സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/പ്രവർത്തനങ്ങൾ/2025-26
--പ്രവേശനോത്സവ ദിനത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ആവേശത്തോടെ ചൊല്ലി വിദ്യാർഥികൾ.--
അയർക്കുന്നം: "ഞങ്ങൾ ഞങ്ങളുടെ മാതാപിതാക്കളുടെ സ്വപ്നമാണ് അവരുടെ കണ്ണ് നിറയുന്നതൊന്നും ഞങ്ങൾ ചെയ്യില്ല", സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ പാമ്പാടി എക്സൈസ് ഓഫീസർ അഞ്ചു മാഡം വിദ്യാർത്ഥികൾ ചോ പ്രതിജ്ഞ അഞ്ഞൂറോളം വിദ്യാർത്ഥികൾ ആവശ്യത്തോടെ ഏറ്റുചൊല്ലി. പ്രവേശനോത്സവത്തിൽ സ്കൂൾ മാനേജർ റവ ഫാദർ ആൻറണി കിഴക്കേ വീട്ടിൽ അധ്യക്ഷത വഹിച്ചു. അയർക്കുന്നും പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സീന ബിജു നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. അസി സ്കൂൾ മാനേജർ റവ ഫാദർ ടോജോ പുളിക്കപടവിൽ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജിജി നാകമറ്റം , വാർഡ് മെമ്പർ ശ്രീ ജോർജ് ഇലഞ്ഞിക്കൽ, പ്രിൻസിപ്പൽ ശ്രീ ഷൈരാജ് വർഗീസ്, ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി കുര്യാക്കോസ്, പിടിഎ പ്രസിഡണ്ട് ശ്രീ ബിനോയി ഇടയാലിൽ വൈസ് പ്രസിഡണ്ട് ശ്രീ മാത്യു വി ജെ വാക്കയിൽ എന്നിവർ സംസാരിച്ചു.