ഗവ. വി എച്ച് എസ് എസ് വാകേരി/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദി 2016-17 റിപ്പോര്‍ട്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ 10-06-2016 ന് ആരംഭിച്ചു. പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രുഗ്മണി സുബ്രഹ്മണ്യന്‍ പ്രവര്‍ത്തനോഘ്ടാനം നടത്തി. വാര്‍ഡ്മെമ്പര്‍ ശ്രീ എം. കെ ബാലന്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ കെ സുരേന്ദ്രന്‍ ആശംസാ പ്രസംഗം നടത്തി. ഈ വര്‍ഷത്തെ വിദ്യാരംഗം സ്റ്റുഡന്റ് കണ്‍വീനറായി കുുമാരി യഗുകൃഷഅണയെ തെരഞ്ഞടുത്തു. സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പങ്കാളിത്തം നല്‍കിക്കൊണ്ട് പ്രവര്‍ത്തനം സജീവമാക്കാന്‍ തീരുമാനിച്ചു. വായനാവാരാചരകണത്തോടനുബന്ധിച്ച് 13ാം തിയ്യതി സ്കൂള്‍ ലൈബ്രറിയില്‍ വച്ച് സാഹിത്യ ക്വിസ് മത്സരം നടത്തി . ഒന്നാം സ്താനം 10 സിയിലെ ചിഞ്ചു വി സിയും രണ്ടാം സ്ഥാനം 10 സിയിലെ മാഷിദയും കരസ്ഥമാക്കി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് തല ദേശഭക്തിഗാനമത്സരം നടത്തി. തുടര്‍ന്ന് നടത്തിയ പ്രസംഗമത്സരത്തിലും നിരവധിവിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി 25/08/2016ന് ഓണപ്പാട്ടു മത്സരം നടത്തി. ക്ലാസ്തല ഓണപ്പതിപ്പ് പുറകത്തിറക്കുകയും ചെയ്തു. 25/10/16ന് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കവിതാ രചന , കഥാരചനാ മത്സരങ്ങള്‍ നട്തതി വിദ്യാരംഗം സാഹിത്യവേദിയുടെ സബ്ജില്ലാ തല മത്സരത്തിലേക്ക് മിസ്രിയ, ജോസ്നജോര്‍ജ്ജ് എന്നിവരെ തെരഞ്ഞെടുത്തു. കാവ്യാലാപന മത്സരത്തില്‍ മുബീനയേയും, ചിത്രരചനയില്‍ മഞിജിമയേയും തെരഞ്ഞെടുത്തു.
നവംബര്‍ 1 കേരളപ്പിറവിയോടനുബന്ധിച്ച് കേരള ഗാന മത്സരം നടത്തി. ക്രിസ്തുമസിനോടനു ബന്ധിച്ച് ഡിസംബര്‍ 23 ന് കരോള്‍ ഗാന മതസരവും പുല്‍ക്കൂട് നിര്‍മ്മാണ മത്സരവും നടത്തി.
ഈ വര്‍ഷത്തെ എല്ലാ പരിപാടികളിലും കുട്ടികളുടേയും അധ്യാപകരുടേയും സജീവ സാന്നിദ്ധ്യം കാണാന്‍ കഴിഞ്ഞു.