവംബർ 25, 26, 27 തിയതികളിൽ നടത്തപ്പെട്ടു.. ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐ.റ്റി. മേള, എന്നിവയിൽ 100-ൽപരം സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ മത്സരിച്ചു. കേരള സ്റ്റേറ്റ് സയൻസ് & ടെക്നോളജി തിരുവനന്തപുരം മൊബൈൽ പ്ലാനറ്റോറിയം എക്സിബിഷൻ, കേരള അഗ്രികൾച്ചറൽ യൂണിവേഷ്സിറ്റി എക്സിബിഷൻ, സെന്റ് ജോസഫ് കോളേജ് ഒാഫ് എൻജിനീയറിഗ് എക്സിബിഷൻ, വിവിധ തരം സ്റ്റാളുകൾ, മിനി മെഡക്സ് എന്നിവ ഈ വർഷത്തെ മേളയുടെ പ്രത്യേകതയായിരുന്നു. മേളയാടനുബന്ധിച്ച് കരകൗശല, പൗരാണിക വസ്ഥുക്കളുടെ പ്രദർശനം, ഭക്ഷ്യമേള, മെഡിക്കൽ പരിശോധന എന്നിവയും ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രദർശനം കാണുകയുണ്ടായി. 25-ാം തിയതി നടത്തപ്പെട്ട വർണ്ണാഭമായ വിളമ്പര ഘോഷയാത്രക്കുശേഷം ബഹു. എം. എൽ. എ. ശ്രീ. മോൻസ് ജോസഫ് മേളയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു.

കുറവിലങ്ങാട് ഉപജില്ലാ ശാസ്ത്രോൽസവംശ്രീ. മോൻസ് ജോസഫ് എം. എൽ.എ. ഉദ്ഘാടനം നിർവഹിക്കുന്നു.


18-മത് സെന്റ് ആൻസ് ട്രോഫി ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ട്രോഫി കരസ്തമാക്കിയ കുര്യനാട് സെന്റ് ആൻസ് ടീം ,സ്കൂൾ‍ മാനേജർ റവ. ഫാ. ജോസഫ് വടക്കൻ‍, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മോളി ലൂക്കാ,മരങ്ങാട്ടുപള്ളി ഗ്രമപഞ്ചായത്ത് മെമ്പർ‍ ശ്രീമതി. ആൻസമ്മ സാബു ,അദ്ധ്യാപകർ എന്നിവർക്കൊപ്പം